എൻഎസ്എസ് സംഘ പരിവാറിനെ അകറ്റി നിർത്തിയ സംഘടനയാണ് പോലും; വിവരദോഷവും ചരിത്ര ബോധമില്ലായ്മയും പ്രതിപക്ഷ നേതാവിന് എന്ന് മാത്രമല്ല ആർക്കും ഭൂഷണമല്ല; പൊട്ടിത്തെറിച്ച് സന്ദീപ് വാചസ്പതി
വിവരദോഷവും ചരിത്ര ബോധമില്ലായ്മയും പ്രതിപക്ഷ നേതാവിന് എന്ന് മാത്രമല്ല ആർക്കും ഭൂഷണമല്ല. വിമർശിച്ച് സന്ദീപ് വാചസ്പതി. ഫേസ്‍ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; എൻഎസ്എസ് സംഘ പരിവാറിനെ അകറ്റി നിർത്തിയ സംഘടനയാണ് പോലും. വിവരദോഷവും ചരിത്ര ബോധമില്ലായ്മയും പ്രതിപക്ഷ നേതാവിന് എന്ന് മാത്രമല്ല ആർക്കും ഭൂഷണമല്ല. ആർഎസ്എസ് സർ സംഘചാലകായിരുന്ന ഗുരുജിയുടെ നിർദ്ദേശ പ്രകാരം കന്യാകുമാരി വിവേകാനന്ദപ്പാറയിൽ സ്മാരകം നിർമ്മിക്കാൻ എത്തിയ ഏകനാഥറാനഡെ രൂപീകരിച്ച വിവേകാനന്ദ സ്മാരക സേവാസമിതിയുടെ രണ്ടാമത്തെ അധ്യക്ഷൻ്റെ പേര് ചിലപ്പോൾ വി ഡി സതീശന് അറിയുമായിരിക്കും. മന്നത്ത് പത്മനാഭൻ.
മന്നം രോഗശയ്യയിൽ ആയപ്പോൾ ഗുരുജി പെരുന്നയിലെത്തി എൻഎസ്എസ് സ്ഥാപകനെ സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്. വി ഡി സതീശൻ്റെ പാർട്ടി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ നേരിടാൻ ആർഎസ്എസ് രൂപീകരിച്ച ലോക് സംഘർഷ സമിതിയുടെ അധ്യക്ഷൻ മറ്റൊരു എൻഎസ്എസ് സെക്രട്ടറി ആയിരുന്നു. പേര് എം.പി മന്മഥൻ.
സംഘപരിവാർ സംഘടനയായ കേരള ക്ഷേത്രസംരക്ഷണ സമിതി സ്ഥാപിച്ചത് എൻഎസ്എസ് സ്ഥാപക പ്രസിഡൻ്റ് ആയിരുന്ന കെ.കേളപ്പൻ ആയിരുന്നു. ആർഎസ്എസ് നേതാവ് അല്ലായെങ്കിലും വി. ഡി സതീശനും കൂട്ടരും സംഘിപ്പട്ടം ചാർത്തി കൊടുക്കുന്ന വീര സവർക്കറെ എൻഎസ്എസ് രജത ജൂബിലി വർഷമായ 1940 ൽ പെരുന്നയിൽ എത്തിച്ചതും മന്നത്ത് പത്മനാഭൻ ആയിരുന്നു. ചരിത്രം അറിയില്ലെങ്കിൽ പഠിക്കുക തന്നെ വേണം. ദയവ് ചെയ്ത് നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കരുത്.
https://www.facebook.com/Malayalivartha