സമുദായ സമനീതി എന്ന തത്വത്തിൽ വിശ്വസിക്കുന്ന കോൺഗ്രസിന്റെ നേതാക്കളാരും ജാതി-മത ശക്തികളുടെ അടിമകളാകരുതെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്
സമുദായ സമനീതി എന്ന തത്വത്തിൽ വിശ്വസിക്കുന്ന കോൺഗ്രസിന്റെ നേതാക്കളാരും ജാതി-മത ശക്തികളുടെ അടിമകളാകരുതെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ഫേസ്‍ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
സമുദായ സമനീതി എന്ന തത്വത്തിൽ വിശ്വസിക്കുന്ന കോൺഗ്രസിന്റെ നേതാക്കളാരും ജാതി-മത ശക്തികളുടെ അടിമകളാകരുത്. എല്ലാ സമുദായ വിഭാഗങ്ങളുമായും സഹവർത്തിത്വം പുലർത്തേണ്ട കോൺഗ്രസ് നേതാക്കൾ അവർ ക്ഷണിക്കുന്ന സമ്മേളനങ്ങളിൽ പങ്കെടുക്കേണ്ടതാണ്. എന്നാൽ, ഏതെങ്കിലും സമുദായ വിഭാഗത്തിന്റെ വക്താവായി മുദ്രയടിക്കപ്പെടുന്ന സാഹചര്യം ക്ഷണിച്ചു വരുത്തരുത്.
കോൺഗ്രസിൽ സ്ഥാനം നേടുന്നതിനു് സമുദായ സംഘടനാ നേതാക്കളുടെയും മത മേലധ്യക്ഷന്മാരുടെയും സഹായവും ശുപാർശയും ആരു നേടിയാലും നിന്ദ്യമാണ്. കോൺഗ്രസ് പാർട്ടിയെ റിമോട്ടു കൺട്രോളിലൂടെ നിയന്ത്രിക്കാൻ ഒരു ബാഹ്യ ശക്തിയേയും അനുവദിക്കരുത്.
https://www.facebook.com/Malayalivartha