പരിസ്ഥിതി സൗഹൃദവികസനം പുതിയ കാലത്തിന്‍റെ ആവശ്യമാണ്; പ്രകൃതി വിഭവങ്ങളെ രാജ്യപുരോഗതിക്കായി പ്രയോജനപ്പെടുത്താനാകണമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ

പ്രകൃതി വിഭവങ്ങളെ രാജ്യപുരോഗതിക്കായി പ്രയോജനപ്പെടുത്താനാകണമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. പരിസ്ഥിതി സൗഹൃദവികസനം പുതിയ കാലത്തിന്‍റെ ആവശ്യമാണ്. കടല്‍വിഭവങ്ങളുടെ ശരിയായ ഉപയോഗം സുസ്ഥിരവികസന പാതയില്‍ പ്രധാനമാണ്. ഹരിതഊര്‍ജം പ്രോല്‍സാഹിപ്പിക്കണമെങ്കില്‍ ധാതുക്കളുടെ ലഭ്യത ഉറപ്പാക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മലിനീകരണ നിയന്ത്രണ ബോര്‍ഡുമായി ചേര്‍ന്ന് എന്‍എസ്എസ് കരയോഗം സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതിക്ക് ആഘാതമുണ്ടാവുന്നില്ലെങ്കില്‍ ധാതുഖനനം നടത്താനാവണമെന്ന് മുന്‍കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു..
പ്രകൃതിയെയും പൈതൃകത്തെയും സംരക്ഷിക്കുക എന്നതാണ് ഭാരതീയ ജനതാപാര്‍ട്ടിയുടെ നയമെന്നും വി മുരളീധരൻ വ്യക്തമാക്കി. സ്വച്ഛഭാരത് അഭിയാന്‍ മുതല്‍ ഗംഗാ ശുചീകരണം വരെ പ്രകൃതിക്കും, പരിസ്ഥിതിക്കുമായി നിലപാടെടുക്കുന്ന നേതാവാണ് നരേന്ദ്രമോദിയെന്ന് അദ്ദേഹം പറഞ്ഞു
പരിസ്ഥിതിസംരക്ഷണത്തോടൊപ്പം സമുദായസംഘടനകള്‍ പ്രാധാന്യത്തോടെ ഏറ്റെടുക്കേണ്ട വിഷയമാണ് ലഹരിമാഫിയക്കെതിരായ നീക്കമെന്നും വി മുരളീധരൻ അഭിപ്രായപ്പെട്ടു.പരിസ്ഥിതി സംരക്ഷിച്ച് നിര്‍ത്തിയാലും ഭൂമിയില്‍ ജീവിക്കാന്‍ ആളുകള്‍ ഉണ്ടാവണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഭാവി തലമുറ സ്വബോധത്തോടെ ജീവിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha