നാരായണ ഗുരുദേവൻ സനാതനധർമ്മത്തിന്റെ വക്താവോ പ്രയോക്താവോ അല്ല എന്നാണല്ലോ ബ്രാഞ്ച് കമ്മിറ്റി മുതൽ പോളിറ്റ്ബ്യൂറോ വരെയുള്ള അട്ടഹാസം; ഇവർ പറയുന്നതിന് ഇവരുടെ തുപ്പലിന്റെ വില പോലും ഇല്ലെന്ന് ചരിത്രം അറിയുന്ന ആർക്കും മനസിലാകുന്ന വസ്തുതയാണെന്ന വിമർശനവുമായി സന്ദീപ് വാചസ്പതി
നാരായണ ഗുരുദേവൻ സനാതനധർമ്മത്തിന്റെ വക്താവോ പ്രയോക്താവോ അല്ല എന്നാണല്ലോ ബ്രാഞ്ച് കമ്മിറ്റി മുതൽ പോളിറ്റ്ബ്യൂറോ വരെയുള്ള അട്ടഹാസം. ഇവർ പറയുന്നതിന് ഇവരുടെ തുപ്പലിന്റെ വില പോലും ഇല്ലെന്ന് ചരിത്രം അറിയുന്ന ആർക്കും മനസിലാകുന്ന വസ്തുതയാണെന്ന വിമർശനവുമായി സന്ദീപ് വാചസ്പതി. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;- നാരായണ ഗുരുദേവൻ സനാതനധർമ്മത്തിന്റെ വക്താവോ പ്രയോക്താവോ അല്ല എന്നാണല്ലോ ബ്രാഞ്ച് കമ്മിറ്റി മുതൽ പോളിറ്റ്ബ്യൂറോ വരെയുള്ള അട്ടഹാസം. ഇവർ പറയുന്നതിന് ഇവരുടെ തുപ്പലിന്റെ വില പോലും ഇല്ലെന്ന് ചരിത്രം അറിയുന്ന ആർക്കും മനസിലാകുന്ന വസ്തുതയാണ്, എന്നിട്ടും നട്ടാൽ കുരുക്കാത്ത കളവ് പറയുന്നതിന് പിന്നിൽ സ്പർദ്ധയും വിഭജനവും മൂലം എന്തെങ്കിലും രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാകുമോ എന്ന ദുഷ്ചിന്ത മാത്രമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈ ദുഷ്ടലാക്കിന് കേരളത്തിലെ ഹൈന്ദവ സമൂഹം അറിഞ്ഞോ അറിയാതെയോ കൂട്ടുനിൽക്കുകയാണെന്ന് ഖേദത്തോടെ പറയേണ്ടി വരും.
ഗുരുദേവന്റെ സമ്പൂർണ്ണ കൃതികളിൽ പോലും ഉൾപ്പെടുത്താത്ത ഒരു ഗ്രന്ഥം ഉണ്ടെന്ന് പ്രിയ സുഹൃത്ത് ഗണേശ് രാധാകൃഷ്ണൻ പറഞ്ഞത് ഞെട്ടലോടെയാണ് കേട്ടത്. 1957 ൽ ശിവഗിരി മഠം പുറത്തിറക്കിയ "ശ്രീനാരായണധർമ്മം അഥവാ ശ്രീനാരായണസ്മൃതി" എന്ന ഗ്രന്ഥം ഇപ്പോഴുയരുന്ന എല്ലാ കപട വാദങ്ങൾക്കുമുള്ള മറുപടിയാണ്. ഭാരതീയ പാരമ്പര്യം അനുസരിച്ച് ഗുരു-ശിഷ്യ സംവാദ രൂപത്തിലാണ് ശ്രീനാരായണസ്മൃതിയും രചിക്കപ്പെട്ടിട്ടുള്ളത്. ഗുരുദേവ ശിഷ്യനായ സ്വാമി ആത്മാനന്ദയാണ് ശ്രീനാരായണധർമ്മം ഗുരുദേവ നിർദ്ദേശമനുസരിച്ച് എഴുതിയെടുത്തത്. സ്വാമി നാരായണ തീർത്ഥരുടെ വ്യാഖ്യാന സഹിതമാണ് മഠം ഇത് പുറത്തിറക്കിയത്. 1965 ൽ രണ്ടാം പതിപ്പും ഇറങ്ങിയിട്ടുണ്ട്. പക്ഷേ പിൽക്കാലത്ത് ഈ ഗ്രന്ഥം തമസ്കരിക്കപ്പെട്ട് വിസ്മൃതിയിലായതിന് പിന്നിൽ ഗൂഡാലോചന ഉണ്ടോയെന്ന സംശയം സ്വാഭാവികമാണ്. ശിവഗിരി മഠം പോലും ഇങ്ങനെയൊരു ഗ്രന്ഥമുള്ളതായി മറന്നത് പോലെയാണ് പിൽക്കാലത്ത് പ്രവർത്തിച്ചത്.
ശ്രുതി, സ്മൃതി, വർണ്ണം, ആശ്രമം, ജനനം മുതൽ മരണം വരെ മനുഷ്യൻ അനുഷ്ഠിക്കണമെന്ന് അനുശാസിക്കുന്ന ഷോഡശ സംസ്കാരങ്ങൾ തുടങ്ങി സനാതനമായ ഭാരതീയ ദർശനങ്ങളെപ്പറ്റി സാധാരണ മനുഷ്യർക്ക് മനസിലാകുന്ന ലളിത ഭാഷയിൽ ഗുരുദേവൻ ഈ ഗ്രന്ഥത്തിൽ വിശദീകരിക്കുന്നുണ്ട്. ഇവയെപ്പറ്റി സാധാരണക്കാർക്കുണ്ടാകുന്ന സംശയങ്ങൾ ചോദ്യോത്തര രൂപത്തിലാണ് വിശദീകരിക്കുന്നത്. വേദത്തിന്റെ പ്രാമാണ്യം ഉയർത്തിപ്പിടിക്കുന്ന ഗുരുദേവൻ വേദവിരുദ്ധമായതിനെ എല്ലാം തള്ളിക്കളയുകയും ചെയ്യുന്നു. ജാതിയും വർണ്ണവും രണ്ടാണെന്ന് വേദപ്രമാണത്തിന്റെ അടിസ്ഥാനത്തിൽ ഗുരുദേവൻ വിശദീകരിക്കുന്നുണ്ട്. മഹർഷി ദയാനന്ദസരസ്വതിയുടെ മാർഗ്ഗമാണ് എല്ലാ മതാചാര്യന്മാരും പിന്തുടരേണ്ടതെന്നും ഗുരുദേവൻ അസന്നിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. എന്തുകൊണ്ട് ഈ ഗ്രന്ഥം തമസ്കരിക്കപ്പെട്ടു എന്നതിന് ഇതിൽ കൂടുതൽ കാരണങ്ങൾ വേണമെന്ന് തോന്നുന്നില്ല. എന്തായാലും ഗുരുദേവനെ സനാതനവിരുദ്ധനാക്കാൻ ശ്രമിക്കുന്ന കാലഘട്ടത്തിനുള്ള മറുപടിയാണ് ശ്രീനാരായണധർമ്മം അഥവാ ശ്രീനാരായണസ്മൃതി.
https://www.facebook.com/Malayalivartha