കേരളത്തെ നിക്ഷേപക സ്വര്‍ഗമാക്കി മാറ്റുകയാണു ലക്ഷ്യമെന്നു മന്ത്രി പി രാജീവ്

കേരളത്തെ നിക്ഷേപക സ്വര്‍ഗമാക്കി മാറ്റുകയാണു ലക്ഷ്യമെന്നു വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ്. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റി അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ ഭേദമന്യേ നാടിന്‍റെ വികസനത്തിനായി നിക്ഷേപം ആകര്‍ഷിക്കാനും അതു വഴി വ്യവസായ വികസനക്കുതിപ്പിലേക്ക് എത്തുന്നതിന് ഒന്നിച്ചു നിൽക്കണം.
പ്രകൃതി, ജനങ്ങള്‍, വ്യവസായം എന്നതാണ് കേരളത്തിന്‍റെ വ്യവസായനയം. എംഎസ്എംഇകളുടെ കാര്യത്തില്‍ കേരളം മാതൃകയാണ്. വ്യവസായ സൗഹൃദ നയമാണ് കേരളത്തിൻ്റേത്. ഉയര്‍ന്ന ജീവിത നിലവാരമാണ് കേരളത്തിലുള്ളത്. നാലിലൊന്ന് പേര്‍ക്ക് കാറുണ്ട്. രാജ്യത്ത് ഏറ്റവുമധികം വൈദ്യുത വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതും കേരളത്തിലാണ്.
ഇന്‍റര്‍നെറ്റ് കണക്ഷന്‍ അടിസ്ഥാനമാക്കി മാറ്റിയ ലോകത്തിലെ തന്നെ ആദ്യ സ്ഥലമാണ് കേരളം. 87 ശതമാനമാണ് കേരളത്തിന്‍റെ ഇന്‍റര്‍നെറ്റ് ലഭ്യത. മൊബൈല്‍ ഉപയോഗത്തില്‍ ഇത് 124 ശതമാനമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് നിക്ഷേപക രംഗത്തെ നാഴികകല്ലാകുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha