കെ സുരേന്ദ്രന്റെ പിൻഗാമിയായി രാജീവ് ചന്ദ്രശേഖർ; ബി ജെ പി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറെ തിരഞ്ഞെടുത്തു

ബി ജെ പി സംസ്ഥാന അധ്യക്ഷൻ. ബി ജെ പി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറെ തിരഞ്ഞെടുത്തു. ഇന്ന് രാവിലെ തിരുവനന്തപുരത്ത് ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് രാജീവ് ചന്ദ്രശേഖറെ പുതിയ ബി ജെ പി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തത്. കെ സുരേന്ദ്രന്റെ പിൻഗാമിയായാണ് രാജീവ് ചന്ദ്രശേഖർ ബി ജെ പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്.
നാളെ രാവിലെ 11 മണിക്ക് ഔദ്യോഗിക പ്രഖ്യാപനം നടത്തും. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് രാജീവ് ചന്ദ്രശേഖർ സംസ്ഥാന സമിതി ഓഫീസിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കും. ഇന്ന് വൈകുന്നേരം 4 മണിക്കാണ് സൂക്ഷ്മപരിശോധന.
ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തു. അധ്യക്ഷ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയ കെ സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനെ ബിജെപി അധ്യക്ഷനായി നിയോഗിച്ചിരിക്കുന്നത്. സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനായി കഴിഞ്ഞ ദിവസം ബിജെപി തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കിയിരുന്നു.
https://www.facebook.com/Malayalivartha