മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തില്‍ മറ്റൊരു പാര്‍ട്ടിക്കും പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കില്ലെന്നു പറയുന്നത് ഏകാധിപത്യമാണ്;കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ നാട്ടിലെ പാര്‍ട്ടി ഓഫീസാണ് പെട്രോള്‍ ഒഴിച്ച് കത്തിച്ചതെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ നാട്ടിലെ പാര്‍ട്ടി ഓഫീസാണ് പെട്രോള്‍ ഒഴിച്ച് കത്തിച്ചതെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ; കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ നാട്ടിലെ പാര്‍ട്ടി ഓഫീസാണ് പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. കെ.പി.സി.സി പ്രസിഡന്റ് ഉദ്ഘാടനം ചെയ്യാന്‍ എത്തുന്നതിന്റെ തലേദിവസമാണ് ഓഫീസ് അടിച്ചു തകര്‍ക്കുകയും സി.സി. ടി.വി ക്യാമറ തല്ലിപ്പൊളിക്കുകയും പെട്രോള്‍ ഒഴിച്ച് വാതിലുകള്‍ക്ക് തീയിടുകയും ചെയ്തത്.
എന്തൊരു ജനാധിപത്യമാണ് കേരളത്തില്‍? മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തില്‍ മറ്റൊരു പാര്‍ട്ടിക്കും പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കില്ലെന്നു പറയുന്നത് ഏകാധിപത്യമാണ്. ഏകാധിപതിയായ മുഖ്യമന്ത്രി ഇതിന് ഉത്തരം പറയണം. ഉത്തരവാദികളായ എല്ലാവര്‍ക്കും എതിരെ നടപടിയെടുക്കാനും അവരെ തള്ളിപ്പറയാനും സി.പി.എം തയാറാകണം. ഇത്തരം ആളുകളുമായി പാര്‍ട്ടിക്ക് ബന്ധമുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അവരുമായി ബന്ധമില്ലെന്നാണ് സി.പി.എം പറയുന്നത്. ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയപ്പോഴും പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണ് സി.പി.എം പറഞ്ഞത്. കൊലപാതകം ഉള്‍പ്പെടെ എന്തു വൃത്തികേട് ചെയ്താലും പാര്‍ട്ടിക്ക് ബന്ധം ഇല്ലെന്ന സ്ഥരം സാധനം പാര്‍ട്ടി ഓഫീസില്‍ എഴുതി വച്ചിട്ടുണ്ട്. അത് ഇവിടെ വേണ്ട. കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. വഴിയെ പോകുന്ന ആരും കോണ്‍ഗ്രസ് ഓഫീസിന് തീയിടില്ല.
ഇത് കേരളത്തില്‍ ഉടനീളെ നടന്നുകൊണ്ടിരിക്കുകയാണ്. ഐ.ടി.ഐയില്‍ കെ.എസ്.യു യൂണിറ്റ് കമ്മിറ്റി തുടങ്ങിയതിന്റെ പേരില്‍ എല്ലാ ദിവസവും ആ കുട്ടികളെ മര്‍ദ്ദിക്കുകയാണ്. ഒരു തരത്തിലും സംഘടനാ പ്രവര്‍ത്തനവും വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനവും നടത്താന്‍ അനുവദിക്കില്ലെന്ന ധിക്കാരമാണ്. അതിനെ ചെറുത്ത് തോല്‍പ്പിക്കും. ഏകാധിപത്യം കയ്യില്‍ വച്ചാല്‍ മതി. ജനാധിപത്യ വാദികളെയെല്ലാം ഒന്നിച്ചു കൂട്ടി ഏകാധിപത്യത്തിന് എതിരെ അതിശക്തമായി പോരാടും. പിണറായി മേഖലയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുന്നു.
അത്രയും പ്രതിസന്ധികളിലൂടെയാണ് അവര്‍ കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിക്കുന്നത്. അവരോടൊപ്പമാണ് എന്ന് അറിയിക്കാന്‍ വേണ്ടിയാണ് ഇവിടെ എത്തിയത്. ജീവന്‍ പണയം വച്ചും രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന സഹപ്രവര്‍ത്തകരെ കാണുന്നതിനു വേണ്ടിയാണ് പിണറായിയില്‍ എത്തിയത്. മുഖ്യമന്ത്രിയുടെ നാട്ടില്‍ പോലും രാഷ്ട്രീയ പ്രവര്‍ത്തനത്തിന് അവസരം നല്‍കില്ലെന്ന അധികാരത്തിന്റെ അഹങ്കാരവും ധിക്കാരവും അവസാനിപ്പിച്ചേ മതിയാകൂ. അതിനു വേണ്ടിയുള്ള പോരാട്ടവുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകും. മാടായിയിലേത് പ്രാദേശിക വിഷയമാണ്. പാര്‍ട്ടി ഇടപെട്ട് അത് രമ്യമായി പരിഹരിക്കും. എം.കെ രാഘവന്‍ എം.പിയുമായും ഡി.സി.സി അധ്യക്ഷനുമായും വിഷയം സംസാരിച്ചു. കെ.പി.സി.സി പ്രസിഡന്റുമായി ആലോചിച്ച് വിഷയം പരിഹരിക്കും. പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കും.
https://www.facebook.com/Malayalivartha