സി.എൻ രാമചന്ദ്രൻ കമ്മിഷനെ ഹൈക്കോടതി അസാധുവാക്കി; വഖഫ് വിഷയത്തിൽ ബിജെപി നിലപാട് ശരിയെന്ന് തെളിഞ്ഞതായി മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ

സി.എൻ രാമചന്ദ്രൻ കമ്മിഷനെ ഹൈക്കോടതി അസാധുവാക്കിയതോടെ വഖഫ് വിഷയത്തിൽ ബിജെപി നിലപാട് ശരിയെന്ന് തെളിഞ്ഞതായി മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. മുനമ്പത്തെ പ്രശ്നത്തിന് ശാശ്വത പരിഹാരം കേന്ദ്രനിയമ ഭേദഗതിയിലൂടെയേ സാധ്യമാകൂയെന്നും മുരളീധരൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
എൽഡിഎഫും യുഡിഎഫും മുനമ്പത്തെ ജനങ്ങളോടൊപ്പമാണെങ്കിൽ പാർലമെന്‍റിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് നിയമ ഭേദഗതിയെ പിന്തുണയ്ക്കണം. മുനമ്പം ജനതയോട് ഒപ്പമെന്ന് പറയുകയും ജില്ലവിട്ടാൽ നിലപാട് മാറുകയും ചെയ്യുന്ന സമീപനം തിരുത്തണം. വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയം പിൻവലിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha