സ്ത്രീകൾ പുരുഷനെ നോക്കുന്നതും കാണുന്നതും തെറ്റാണെന്ന വാദം പ്രാകൃതമാണ്; സ്ത്രീവിരുദ്ധതയെ കേരള സമൂഹം എതിർക്കണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻഫിലിപ്പ്
സ്ത്രീവിരുദ്ധതയെ കേരള സമൂഹം എതിർക്കണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻഫിലിപ്പ്. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; മതത്തിൻ്റെ പേരിൽ ചിലർ നടത്തുന്ന യാഥാസ്ഥിതിക സ്ത്രീവിരുദ്ധ നിലപാടുകളെ കേരള സമൂഹം ശക്തിയുക്തം എതിർക്കണം.
സ്ത്രീകൾ പുരുഷനെ നോക്കുന്നതും കാണുന്നതും തെറ്റാണെന്ന വാദം പ്രാകൃതമാണ്. സമൂഹ ജീവിതത്തിൻ്റെ എല്ലാതുറകളിലും പൊതു ഇടങ്ങളിലും പുരുഷനോടൊപ്പം ഇടപഴകാൻ കഴിയുകയെന്നത് ഇന്ത്യയിലെ എല്ലാ സ്ത്രീകൾക്കും ഭരണഘടന ഉറപ്പുനൽകുന്ന സ്വാതന്ത്ര്യവും അവകാശവുമാണ്.
സ്ത്രീ - പുരുഷ സമത്വം ലോകമാകെ അംഗീകരിക്കപ്പെടുമ്പോൾ ആചാരങ്ങളുടെ പേരിൽ കാലത്തെ പുറകോട്ടു വലിക്കുന്നത് നവോത്ഥാന നിഷേധമാണ്. സ്ത്രീകളെ സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തി പാർശ്വവൽക്കരിക്കുന്ന ദുഷ്പ്രവണതകൾക്കെതിരെ വനിതാ സംഘടനകൾ പോരാടേണ്ടതാണ്.
https://www.facebook.com/Malayalivartha