ആശാവർക്കർന്മാരെ പൊരി വെയിലത്ത് ഇരുത്തി, ഇഷ്ടക്കാർക്ക് എസി കാറും കനത്തിൽ ശമ്പളവും

വർഷങ്ങളോളം ചോര നീരാക്കി സർക്കാരിന് വേണ്ടി പണിയെടുക്കുന്നുണ്ടെങ്കിലും അർഹതപ്പെട്ട ശമ്പളം പോലും കിട്ടാത്തതിന്റെ പേരിൽ ഗതികേട് കൊണ്ട് ചുട്ടു പൊള്ളുന്ന വെയിലിൽ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുകയാണ് ഒരു പറ്റം ഉദ്യോഗസ്ഥർ. മറുവശത്ത് വേണ്ടപ്പെട്ടവർക്ക് ആവശ്വപ്പെടാതെ തന്നെ ആയിരങ്ങളും ലക്ഷണങ്ങളും ശമ്പള വർദ്ധന.
തൊഴിലാളികൾക്കും പാവപ്പെട്ടവർക്കും വേണ്ടി ഉണ്ടായ പാർട്ടിയെന്ന് മൈക്കു കിട്ടുമ്പോൾ അവകാശമുന്നയിക്കുന്ന ഏമാന്മർ നാടു ഭരിക്കുന്ന കാലത്താണ് ഇതെല്ലാം നടക്കുന്നതെന്നോർക്കണം. ഒരേ വിശയത്തിൽ നിലപാട് രണ്ട്. ചുരുക്കി പറഞ്ഞാൽ അത്രയേ ഉള്ളൂ. അതാണ് കേരളത്തിലെ രണ്ടാം പിണറായി സർക്കാർ നയം.
1600 രൂപ മാത്രം കൈപ്പറ്റുന്ന ക്ഷേമ പെൻഷൻ, വാഗ്ദാനം ചെയ്തതു പോലെ 2500 രൂപയാക്കാനോ അവരുടെ കൂടിശ്ശിക പെൻഷൻ നൽകാനോ, കേവലം 7000 രൂപ മാത്രം ലഭിക്കുന്ന ആശാ പ്രവർത്തകരുടെ ഹോണറേറിയം വർധിപ്പിക്കാനോ ജീവനക്കാരുടെ കുടിശ്ശികയായ ആറ് ഗഡു ഡി എ നൽകാനോ അർഹമായി എട്ട് മാസം കഴിഞ്ഞിട്ടും ശമ്പള പരിഷ്ക്കരണം നടപ്പാക്കാനോ ചെറു വിരൽ പോലും അനക്കാത്ത എൽഡിഎഫ് സർക്കാർ കാറുകൾ മാറ്റി വാങ്ങാൻ 100 കോടി ചെലവഴിക്കാനോ പി.എസ്.സി അംഗങ്ങളുടെ ശമ്പളം കൂട്ടാനോ ഒരു വൈമുഖ്യവും കാണിക്കുന്നില്ല.
പിഎസ്‌സി ചെയര്‍മാനും അംഗങ്ങള്‍ക്കും ലക്ഷങ്ങള്‍ ശമ്പള വര്‍ധന നടത്തിയതിനു പിന്നാലെ സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസിനും ലക്ഷങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം എടുക്കുന്നു എന്നതിലൂടെ ഈ സർക്കാരിന് ഒരു സാമ്പത്തിക പ്രതിസന്ധിയുമില്ലെന്ന് അടിവരയിട്ട് ഓർമ്മപ്പെടുത്തുകയാണ്
വേണ്ടപ്പെട്ടവർക്ക് സർക്കാർ വാരിക്കോരി ലക്ഷങ്ങൾ നൽകുമ്പോൾ മാത്രം യാതൊരു സാമ്പത്തിക പ്രതിസന്ധിയുമില്ലെന്നതാണ് തമാശ. എന്തായാലും സർക്കാരിന്റെ പുതിയ തീരുമാനം ശക്തമായ പ്രതിഷേധങ്ങൾക്കാണ് വഴി വച്ചുകൊണ്ടിരിക്കുന്നത്.
പിഎസ്‌സി ചെയര്‍മാനും അംഗങ്ങള്‍ക്കും ലക്ഷങ്ങള്‍ ശമ്പള വര്‍ധന നടത്തിയതിനു പിന്നാലെ സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസിനും ലക്ഷങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു എന്ന വിവരമാണ പുറത്ത് വന്നിരിക്കുന്നത്. കേരള ഹൗസിലെ പ്രത്യേക പ്രതിനിധിയായ കെ.വി.തോമസിന്റെ വാര്‍ഷിക യാത്രാബത്ത അഞ്ചുലക്ഷത്തില്‍നിന്നു 11.31 ലക്ഷമാക്കാനുള്ള ശുപാര്‍ശ നിയമസഭയുടെ സബ്ജക്ട് കമ്മിറ്റിയില്‍ വച്ചു.
പൊതുഭരണവകുപ്പിന്റെ ശുപാര്‍ശയില്‍ ഇനി തീരുമാനമെടുക്കേണ്ടതു ധനവകുപ്പാണ്. പ്രത്യേക പ്രതിനിധിയുടെ ഓണറേറിയം, പഴ്‌സനല്‍ സ്റ്റാഫിന്റെ വേതനം, വിമാന യാത്രാക്കൂലി, വാഹനത്തിനുള്ള ഇന്ധനച്ചെലവ് എന്നിവയ്ക്കായി പ്രതിവര്‍ഷം 30 ലക്ഷത്തോളം രൂപയാണു സര്‍ക്കാര്‍ ചെലവഴിക്കുന്നത്.
കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയ മുന്‍ കേന്ദ്രമന്ത്രി കെ.വി.തോമസിനെ 2023 ജനുവരി 19നാണ് കാബിനറ്റ് പദവിയോടെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്. കേരളത്തിന്റെ താല്‍പര്യങ്ങള്‍ ദേശീയ തലത്തില്‍ സംരക്ഷിക്കുന്നതിനും കേന്ദ്രസര്‍ക്കാരുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തി പ്രധാന വിഷയങ്ങളില്‍ ഇടപെടുന്നതിനുമാണു പ്രത്യേക പ്രതിനിധിയെ നിയോഗിച്ചത്.
എന്തായാലും ഇദ്ദേഹത്തിന് വീണ്ടും വീണ്ടും ലക്ഷങ്ങൾ അനുവദിക്കുന്ന സർക്കാർ നടപടിയോടെ സർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചു കൊണ്ട് പ്രതിപക്ഷമുൾപ്പെടെ രംഗത്ത് എത്തുന്നുണ്ട്. സംസ്ഥാനത്തെ സമസ്ത വിഭാഗം ജനങ്ങളും ദുരിതക്കയത്തിൽ മുങ്ങിത്താഴുമ്പോൾ പി.എസ്.സി ചെയർമാൻ്റെയും അംഗങ്ങളുടെയും ശമ്പളത്തിൽ പതിനായിരങ്ങളുടെ വർധനവ് വരുത്തിയ പൊതു ജനത്തോടുള്ള സർക്കാരിന്റെ നിലപാട് വലിയ ഒരു ചോദ്യചിഹ്നമാണ്.
ജനങ്ങളുടെയും ജീവനക്കാരുടെയും അടിസ്ഥാന അവകാശങ്ങൾ പോലും തമസ്കരിച്ച് സ്വന്തക്കാർക്കും ഇഷ്ട ജനങ്ങൾക്കും മാത്രം നേട്ടങ്ങൾ നൽകുന്ന ഭരണകൂടമായി ഇടതു സർക്കാർ പ്രവർത്തിക്കുന്നു, ഇനിയും കണ്ടു നിൽക്കാൻ സാധിക്കില്ലെന്നാണ് ജനങ്ങൾ ആവർത്തിക്കുന്നത്.
https://www.facebook.com/Malayalivartha