മുനമ്പത്ത് പോയി അവിടത്തെ ജനങ്ങള്‍ക്കൊപ്പം എന്ന് പറഞ്ഞ കേരളത്തിലെ ഇടത് വലത് എംപിമാര്‍ മുനമ്പം ജനതയെ കബളിപ്പിച്ചു; കേരളത്തിലെ 18 ശതമാനം വരുന്ന ക്രൈസ്തവരുടെ വോട്ട്‌നേടി വിജയിച്ചവര്‍ വഖഫ് ബില്ലിന്റെ വിഷയത്തില്‍ അവര്‍ക്കെതിരായ നിലപാട് എടുക്കുന്നുവെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍

കേരളത്തിലെ 18 ശതമാനം വരുന്ന ക്രൈസ്തവരുടെ വോട്ട്‌നേടി വിജയിച്ചവര്‍ വഖഫ് ബില്ലിന്റെ വിഷയത്തില്‍ അവര്‍ക്കെതിരായ നിലപാട് എടുക്കുന്നുവെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. മുനമ്പത്ത്‌പോയി അവിടത്തെ ജനങ്ങള്‍ക്കൊപ്പം എന്ന് പറഞ്ഞ കേരളത്തിലെ ഇടത് വലത് എംപിമാര്‍ മുനമ്പം ജനതയെ കബളിപ്പിക്കുകയായിരുന്നു. കേരള കാത്തലിക് ബിഷപ്പ് കൗണ്‍സിലും കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയും വഖഫ് ഭേദഗതി ബില്ലിന് അനുകൂലമായി നില്‍ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ക്രൈസ്തവ സഭയുടെ നിര്‍ലോഭമായ പിന്തുണ നേടി വിജയിച്ച ശശിതരൂര്‍ വഖഫ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കണം.
പലകാര്യങ്ങളിലും സ്വതന്ത്ര നിലപാട് സ്വീകരിക്കുന്ന ശശിതരൂരിന്റെ നിലപാടുകള്‍ ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ അദ്ദേഹം വഖഫ് ഭേദഗതിക്കനുകൂലമായ നിലപാട് സ്വീകരിക്കണം. സ്വത്ത് സമ്പാദിക്കാനും സംരക്ഷിക്കാനുമുള്ള സാധാരണക്കാരന്റെ അവകാശത്തെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് വഖഫ് ഭേദഗതിയെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. ക്രൈസ്തവ സഭകളുടെ ആവശ്യങ്ങളോട് പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെയുള്ള കേരളത്തിലെ എംപിമാര്‍ നിലപാട് വ്യക്തമാക്കണം.
സാധാരണക്കാരന്റെ ആവശ്യങ്ങളോടും വസ്തുതകള്‍ക്കുമൊപ്പമാണോ വര്‍ഗീയതയോടൊപ്പമാണോ ഇന്‍ഡി മുന്നണി എംപിമാര്‍ എന്ന് ജനങ്ങള്‍ക്ക് തിരിച്ചറിയാനുള്ള അവസരമാണിത്. വഖഫ് ആധിപത്യത്തിനെതിരെ കേരളം ജുഡീഷ്യല്‍ കമ്മീഷനെ വച്ചത് ഹൈക്കോടതി തള്ളിക്കളഞ്ഞതാണ്. ഈ വിഷയത്തില്‍ ശാശ്വത പരിഹാരം നിയമഭേദഗതി മാത്രമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha