തന്നെ അപമാനിച്ചയച്ച പിണറായി വിജയൻ സർക്കാരിന്റെ സദ്പ്രവർത്തികളെ കുറിച്ച് നിയുക്ത ഗവർണർ രാജേന്ദ്ര ആർലേക്കറിന് വിശദമായ പഠനക്ലാസെടുത്ത് പഴയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
തന്നെ അപമാനിച്ചയച്ച പിണറായി വിജയൻ സർക്കാരിന്റെ സദ്പ്രവർത്തികളെ കുറിച്ച് നിയുക്ത ഗവർണർ രാജേന്ദ്ര ആർലേക്കറിന് വിശദമായ പഠനക്ലാസെടുത്ത് പഴയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
തന്നെ അപമാനിച്ചയച്ച പിണറായി വിജയൻ സർക്കാരിന്റെ സദ്പ്രവർത്തികളെ കുറിച്ച് നിയുക്ത ഗവർണർ രാജേന്ദ്ര ആർലേക്കറിന് വിശദമായ പഠനക്ലാസെടുത്ത് പഴയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.പാട്ന രാജ്ഭവനിൽ സ്വകാര്യമായിട്ടാണ് ഇരുവരും സംസാരിച്ചത്. പിണറായിയെ അടിമുടി സൂക്ഷിക്കണം എന്ന മൂന്നറിയിപ്പ് ആരിഫ് മുഹമ്മദ് ഖാൻ നൽകിയതായാണ് വിവരം. അടിമുടി ആർ എസ് എസുകാരനായ ആർലേക്കർ പിണറായിക്ക് പറ്റിയ ജോഡിയാകാൻ തന്നെയാണ് സാധ്യത.
ആരിഫ് മുഹമ്മദ് ഖാനുശേഷം രാജേന്ദ്ര ആര്‍ലേക്കര്‍ കേരള ഗവര്‍ണറായി എത്തുമ്പോള്‍ ആശങ്കയൊഴിയാതെയാണ് സര്‍ക്കാര്‍ നിൽക്കുന്നത്. . ആരിഫ് മുഹമ്മദ് ഖാനെപ്പോലെ സര്‍വകലാശാലാ വിഷയങ്ങളില്‍ നേരിട്ടിടപെട്ട് ബിഹാര്‍ സര്‍ക്കാരുമായി പോരടിച്ചാണ് ആര്‍ലേക്കറുടെ വരവ്.അതായത് ഒരു ഒന്നര ആരിഫ് മുഹമ്മദ് ഖാൻ ആയിരിക്കും പുതിയ ഗവർണർ. ഡൽഹിയിലെ പിണറായിയുടെ ലെയ്സൻ ഓഫീസർമാർക്കൊന്നും അദ്ദേഹത്തെ കൈപ്പിടിയിലൊതുക്കാൻ കഴിഞ്ഞില്ലെന്നാണ് വിവരം. 2026 ൽ കേരളത്തിൽ സജീവ സാന്നിധ്യമാകാൻ ബി ജെ പിയെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം.
ആരിഫ് മുഹമ്മദ് ഖാന്‍ ബി.ജെ.പി.യോടും സംഘപരിവാറിനോടും അനുഭാവമുള്ളയാളായിരുന്നെങ്കില്‍ ആര്‍ലേക്കര്‍ ബി.ജെ.പി. നേതാവും ആര്‍.എസ്.എസുമായി അടുത്ത ബന്ധമുള്ളയാളുമാണ്. അതിനാല്‍, കേരളത്തിലേക്കുള്ള ആര്‍ലേക്കറിന്റെ വരവിന് ഏറെ രാഷ്ട്രീയമാനങ്ങളുണ്ട്. പുതിയ ഗവര്‍ണറായി അദ്ദേഹം വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും.
ഗോവ സ്വദേശിയായ ആര്‍ലേക്കര്‍ ബി.ജെ.പി. രൂപംകൊണ്ട 1980 മുതല്‍ പാര്‍ട്ടിയുടെ ഭാഗമാണ്. ബി.ജെ.പി. ഗോവ ജനറല്‍ സെക്രട്ടറിയുമായിരുന്നു. സത്യാഗ്രഹം കൊണ്ടല്ല, ഇന്ത്യയിലെ ജനങ്ങളുടെ കൈയിലെ ആയുധം കണ്ടാണ് ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടതെന്ന് സ്വാതന്ത്ര്യസമരത്തെക്കുറിച്ച് ഈയിടെ നടത്തിയ പ്രസ്താവന വിവാദമായിരുന്നു.
സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കുന്നവര്‍ക്ക് അച്ചടക്കം ഉറപ്പാക്കാന്‍ രണ്ടുവര്‍ഷത്തെ പട്ടാളസേവനം നിര്‍ബന്ധമാക്കണമെന്ന ആര്‍ലേക്കറിന്റെ നിലപാടും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. അടിമുടി 'രാഷ്ട്രീയ'ക്കാരനായ ആര്‍ലേക്കറുടെ കരുനീക്കങ്ങളെ നേരിടുന്നതാവും വെല്ലുവിളി.
ജനുവരി മൂന്നാംവാരം നിയമസഭ തുടങ്ങും. പുതിയ വര്‍ഷത്തെ സഭ നയപ്രഖ്യാപനത്തോടെയാണ് തുടങ്ങുക. സാമ്പത്തികപ്രതിസന്ധി ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ കേന്ദ്രവിമര്‍ശനവും ഉള്ളടക്കമാവും. പുതിയ ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ എന്തു നിലപാടെടുക്കുമെന്നത് നിര്‍ണായകമാവും.സ്വാഭാവികമായും ഗവർണർ സഭയിലെത്തുമ്പോൾ പ്രതിഷേധം ഉറപ്പാണ്. ഭരണകക്ഷി അംഗങ്ങൾ പ്രതിഷേധിച്ചില്ലെങ്കിലും പ്രതിപക്ഷം പ്രതിഷേധിക്കും. അത് ഒച്ചപ്പാടിന് ഇടയാക്കാം. ഭരണപക്ഷം പ്രതിഷേധിച്ചാൽ സംഗതി കൂടുതൽ ഗൗരവതരമാകും. നയപ്രഖ്യാപനമായതിനാൽ ഭരണകക്ഷി അതിന് തയ്യാറാകാനുള്ള സാധ്യത കുറവാണ്.
കേന്ദ്ര സർക്കാരിനെതിരായ പരാമർശങ്ങൾ പഴയ ഗവർണർ ജസ്റ്റിസ് പി സദാശിവം ഒഴിവാക്കിയത് വിവാദമായിരുന്നു. ഗവർണർ വായിച്ചാലും ഇല്ലെങ്കിലും അച്ചടിച്ച പുസ്തകത്തിൽ സർക്കാർ നിശ്ചിക്കുന്ന എല്ലാ പരാമർശങ്ങളുമുണ്ടാകും. ഇനി അച്ചടിച്ച നയപ്രഖ്യാപനം തനിക്ക് കാണണമെന്ന് ഗവർണർ വാശി പിടിക്കാനും സാധ്യതയുണ്ട്.
നയപ്രഖ്യാപനം എന്ന പേരിൽ തോന്നുന്നതെല്ലാം എഴുതി കൊടുത്താൽ അത് പിണറായി വിജയൻ തന്നെ വായിക്കേണ്ടി വരും. മുൻശുണ്ഠിക്കാരനായ ആരിഫ് മുഹമ്മദ് ഖാനെ ഒടിക്കാതെ വളച്ചതു പോലുള്ള ഗിമിക്കുകൾ പുതിയ ഗവർണറോട് നടക്കില്ല. എസ്.എഫ് ഐക്കാരെ ഇറക്കി കുട്ടികളി തുടരാനും കഴിയില്ല.
നയപ്രഖ്യാപനത്തിലെ ചില ഭാഗങ്ങൾ രാജ്യത്ത് ആദ്യമായി ഒഴിവാക്കിയത് ബംഗാൾ ഗവർണറായിരുന്ന ധർമ്മ വീരയാണ്. 1969 മാർച്ചിലായിരുന്നു സംഭവം.അജയ് മുഖർജിയായിരുന്നു അന്ന് മുഖ്യമന്ത്രി. ജ്യോതി ബാസുവായിരുന്നു അന്ന് ഉപ മുഖ്യമന്ത്രി.ഗവർണറുടെ നടപടി ഇടതു പാർട്ടികൾ ചോദ്യം ചെയ്തു.
1982 ജനുവരി 30 ന് കെ. കരുണാകരൻ സർക്കാരിന്റെ കാലത്ത് ഗവർണർ ജ്യോതി വെങ്കിടാചലം പ്രസംഗം പൂർത്തിയാക്കാതെ നിയമസഭ വിട്ടു. എ. കെ. ആന്റണി സർക്കാരിന്റെ കാലത്ത് ഗവർണർ സുഖ് ദേവ് സിംഗ് കാംഗ് മുമ്പുണ്ടായിരുന്ന നായനാർ സർക്കാരിന് എതിരെയുള്ള ഖണ്ഡിക വായിക്കാതെ വിട്ടു കളഞ്ഞു. കർണാടക ഗവർണർ എച്ച്. ആർ. ഭരദ്വാജ് രണ്ട് തവണ നാലു ഖണ്ഡിക ഒഴിവാക്കി. ത്രിപുര ഗവർണർ തഥാഗത റോയ് നയപ്രഖ്യാപനത്തിൽ നിന്നും കേന്ദ്ര സർക്കാരിന് എതിരായ വിമർശനങ്ങൾ ഒഴിവാക്കിയതും വിവാദമായിരുന്നു. ഇപ്പറഞ്ഞ ഗവർണർമാരുടെ തലതൊട്ടപ്പനാണ് പുതിയ ഗവർണർ.
വിരമിച്ച ജഡ്ജിമാരായ വി. ഷെര്‍സി, അശോക് മേനോന്‍ എന്നിവരെ ഉപലോകായുക്തമാരായും പി.എസ്.സി. അംഗമായി റിഷ ടി. ഗോപാലിനെയും നിയമിക്കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ഒപ്പിടാതെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ മടക്കം. പുതിയ ഗവര്‍ണര്‍ ഇതിലെന്ത് തീരുമാനമെടുക്കുമെന്നതും കാത്തിരുന്ന് കാണേണ്ടിവരും. ഗവർണർക്ക് മുന്നിലുള്ള ഇത്തരം ഫയലുകളെ കുറിച്ച് ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമായ ക്ലാസ് നൽകിയിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്.
പുതിയ ഗവർണറെക്കുറിച്ച് നിങ്ങൾക്ക് ധാരണയില്ല എന്നായിരുന്നു ആർലെക്കറെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ പ്രതികരണം. ഗവർണർമാരെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മോദി സർക്കാർ നടത്തുന്ന ഇടപെടലുകൾ കേരളം, തമിഴ്‌നാട്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ തുറന്ന ഏറ്റുമുട്ടലിലാണ് കലാശിച്ചത്. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് പുതിയ ഗവർണർ എത്തുന്നത്.
ഗോവ സ്വദേശിയായ ആർലെക്കർ ആർഎസ്എസിലൂടെ വളർന്നുവന്ന നേതാവാണ്. ദീർഘകാലം ആർഎസ്എസ് പ്രചാരക് ആയി പ്രവർത്തിച്ചിരുന്ന ആർലെക്കർ 1989ലാണ് ബിജെപി അംഗത്വം എടുക്കുന്നത്. ഗോവ ബിജെപി ജനറൽ സെക്രട്ടറി, ഗോവ വ്യവസായ വികസന കോർപ്പറേഷൻ ചെയർമാൻ, ഗോവ പട്ടിക ജാതി പിന്നാക്ക വിഭാഗ സാമ്പത്തിക വികസന കോർപ്പറേഷൻ ചെയർമാൻ, ബിജെപി സൗത്ത് ഗോവ പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. കേരളത്തിലെ പല ബി. ജെ പി നേതാക്കളുമായി പുതിയ ഗവർണർക്ക് അടുത്ത ബന്ധമുണ്ട്.
2002ൽ ഗോവ നിയമസഭാംഗമായി. 2014ൽ മനോഹർ പരീക്കർ കേന്ദ്ര പ്രതിരോധ മന്ത്രിയായപ്പോൾ ആർലെക്കറുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുകേട്ടിരുന്നു. ഒടുവിൽ അപ്രതീക്ഷിതമായി ലക്ഷ്മികാന്ത് പർസേക്കർ മുഖ്യമന്ത്രിയായി. ആർലെക്കർ സ്പീക്കറായിരിക്കുമ്പോഴാണ് ഗോവ നിയമസഭയെ രാജ്യത്തെ ആദ്യ കടലാസ്‌രഹിത നിയമസഭയായി പ്രഖ്യാപിച്ചത്. 2015ൽ മന്ത്രിസഭാ പുനഃസംഘടനയിൽ ഗോവയിൽ വനം-പരിസ്ഥിതി വകുപ്പ് മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 2021 ജൂലൈയിൽ ഹിമാചൽ പ്രദേശ് ഗവർണറായി. 2023 ഫെബ്രുവരിയിൽ ബിഹാർ ഗവർണറായി നിയമിക്കപ്പെട്ടു.
ബിജെപി കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമുള്ള ആർലെക്കർ മോദിയുടെയും അമിത് ഷായുടെയും വിശ്വസ്തനാണ്. എന്നും വിവാദങ്ങൾക്കൊപ്പം സഞ്ചരിച്ച നേതാവ് കൂടിയാണ് ആർലെക്കർ. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടത് സത്യഗ്രഹ സമരം നടത്തിയതുകൊണ്ടല്ല, ജനങ്ങൾ ആയുധമെടുത്തതുകൊണ്ടാണ് എന്നായിരുന്നു ആർലെക്കറുടെ വിവാദമായ അവസാനത്തെ പ്രസ്താവന. ഡിസംബർ 22ന് ഗോവയിൽ ഒരു പുസ്തക പ്രകാശ ചടങ്ങിലായിരുന്നു ആർലെക്കറുടെ പ്രസ്താവന. ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങൾ തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും ആർലെക്കർ പറഞ്ഞു.
ജെഎൻയു വിദ്യാർഥി നേതാവായിരുന്ന കനയ്യ കുമാറുമായി ബന്ധപ്പെട്ട സംഭവങ്ങൾക്കിടയിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ എന്തും പറയാനാവില്ല എന്ന പരാമർശവും ആർലെക്കർ നടത്തിയിരുന്നു. ബിഹാർ ഗവർണറായിരിക്കുമ്പോൾ സർവകലാശാല ഭരണവുമായി ബന്ധപ്പെട്ട് നിതീഷ് കുമാർ സർക്കാരുമായും ആർലെക്കർ കൊമ്പുകോർത്തിരുന്നു. ഒരു വർഷത്തിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തിൽ കേന്ദ്ര സർക്കാരിന്റെ താത്പര്യം മുൻനിർത്തി തന്നെയാണ് ആർലെക്കർ എത്തുന്നത് എന്നാണ് കെ.സുരേന്ദ്രന്റെ പ്രതികരണവും വിരൽചൂണ്ടുന്നത്. ആരിഫ് മുഹമ്മദ് ഖാൻ ശൂന്യമാക്കിയതെല്ലാം ആർലെക്കർ നികത്തും.
സ്ഥാനമൊഴിഞ്ഞെങ്കിലും കേരളവുമായുള്ള ബന്ധം തുടരുമെന്നും കേരള ജീവിതത്തിന്റെ ഏറ്റവും സുന്ദരമായ ഓര്‍മകളും കൊണ്ടാണ് താന്‍ പോകുന്നതെന്നും മുന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ആരിഫ് ഖാന് കേരളം നൽകിയ അവഹേളനത്തിന് പുതിയ ഗവർണർ പകരം ചോദിക്കുമെന്ന് ചുരുക്കം.
മലയാളത്തിലാണ് ആരിഫ് മുഹമ്മദ് ഖാൻ വിടവാങ്ങൽ സംസാരം തുടങ്ങിയത്. ''ഗവര്‍ണറുടെ കാലാവധി തീരുന്നു, പക്ഷേ ബന്ധം തുടരും. കേരളവുമായി ഇനി ആജീവനാന്ത ബന്ധമായിരിക്കും. കേരള ജീവിതത്തിന്റെ ഏറ്റവും സുന്ദരമായ ഓര്‍മകളും കൊണ്ടാണ് ഞാന്‍ പോകുന്നത്. നിങ്ങളെയെല്ലാം ഞാന്‍ എന്നും ഓര്‍ക്കും. കേരളത്തിലെ എല്ലാവര്‍ക്കും നല്ലതുവരട്ടെ.'' - ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
സര്‍വകലാശാല വിഷയത്തിലൊഴികെ കേരള സര്‍ക്കാരുമായി യാതൊരു കലഹവും ഉണ്ടായിരുന്നില്ലെന്നും കേരള സര്‍ക്കാരിന് എല്ലാ ആശംസകളും നേരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളം വിടുന്ന സാഹചര്യത്തില്‍ വിവാദമായേക്കാവുന്ന ചോദ്യങ്ങളോടൊന്നും തന്നെ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
അതേസമയം സ്ഥാനമൊഴിഞ്ഞ് യാത്രതിരിക്കുന്ന ഗവര്‍ണറെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിയോ മറ്റു മന്ത്രിമാരോ എത്തിയില്ല. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തെ തുടര്‍ന്ന് ഔദ്യോഗിക ദുഃഖാചരണമുള്ളതിനാല്‍ യാതൊരു ഔദ്യോഗിക ചടങ്ങുകളും പാടില്ല എന്നുള്ളതിനാലാണ് പ്രത്യേക യാത്രയയപ്പ് നല്‍കാതിരുന്നതെന്നാണ് ഇതിന് പൊതുഭരണ വകുപ്പ് നല്‍കുന്ന വിശദീകരണം.
മുന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന് സര്‍ക്കാര്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാരിന് എന്നും തലവേദനയായ ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് വേണ്ടെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. പി. സദാശിവത്തിന് രാജ്ഭവനിലെ യാത്രയയപ്പ് സമ്മേളനത്തിന് പുറമേ മാസ്‌കറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് സമ്മേളനം നടത്തിയിരുന്നു. മാത്രമല്ല പിണറായി വിജയന്‍ വിമാനത്താവളത്തില്‍ നേരിട്ട് എത്തി അദ്ദേഹത്തെ യാത്രയാക്കുകയും ചെയ്തിരുന്നു. ഈ സ്ഥലത്താണ് ആരിഫ് മുഹമ്മദ് ഖാനെ അപമാനിച്ചുവിട്ടത്.
പിണറായി വിജയന് ബാക്കിയുള്ള ഒരു വർഷം അദ്ദേഹത്തെ സമാധാനത്തോടെ ജീവിക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കില്ല. പിണറായിയെ എങ്ങനെയെല്ലാം ഉപദ്രവിക്കാം എന്നതിന്റെ ലിസ്റ്റുമായിട്ടാണ് ആർലേക്കർ കേരളത്തിലെത്തുന്നത്. ഏതെല്ലാം തരത്തിൽ പിണറായിയെ ഇല്ലാതാക്കാം എന്നത് സംബന്ധിച്ച് ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമായ ക്ലാസും നൽകിയിട്ടുണ്ട്. മുൻ ഗവർണർമാരെ പോലെ പുതിയ ഗവർണർക്ക് സർവകലാശാലാ ഭരണത്തിൽ വ്യക്തമായ താൽപര്യമുണ്ട്. ബീഹാറിലെ സർക്കാരിനെ മുൾമുനയിൽ നിർത്തിയ പാരമ്പര്യമാണ് ആർലെക്കറിനുള്ളത്. അതും സർവകലാശാലാ വിഷയങ്ങളിൽ. ഇന്ത്യയിലെ പല ഗവർണർമാരും ഇത്തരത്തിൽ സർവകലാശാലാ വിഷയങ്ങളിൽ അതീവ തൽപ്പരരാണ്.
അച്ചുതാനന്ദൻ ഒരു കാലത്ത് സ്വന്തം പാർട്ടിയിൽ നിർവഹിച്ച പ്രതിപക്ഷ നേതാവിന്റെ റോളാണ് ആരിഫ് മുഹമ്മദ് ഖാൻ ഇക്കാലമത്രയും നടത്തിയത്. ഇതിനിടയിൽ വി.എസിന്റെ വീട്ടിൽ പോകാനും ആരിഫ് മുഹമ്മദ് ഖാൻ തയ്യാറായി. കേരളത്തിന്റെ മുക്കിലും മൂലയിലുമായി ആരിഫ് മുഹമ്മദ് ഖാൻ അടുത്ത സൗഹ്യദങ്ങൾ സൃഷ്ടിച്ചു. ആർക്കും അദ്ദേഹത്തോട് ഒരു പരിഭവവും ഉണ്ടായിരുന്നില്ല. പിണറായിയുടെ മോശം ഇമേജ് സൃഷ്ടിച്ച ഒഴിവിൽ ആരിഫ് മുഹമ്മദ് ഖാൻ തകർത്തെന്ന് പറയാം. പിണറായി പല ഘട്ടങ്ങളിലും ആരിഫ് മുഹമ്മദ് ഖാനെ ഭയന്നിട്ടുമുണ്ട്.
എന്നാൽ ആർലെകറിൽ നിന്നും പിണറായി ഒരു വിട്ടു വീഴ്ച പ്രതീക്ഷിക്കരുത്. ഏറ്റെടുക്കുന്ന വിഷയങ്ങളിൽ ഏതറ്റംവരെയും പോകുന്ന ഒരാളാണ് അദ്ദേഹം. എല്ലാ വിഷയങ്ങളും ഏറ്റെടുക്കാൻ ശ്രമിക്കുകയുമില്ല.ഒരു ഗവർണറുടെ റോൾ എന്താണെന്ന് അദ്ദേഹം കാണിച്ചുതരും.
രാഷ്ട്രീയ നേതാക്കള്‍ക്ക് വിരമിച്ച ശേഷം സൗകര്യങ്ങളോടെ കഴിയാന്‍ ഭരണത്തിലുള്ള പാര്‍ട്ടിക്കാര്‍ നല്‍കുന്ന സൗജന്യമാണ് ഗവര്‍ണര്‍ സ്ഥാനം എന്നാണ് സി പി എം കരുതുന്നത്.
പട്ടം താണുപിള്ളയെ പഞ്ചാബ് ഗവര്‍ണറാക്കി അയച്ചത് മുതല്‍ കുമ്മനം രാജശേഖനും അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ളയും ഗവര്‍ണര്‍ പദവിയിലേയ്ക്ക് പോയത് വരെ ഉദാഹരണങ്ങളായി സി പി എം ചൂണ്ടിക്കാണിക്കുന്നു..
ഫെഡറല്‍ സംവിധാനത്തിനനുസരിച്ച് അര്‍ദ്ധ പരമാധികാര സ്ഥാപനമായ സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ രാഷ്ട്രപതിയുടെ പ്രതിനിധിയെന്ന നിലയില്‍ പ്രവര്‍ത്തിക്കുക എന്നതാണ് ഗവര്‍ണറുടെ ചുമതലയെന്ന് സർക്കാർ പറയുന്നു. മന്ത്രിസഭയുടെ താത്പര്യവും ഉപദേശവുമില്ലാതെ വ്യക്തിപരമായി തന്റെ അധികാരം പ്രയോഗിക്കാനോ സംസ്ഥാന മന്ത്രിസഭകളുടെ താത്പര്യത്തിനെതിരായി പ്രവര്‍ത്തിക്കാനോ ഗവര്‍ണര്‍ ശ്രമിക്കരുതെന്നാണ് ചട്ടമെന്ന് സി പി എം പറയുന്നു. ആരിഫ് മുഹമ്മദ് ഖാൻ ഉൾപ്പെടെ ഒരു ഗവർണർമാരും ഇത്തരത്തിൽ പ്രവർത്തിച്ചിട്ടില്ല. പുതിയ ഗവർണറെ ഇത്തരം കാര്യങ്ങൾ പറഞ്ഞ് ഉമ്മാക്കി കാണിക്കാൻ ചെന്നാൽ വിവരമറിയും. അതിനാൽ പിണറായിയെ സംബന്ധിച്ചടത്തോളം 2025 അത്ര ശോഭനമായിരിക്കണമെന്നില്ല.
https://www.facebook.com/Malayalivartha