ഉന്നത കുല ജാതർ ആദിവാസി വകുപ്പ് കൈകാര്യം ചെയ്യട്ടെ; വിവാദ പ്രസ്‍താവനയുമായി കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി
വിവാദ പ്രസ്‍താവനയുമായി കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി. ഉന്നത കുല ജാതർ ആദിവാസി വകുപ്പ് കൈകാര്യം ചെയ്യട്ടെയെന്നും എങ്കിൽ അവരുടെ കാര്യത്തിൽ ഉന്നമതി ഉണ്ടാകുമെന്നും അത്തരം ജനാതിപത്യ മാറ്റങ്ങൾ ഉണ്ടാകണമെന്നും സുരേഷ്ഗോപി പറഞ്ഞു.
ദില്ലിയില്‍ തെരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് ആദിവാസി വകുപ്പ് വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നും സുരേഷ് ഗോപി . സുരേഷ് ഗോപിയുടേത് തരം താണ പ്രസ്താവനയെന്ന് സി കെ ജാനു പ്രതികരിച്ചു.
ഗോത്രവിഭാഗത്തിന്റെ ഉന്നമനത്തിന് ആദിവാസി വകുപ്പിന്റെ ചുമതലയില്‍ ഉന്നതകുലജാതര്‍ വരണമെന്ന വിവാദ പ്രസ്താവന ഇഷ്ടപ്പെട്ടില്ലെങ്കില്‍ പിന്‍വലിക്കുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
വേര്‍തിരിവ് മാറ്റണമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നാണ് സുരേഷ് ഗോപിയുടെ വിശദീകരണം. നല്ല ഉദ്ദേശ്യത്തോടെ രാവിലെ പറഞ്ഞ തന്റെ പരാമര്‍ശം വളച്ചൊടിച്ചു. വാക്കുകള്‍ വന്നത് ഹൃദയത്തില്‍ നിന്നാണ്. മുഴുവന്‍ ഭാഗവും കൊടുത്തതുമില്ല. തന്റെ പാര്‍ട്ടിയാണ് ഗോത്രവിഭാഗത്തില്‍ നിന്നൊരാളെ രാഷ്ട്രപതിയാക്കിയതെന്നും സുരേഷ് ഗോപി പറഞ്ഞു.
https://www.facebook.com/Malayalivartha