കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ തുപ്പിയ വെള്ളം, ഷർട്ട് വലിച്ചുകീറി, എസ്എഫ്ഐ പ്രവർത്തകരാൽ ബിൻസിന് നേരിടേണ്ടി വന്നത്

കോളേജ് ക്യാമ്പസുകളിൽ അക്രമ രാഷ്ട്രീയം അവസാനിക്കുന്നില്ല. അതിന്റെ ഏറ്റവും അടുത്ത ഉദാഹരണമാണ് കാര്യവട്ടം ക്യാമ്പസിൽ ഒന്നാം വർഷ വിദ്യാർത്ഥിയായ ബിൻസ് ജോസിന് നേരെയുണ്ടായിരിക്കുന്ന എസ്എഫ്ഐ പ്രവർത്തകരുടെ റാഗിങ്.
കോളേജിൽ നിന്ന് യാതൊരു പ്രകോപനവുമില്ലാതെ തന്നെ ബിൻസിനേയും സുഹൃത്തിനേയും വിളിച്ചു വരുത്തി അതി ക്രൂരമായി ആക്രമിക്കുകയുണ്ടായി.
സീനിയർ വിദ്യാർത്ഥികൾ തന്നെ മുറിയിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചെന്ന് ബിൻസ് ജോസ് മലയാളി വാർത്തയോട് പറഞ്ഞു.
ക്യാമ്പസിൽ എസ്എഫ്ഐ മാത്രം മതിയെന്ന നിലപാടിന്മേലാണ് ഈ അതിരു കടന്ന പ്രവർത്തനങ്ങളെന്നാണ് കെഎസ്.യു ജില്ലാ സെക്രട്ടറി ജെറിൻ പറയുന്നത്. എസ്എഫ്ഐ പ്രവർത്തകരുടെ ഏകാധിപത്യ മനോഭാവം കോളേജ് ക്യാമ്പസുകളിൽ ഇത്തരം പ്രശ്നങ്ങളുണ്ടാക്കുന്നു എന്നും. വിദ്യാർത്ഥികളെ ഉപദ്രവിച്ചും ഭീഷണിപ്പെടുത്തിയും പാർട്ടി പ്രവർത്തനങ്ങൾ നടത്തുകയാണ് ഇവരുടെ ലക്ഷ്യമെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കാര്യവട്ടം ഗവൺമെന്‍റ് കോളേജിൽ നടന്ന ക്രൂരമായ റാഗിങിന്റെ പേരിൽ കയക്കൂട്ടം പൊലീസിൽ റാഗിംങ് പരാതി നൽകിയിട്ടുണ്ട്. മൂന്നാം വർഷ വിദ്യാർത്ഥികളായ ഏഴ് പേർക്കെതിരെയാണ് പരാതി. എസ്എഫ്ഐ പ്രവർത്തകരായ അലൻ, വേലു, സൽമാൻ, അനന്തൻ പ്രാർത്ഥൻ, പ്രിൻസ് അടക്കമുള്ളവരാണ് മർദ്ദിച്ചത്.
കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ തുപ്പിയ വെള്ളം തന്നുവെന്നും ഷർട്ട് വലിച്ചുകീറിയെന്നും ബിൻസ് വ്യക്തമാക്കുന്നു. പരാതി നൽകിയാൽ ഇനിയും അടിക്കുമെന്ന് ഭീഷണിപ്പെടുത്തി യൂണിയൻ ഓഫീസിൽ വെച്ചായിരുന്നു ഭീഷണി പൊലീസ് പരാതി നൽകരുതെന്നും ഭീഷണിപ്പെടുത്തി അഭിഷേക് എന്ന വിദ്യാർത്ഥിയെയും മർദിച്ചു. ഒരു മണിക്കൂറോളം പീഡനം ഉണ്ടായെന്നും വിദ്യാർത്ഥി പറയുന്നു.
https://www.facebook.com/Malayalivartha