കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ നേരത്തെ തന്നെ ആശാവർക്കർമാരുടെ ഇൻസെൻന്റീവ് വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതാണ്; സംസ്ഥാന ആരോഗ്യമന്ത്രി വീണാജോർജ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രൻ

സംസ്ഥാന ആരോഗ്യമന്ത്രി വീണാജോർജ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രൻ. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ നേരത്തെ തന്നെ ആശാവർക്കർമാരുടെ ഇൻസെൻന്റീവ് വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതാണ്. എന്നാൽ സംസ്ഥാനം ഇതിന്റെ ആനുപാതികമായി ഇൻസെൻന്റീവ് വർദ്ധിപ്പിക്കുമെന്നാണ് വീണാജോർജ് പറയുന്നത്.
ഇത് ആശാവർക്കർമാരുടെ കണ്ണിൽപൊടിയിടാനാണ്. സംസ്ഥാനം എന്തോ സമ്മർദ്ദം ചെലുത്തിയത് കൊണ്ടാണ് കേന്ദ്രം ഇൻസെൻന്റീവ് വർദ്ധിപ്പിക്കുന്നതെന്ന വീണാജോർജിന്റെ വാദം എട്ടുകാലി മമ്മൂഞ്ഞ് ചമയലാണ്. സംസ്ഥാനം ചെയ്യേണ്ടത് ആശമാർക്കുള്ള ഓണറേറിയം വർദ്ധിപ്പിക്കുകയെന്നതാണ്. അതിന് കേന്ദ്ര ആരോഗ്യമന്ത്രിയുമായി ചർച്ച ചെയ്യേണ്ട ആവശ്യമൊന്നുമില്ല.
സംസ്ഥാനത്തിന്റെ കടമയാണത്. എന്നാൽ സംസ്ഥാനം തങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടി എല്ലാം കേന്ദ്രത്തിന്റെ തലയിലിടുകയാണ്. ഓണറേറിയം വർദ്ധിപ്പിക്കാൻ സമരം ചെയ്യുന്ന ആശമാരോട് കേന്ദ്രം വർദ്ധിപ്പിച്ച ആനുകൂല്യത്തിന്റെ ക്രഡിറ്റ് അടിച്ചുമാറ്റാൻ ശ്രമിക്കുന്നത് മനുഷ്യത്വവിരുദ്ധമാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
https://www.facebook.com/Malayalivartha