മുണ്ടക്കൈ-ചൂരല്‍മല ദുരന്തം ഉണ്ടായ അന്നുമുതല്‍ ഇന്നുവരെ സര്‍ക്കാര്‍ നടത്തുന്ന ദുരിതാശ്വാസ - പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയാണ് പ്രതിപക്ഷം ഇന്നുവരെ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം ഉണ്ടായ അന്നുമുതല്‍ ഇന്നുവരെ സര്‍ക്കാര്‍ നടത്തുന്ന ദുരിതാശ്വാസ - പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയാണ് പ്രതിപക്ഷം ഇന്നുവരെ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;-
മുണ്ടക്കൈ-ചൂരല്‍മല ദുരന്തം ഉണ്ടായ അന്നുമുതല്‍ ഇന്നുവരെ സര്‍ക്കാര്‍ നടത്തുന്ന ദുരിതാശ്വാസ - പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയാണ് പ്രതിപക്ഷം ഇന്നുവരെ പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കിന്റെയും ഉദ്യോഗസ്ഥരുടെയും ഭാഗത്ത് നിന്നും എന്തെങ്കിലും തെറ്റുകള്‍ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിച്ച്, അതിനെ ഊതി വീര്‍പ്പിച്ച് വലിയ വിഷയമാക്കി പ്രതിപക്ഷം മാറ്റിയിട്ടില്ല. ജൂലൈ 30 ന് ദുരന്തം നടന്നതിനു ശേഷം എട്ടാം മാസത്തിലേക്ക് കടക്കുകയാണെന്നത് ഓര്‍ക്കണം.
കേന്ദ്ര സര്‍ക്കാര്‍ ക്രൂരമായ അവഗണനയാണ് കേരളത്തോട് കാട്ടിയിരിക്കുന്നത്. കേന്ദ്രത്തിന്റേത് തെറ്റായ നടപടിയാണെന്ന നിലപാടാണ് കേരളത്തിലെ പ്രതിപക്ഷം സ്വീകരിച്ചത്. എല്‍ 3 കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി അതിതീവ്ര ദുരന്തമാണെന്ന് പ്രഖ്യാപിച്ചിട്ടു പോലും പലിശയില്ലാത്ത കടം തരാമെന്ന ഔദാര്യമാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. അതിനെതിരെ ഏതറ്റം വരെ പോരാടാനും പ്രതിപക്ഷം തയാറാണ്. ഈ വിഷയം കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എം.പിമാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇനിയും അവതരിപ്പിക്കും.
പല പ്രശ്‌നങ്ങളും അതുപോലെ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വയനാട് പുനരധിവാസം വൈകുന്നതു സംബന്ധിച്ച വിഷയം പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും ചെയ്യേണ്ട നിരവധി ഉത്തരവാദിത്തങ്ങളുണ്ട്. പരിക്കേറ്റവര്‍ സ്വന്തം പോക്കറ്റില്‍ നിന്നും പണം മുടക്കി ചികിത്സിക്കേണ്ട അവസ്ഥയിലാണ്. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് പോലും ചികിത്സാ സഹായം നല്‍കുന്നില്ല.
കഴിഞ്ഞ മാസം 22 ന് മാത്രമാണ് ചികിത്സ നല്‍കുന്നത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ ദുരന്തനിവാരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തയച്ചത്. സമരങ്ങള്‍ വന്നതുകൊണ്ടു മാത്രമാണ് ഇത്തരമൊരു തീരുമാനമെടുത്തത്. കഴിഞ്ഞ ഏഴു മാസവും ദുരന്തത്തില്‍ പരിക്കേറ്റര്‍ സ്വന്തം പണം ഉപയോഗിച്ചാണ് ചികിത്സ തേടിയത്. ഇത്രയും പേര്‍ക്ക് ദുരന്തമുണ്ടായിട്ടും ചികിത്സയ്ക്കുള്ള സൗകര്യം പോലും സര്‍ക്കാര്‍ ചെയ്തു കൊടുത്തിട്ടില്ലെന്നത് ഗുരുതര തെറ്റാണ്.
കുട്ടികളുടെ വിദ്യാഭാസം സംബന്ധിച്ച് എം.എല്‍.എ മുന്‍കൈ എടുത്ത് ഏജന്‍സികള്‍ ചില പദ്ധതികള്‍ നടപ്പിലാക്കിയതല്ലാതെ സര്‍ക്കാരിന്റെ പക്കല്‍ കുട്ടികളുടെ പട്ടികയെങ്കിലും ഉണ്ടോ? കുട്ടികളുടെ വിദ്യാഭ്യാസത്തിന് എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്? പ്രായമായ ആളുകളുടെ ആരോഗ്യ സംരക്ഷണത്തിന് പോലും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. മരുന്ന് വാങ്ങാനുള്ള പണം പോലും നല്‍കിയില്ല. എല്ലാ ദിവസവും നല്‍കിയിരുന്ന 300 രൂപ മൂന്നു മാസം കഴിഞ്ഞപ്പോള്‍ നിര്‍ത്തി. ഇപ്പോള്‍ കൊടുക്കുമെന്ന് മന്ത്രി പറയുന്നുണ്ടെങ്കിലും അവര്‍ക്ക് നല്‍കുന്നില്ല. പുനരധിവാസം അനിശ്ചിതമായി വൈകുകയാണ്.
https://www.facebook.com/Malayalivartha