കൊലപാതകം നടത്തുന്നവരെ സ്വാതന്ത്രസമര സേനാനികളെപ്പോലെയാണ് സിപിഎം കൊണ്ട് നടക്കുന്നത്; പിണറായി വിജയൻ്റെ കാലത്തുതന്നെ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ കുഴിച്ചു മൂടുമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ
പിണറായി വിജയൻ്റെ കാലത്തുതന്നെ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ കുഴിച്ചു മൂടുമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. . കൊലപാതകം നടത്തുന്നവരെ സ്വാതന്ത്രസമര സേനാനികളെപ്പോലെയാണ് സിപിഎം കൊണ്ട് നടക്കുന്നത്. കൊലയാളി സംഘങ്ങളെ മഹത്വവൽക്കരിക്കുന്ന പാർട്ടിയായിസിപിഎം മാറി. ഓരോ തിരഞ്ഞെടുപ്പിലും വർഗീയത പറഞ്ഞ് സിപിഎം വോട്ടുപിടിക്കുന്നു. പിണറായി ഇപ്പോൾ ജമാഅത്തെ ഇസ്ലാമിയെയും പോപ്പുലർ ഫ്രണ്ടിനെയും തള്ളിപ്പറയുന്നത് പോയ വോട്ട് തിരികെ പിടിക്കാനാണ്.
ജി.സുധാകരൻ അഴിമതി നടത്താത്ത മന്ത്രിയായിരുന്നു. ഇന്ന് ജി സുധാകരന് സിപിഎം ൽ കറിവേപ്പിലയുടെ വില പോലും ഇല്ല. ജി.സുധാകരൻ മാതൃകയായ പൊതുമരാമത്ത് മന്ത്രി ആയിരുന്നു. അദ്ദേഹം അഴിമതിക്കാരെ നേരിട്ടു. അഴിമതിക്കെതിരെ സംസാരിക്കുന്നവരെ ബ്രാഞ്ച് മുതൽ പുറത്താക്കും. കോട്ടയത്ത് സുരേഷ് കുറുപ്പിനെ ഒഴിവാക്കി. ശ്രീനാരായണ ഗുരു വെറുമൊരു സാമൂഹ്യ പരിഷ്കർത്താവ് മാത്രമല്ല. കോടിക്കണക്കിന് ജനങ്ങൾ അദ്ദേഹത്തെ ദൈവമായി കാണുന്നു
. ലോകം മുഴുവൻ സനാതന ധർമ്മത്തിന്റെ സന്ദേശം എത്തിച്ച ആളാണ് ഗുരുദേവൻ. ഇ എം എസ് ഗുരുദേവനെ അപമാനിച്ച പോലെ പിണറായിയും ഇപ്പോൾ അപമാനിക്കുന്നു. കോൺഗ്രസിൽ 6 സ്വയം പ്രഖ്യാപിത മുഖ്യമന്ത്രിമാരാണ് ഇപ്പോഴുള്ളത് എന്നും കെ സുരേന്ദ്രൻ പറഞ്ഞു.
https://www.facebook.com/Malayalivartha