Widgets Magazine
26
Dec / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലയാള സാഹിത്യ ലോകത്തെ അതുല്യപ്രതിഭ അന്തരിച്ച എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരുടെ മൃതദേഹം പൊതു ദര്‍ശനത്തിനു ശേഷം വൈകുന്നേരം അഞ്ചിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്‌കരിക്കും


ബാബ വംഗയുടെ പ്രവചനങ്ങൾ...2024 ൽ നടക്കുമെന്ന വം​ഗ പ്രവചിച്ച സംഭവങ്ങളാണ് ചർ‌ച്ചയാവുന്നത്...2025ൽ സംഭവിക്കാൻ‌ പോകുന്ന കാര്യങ്ങളെക്കുറിച്ചും ബാബ വംഗ പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്...


പുരുഷന്മാരെ മാത്രം തേടിപ്പിടിച്ച് കൊല്ലുന്ന സീരിയൽ കില്ലർ...കഴിഞ്ഞ 18 മാസത്തിനിടെ 11പേരെ കൊലപ്പെടുത്തി... ലൈംഗികമായി ദുരുപയോഗം ചെയ്യാനും കൊള്ളയടിക്കാനും ശ്രമിക്കും..


ആർ. എസ്. എസ് നേതാവായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലെകറെ കേരള ഗവർണർ ആക്കിയതിന് പിന്നിൽ... നരേന്ദ്രമോദിക്കും അമിത് ഷാക്കും ഒരു ലക്ഷ്യമുണ്ട്... പിണറായി വിജയനുള്ള യമണ്ടൻ പണിയാണ് ഇത്...


എം.ആര്‍.അജിത്കുമാര്‍ തനിക്കെതിരെ കള്ളമൊഴി നല്‍കിയെന്ന, ഇന്റലിജന്‍സ് എഡിജിപി പി.വിജയന്റെ പരാതി..സര്‍ക്കാരിന് തലവേദനയാകുന്നു... പി. വിജയന്‍ കോടതിയെ സമീപിക്കാന്‍ ആലോചിക്കുകയാണ്..

കേരളത്തില്‍ ക്രിസ്മസ് ആഘോഷം തടസ്സപ്പെടുത്താന്‍ ഉത്തരേന്ത്യയിലേതിന് സമാനമായി വി.എച്ച്.പി,ബജ്രരംഗ്ദളിനെ പോലുള്ള സംഘടനകള്‍ക്ക് ധൈര്യം വന്നു;വര്‍ഗസമരം വലിച്ചെറിഞ്ഞ് സിപിഎം സംഘപരിവാറിനെപ്പോലെ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി

25 DECEMBER 2024 05:16 PM IST
മലയാളി വാര്‍ത്ത

More Stories...

സംഘ് പരിവാര്‍ സംഘടനകളെ രാജ്യമെമ്പാടും അഴിച്ചു വിട്ട് ക്രിസ്മസ് ആഘോഷങ്ങള്‍ കലക്കുകയും ക്രിസ്ത്യന്‍ വിശ്വാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു; ഡല്‍ഹിയില്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇരട്ടത്താപ്പിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല

മതനിരപേക്ഷതയുടെ ഉറച്ച കോട്ടയാണ് കേരളം; ക്രിസ്മസ് ആഘോഷം സ്‌കൂളുകളിൽ തടസപ്പെടുത്താൻ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

മുഖ്യമന്ത്രി കണ്ണടച്ച് ഇരുട്ടാക്കുകയാണ്; സിപിഎം പത്ത് വര്‍ഷക്കാലം ജമാത്ത ഇസ്ലാമിയെ കൂടെ കൊണ്ട് നടന്നവരാണ്; തുറന്നടിച്ച് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍

അംബേദ്കറെ അധിക്ഷേപിച്ചതിനെതിരെ രാജ്യത്തുയര്‍ന്ന ജനരോഷത്തിലെ ശ്രദ്ധ തിരിച്ച് അമിത് ഷായെ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി വ്യാജ ആരോപണം ഉന്നയിച്ചത്; തുറന്നടിച്ച് കെ.സുധാകരന്‍ എം പി

കട്ടപ്പന സംഭവത്തിന്റെ പശ്ചാത്തലത്തിൽ സഹകരണ സ്ഥാപനങ്ങളിൽ നടക്കുന്ന അഴിമതിക്കും കൊള്ളരുതായ്മകൾക്കും എതിരെ ബിജെപി ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

വര്‍ഗസമരം വലിച്ചെറിഞ്ഞ് സിപിഎം സംഘപരിവാറിനെപ്പോലെ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതിനാലാണ് കേരളത്തില്‍ ക്രിസ്മസ് ആഘോഷം തടസ്സപ്പെടുത്താന്‍ ഉത്തരേന്ത്യയിലേതിന് സമാനമായി വി.എച്ച്.പി,ബജ്രരംഗ്ദളിനെ പോലുള്ള സംഘടനകള്‍ക്ക് ധൈര്യം വന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

രാജ്യത്ത് ക്രൈസ്തവരെ വ്യാപകമായി ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയും ചെയ്യുന്നത് സംഘപരിവാറുകാരാണ്. ഇന്ത്യയില്‍  ക്രൈസ്തവര്‍ക്കെതിരെ 600ല്‍പ്പരം അക്രമങ്ങളാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. ഇവയില്‍ കൂടുതലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. ഇപ്പോള്‍ ബിജെപിയുമായി നല്ല ബന്ധം പുലര്‍ത്തുന്ന സിപിഎം ഭരിക്കുന്ന കേരളത്തിലും ക്രൈസ്തവര്‍ക്കെതിരായ ഭീഷണി ഉയരുകയാണ്.

പാലക്കാട്ടെ നല്ലേപ്പിള്ളി സര്‍ക്കാര്‍ യുപി സ്്കൂളില്‍ അധ്യാപകരെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയും തത്തമംഗലം ജി.ബി.യുപി സ്‌കൂളില്‍ പുല്‍ക്കൂട് തകര്‍ത്തും ക്രിസ്തുവിന്റെ തിരുപിറന്നാള്‍ ആഘോഷം അലങ്കോലപ്പെടുത്തിയത് സംഘപരിവാര്‍ സംഘടനാ നേതാക്കളാണ്. ക്രിസ്മസ് ആഘോഷം തടഞ്ഞ നടപടി കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് കളങ്കമാണ്.അപലപനീയവും പ്രതിഷേധാര്‍ഹവുമായ ഇത്തരം ഹീനപ്രവണതകള്‍ ഒരിക്കലും അനുവദിക്കാന്‍ കഴിയില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.

മണിപ്പൂരില്‍ ക്രൈസ്തവരെ ആക്രമിച്ച് കൂട്ടക്കുരുതി നടത്തിയിട്ട് അങ്ങോട്ട് തിരിഞ്ഞ് നോക്കാത്ത, സമാധാനം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കാത്ത പ്രധാനമന്ത്രി ഡല്‍ഹിയില്‍ സിബിസി ഐ ആസ്ഥാനത്തെ ക്രിസ്മതുമസ് ആഘോഷങ്ങളില്‍ പങ്കെടുത്തത് ബിജെപിയുടെ രാഷ്ട്രീയ നാടകത്തിലെ അധ്യായം മാത്രമാണ്.രാജ്യത്തെ ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കള്‍ക്ക് പരിഹാരം കാണാതെയാണ് പ്രധാനമന്ത്രി ഇത്തരം ഗിമ്മിക്കുകളില്‍ ഏര്‍പ്പെടുന്നത്.കേരളത്തില്‍ ക്രൈസ്തവ ഭവനങ്ങളിലേക്ക് കേക്കും വൈനുമായി സ്‌നേഹസന്ദേശയാത്ര നടത്തുന്ന ബിജെപി നേതാക്കളുടെ ലക്ഷ്യവും രാഷ്ട്രീയ മുതലെടുപ്പ് തന്നെയാണ്. അത് ക്രൈസ്തവ സഹോദരങ്ങള്‍ തിരിച്ചറിയണം.

വര്‍ഗീയ രാഷ്ട്രീയത്തിന്റെ സാധ്യതകളെ ബിജെപിയെപ്പോലെ പ്രയോജനപ്പെടുത്താനാണ് സിപിഎം നേതൃത്വം ശ്രമിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും വിജയത്തില്‍ വര്‍ഗീയത ചികയുന്ന എ.വിജയരാഘവനെപ്പോലുള്ളവരെ സിപിഎം ന്യായീകരിക്കുന്നതും അര്‍എസ്എസ് ബന്ധമുള്ള എം.ആര്‍.അജിത് കുമാറിന് ചുവന്ന പരവതാനി വിരിക്കുന്നതും സംഘപരിവാറിനെ സന്തോഷിപ്പിക്കുന്നതിന്റെ ഭാഗമാണ്. സംഘപരിവാര്‍ അജണ്ടയായ ന്യൂനപക്ഷ വിരോധം സിപിഎമ്മും ഒളിച്ചുകടത്തുകയാണ്. രാഷ്ട്രീയ ലാഭത്തിനായി നാടിന്റെ മതസൗഹാര്‍ദ്ദത്തേയും മൈത്രിയേയും ദുര്‍ബലപ്പെടുത്തുകയാണ് വെറുപ്പ് ഉത്പാദിപ്പിക്കുന്ന ബിജെപിയും അത് വില്‍പ്പന നടത്തുന്ന സിപിഎമ്മും ചേര്‍ന്ന സഖ്യമെന്നും കെ.സുധാകരന്‍ പറഞ്ഞു.
 




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയെ ഭക്തി സാന്ദ്രമാക്കി തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന.... മണ്ഡല പൂജ ഇന്ന്  (19 minutes ago)

മലയാള സാഹിത്യ ലോകത്തെ അതുല്യപ്രതിഭ അന്തരിച്ച എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരുടെ മൃതദേഹം പൊതു ദര്‍ശനത്തിനു ശേഷം വൈകുന്നേരം അഞ്ചിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്‌കരിക്കും  (43 minutes ago)

മലയാള സാഹിത്യത്തില്‍ നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി: എം.ടി വാസുദേവന്‍ നായരുടെ മരണത്തില്‍ സംസ്ഥാനത്ത് രണ്ട് ദിവസം ദുഖാചരണം ആചരിക്കും; എല്ലാ സര്‍ക്കാര്‍ പരിപാടികളും മാറ്റിവെച്ചു  (8 hours ago)

മലയാളത്തിന്റെ പ്രിയ എഴുത്തുകാരന് വിട...  (8 hours ago)

ജീവനക്കാരിയോട് മോശമായി പെരുമാറിയ അഡീഷണല്‍ ജില്ലാ ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്തു  (8 hours ago)

ക്രിസ്മസ് ദിനത്തില്‍ തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മരിച്ചു  (8 hours ago)

പന്തളത്തുനിന്നു കാണാതായ 17-കാരിയേയും 19-കാരനെയും പോലീസ് കണ്ടെത്തി  (9 hours ago)

ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത സംഭവം: വഴിയോര കച്ചവടക്കാരനായ പ്രതി പൊലീസ് പിടിയില്‍  (9 hours ago)

അമ്മത്തൊട്ടിലില്‍ ക്രിസ്തുമസ് പുലരിയില്‍ ലഭിച്ച കുഞ്ഞിന് പേരിട്ടു:സ്നിഗ്ദ്ധ, ശിശുക്ഷേമ സമിതിയില്‍ നറുക്കെടുപ്പിലൂടെയാണ് കുഞ്ഞിന്റെ പേര് തീരുമാനിച്ചത്; ഈ വര്‍ഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്  (9 hours ago)

ബലാത്സംഗക്കാരെയും കൊലപാതകികളെയും വെറുതെ വിടില്ല: വധശിക്ഷ നടപ്പിലാക്കാന്‍ താന്‍ നീതിന്യായ വകുപ്പിന് നിര്‍ദ്ദേശം നല്‍കുമെന്ന് ട്രംപ്  (9 hours ago)

തിയേറ്ററില്‍ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവം: അല്ലു അര്‍ജുനും പുഷ്പ 2 വിന്റെ നിര്‍മ്മാതാക്കളും ചേര്‍ന്ന് 2 കോടി നഷ്ടപരിഹാരം പ്രഖ്യാപിച്ചു  (11 hours ago)

കാമ്പസിനുള്ളില്‍വെച്ച് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഒപ്പമുണ്ടായിരുന്ന ആണ്‍ സുഹൃത്തിനെ ആക്രമിക്കുകയും ചെയ്തതായി പരാതി  (12 hours ago)

ജോലിയില്‍നിന്ന് പിരിച്ചുവിട്ടതില്‍ മനംനൊന്ത് റിസോര്‍ട്ടിന് തീയിട്ട് ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു  (12 hours ago)

കാണാതായ എട്ട് വയസുകാരിയെ ഡല്‍ഹിയിലെ ആര്‍മി കന്റോണ്‍മെന്റ് ഏരിയയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി  (12 hours ago)

വയനാട് ഡിസിസി ട്രഷററെയും രോഗബാധിതനായ മകനെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തി  (12 hours ago)

Malayali Vartha Recommends