ബി.ആർ.അംബേദ്ക്കറെ അപമാനിച്ച ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരേ രാജ്യവ്യാപകമായി ഉയർന്ന വമ്പിച്ച ജനരോഷത്തെ മറികടക്കാനാണ് ബിജെപി പാർലമെന്റിൽ അക്രമവും കള്ളക്കേസും വ്യാജപ്രചരണവും നടത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി

ബി.ആർ.അംബേദ്ക്കറെ അപമാനിച്ച ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരേ രാജ്യവ്യാപകമായി ഉയർന്ന വമ്പിച്ച ജനരോഷത്തെ മറികടക്കാനാണ് ബിജെപി പാർലമെന്റിൽ അക്രമവും കള്ളക്കേസും വ്യാജപ്രചരണവും നടത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. ഇതിനെതിരേ എല്ലാ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ ഉൾപ്പെടെയുള്ള ഇന്ത്യാ സഖ്യനേതാക്കൾക്കെതിരെ ബിജെപി എംപിമാർ നടത്തിയ അതിക്രമങ്ങളും ശാരീരികാക്രമണങ്ങളും പാർലമെന്റ് ചരിത്രത്തിലെ കറുത്ത പൊട്ടുകളാണ്. രാജ്യവും ദളിത് വിഭാഗങ്ങളും അപമാനിക്കപ്പെട്ടു.
ഭരണഘടനാ ശില്പി ബി.ആർ. അംബേദ്ക്കറെ അധിക്ഷേപിച്ചതിലൂടെ ബിജെപിയുടെ ദളിത് വിരുദ്ധ മുഖം വീണ്ടും പ്രകടമായി. കോൺഗ്രസിന്റെ സമുന്നത നേതാക്കളെ കായികമായി അക്രമിച്ചും കേസെടുത്തും നിശബ്ദമാക്കാനാണ് ബിജെപി ശ്രമിച്ചത്. ഇതിനെതിരെ കേരളത്തിലും ശക്തമായ പ്രതിഷേധം ഉയരും.
രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും പാത അക്രമത്തിന്റെതല്ല. ജനാധിപത്യരീതിയിൽ പ്രതിഷേധിക്കുക മാത്രമാണ് അവർ ചെയ്തത്. ശാരീരിക ആക്രമണവും കള്ളപ്രചാരണവും ബിജെപിയുടെ മുഖമുദ്രയാണ്. സമാധാനമായി പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കളെ കായികമായി കയ്യേറ്റം ചെയ്ത നടപടി ജനാധിപത്യവിരുദ്ധമാണ്. ഇതിനെ ശക്തമായി അപലപിക്കുന്നെന്നും കെ.സുധാകരൻ പറഞ്ഞു.
https://www.facebook.com/Malayalivartha