മലയോര കര്‍ഷകന് മരണഭീതി കാരണം ഉറങ്ങാന്‍ കഴിയുന്നില്ല; മലയോര ജനതയുടെ അന്തകനായി പിണറായി സര്‍ക്കാര്‍ മാറിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി
മലയോര ജനതയുടെ അന്തകനായി പിണറായി സര്‍ക്കാര്‍ മാറിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. മലയോര കര്‍ഷകന് മരണഭീതി കാരണം ഉറങ്ങാന്‍ കഴിയുന്നില്ല. നിരവധി മനുഷ്യരാണ് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. മാനന്തവാടിയില്‍ കൊല്ലപ്പെട്ട രാധ ഒടുവിലത്തെ ഇരയാണ്. ഏറ്റവും വലിയ ജീവല്‍പ്രശ്‌നമായിമാറിയത്. മലയോരജനതയുടെ ജീവനും സ്വത്തിനും സുരക്ഷതിത്വമില്ലാതെയായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് കാരുണ്യം പ്രതീഷിക്കുന്നത് തെറ്റാണ്.
വന്യജീവി ആക്രമണത്തില്‍ മനുഷ്യന്‍ ജീവനുകള്‍ നഷ്ടപെടുമ്പോള്‍ നിര്‍വികാരനായി നോക്കുനില്‍ക്കുകയാണ് സര്‍ക്കാരുകള്‍. ലാഘവത്തോടെയാണ് വനം മന്ത്രി വന്യജീവി ആക്രണത്തില്‍ മറുപടി പറയുന്നത്.കാട്ടിനകത്ത് ചില ആന്താരാഷ്ട്ര സംഘടനയുടെ ആളുകള്‍ കടന്ന് കയറി ആക്രണം നടത്തുന്നത് കൊണ്ടാണ് മൃഗം നാട്ടിലേക്ക് ഇറങ്ങിയതെന്ന വിചിത്രവാദമാണ് മന്ത്രി ഉന്നയിക്കുന്നത്.
മനുഷ്യന് ജീവിക്കാനുള്ള അവകാശം നഷ്ടപ്പെട്ടു. അത്തരമൊരു സാഹചര്യത്തില്‍ ആര്‍ട്ടിക്കള്‍ 21 നെക്കാള്‍ മുകളിലല്ല വൈല്‍ഡ് ലൈഫ് ആക്ടെന്ന് ഭരിക്കുന്നവര്‍ തിരിച്ചറിയണം. നിയമങ്ങളുടെ സാങ്കേതികത്വം പറഞ്ഞ് ഒളിച്ചോടാന്‍ സര്‍ക്കാരുകള്‍ക്കാവില്ല. പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാകണം. ശാശ്വതമായ പരിഹാരമാണ് ഈ വിഷയത്തില്‍ വേണ്ടത്. പ്രതിപക്ഷത്തിന്റെ പൂര്‍ണ്ണസഹകരണം ഈ വിഷയത്തിലുണ്ടാകും.
https://www.facebook.com/Malayalivartha