അച്ഛനും മോളും കൂടെ കേരളം മുടിക്കും നാണമുണ്ടെങ്കിൽ രാജിവച്ച് ഇറങ്ങിപ്പോ, പിണറായീ....! സെക്രട്ടറിയേറ്റ് വളഞ്ഞ് അവർ; സമരം

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനുൾപ്പെട്ട മാസപ്പടി വിവാദം വീണ്ടും ചർച്ചയാകുന്നു. ഇതിനിടെ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്ത് എത്തുകയാണ്.
ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ മാസപ്പടി കേസിൽ വീണാ വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ലഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ യുവമോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്‍റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. പുളിമൂട് GPO യിൽ നിന്നും സെക്രട്ടേറിയറ്‍റിലേക്കായിരുന്നു മാർച്ച്. നാണമുണ്ടെങ്കിൽ രാജിവച്ച് ഇറങ്ങിപ്പോകണമെന്നായിരുന്നു സമരക്കാർ പറഞ്ഞത്.
അതേസമയം സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട് കേസിൽ പ്രതി ചേർത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്‌സാലോജിക് കമ്പനി ഉടമയുമായ വീണ വിജയനെ അറസ്റ്റ് ചെയ്തേക്കില്ല എന്ന വിവരം പുറത്ത് വരുന്നുണ്ട്. അന്വേഷണം പൂര്‍ത്തിയായി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിനാല്‍ അറസ്റ്റിനുള്ള വ്യവസ്ഥയില്ലെന്നാണ് എസ്എഫ്‌ഐഒ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.
നേരത്തേ കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്. ഇടപാടുമായി ബന്ധപ്പെട്ട് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) തയ്യാറാക്കിയ കുറ്റപത്രത്തിലും വീണയെ പ്രതിചേര്‍ത്തിട്ടുണ്ട്.
വ്യാഴാഴ്ചയാണ് എസ്എഫ്‌ഐഓ, കുറ്റപത്രം എറണാകുളം ജില്ലാകോടതിയില്‍ സമര്‍പ്പിച്ചത്. ഈ കുറ്റപത്രം ഇനി എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് പരിഗണിക്കുന്നത്. എസ്എഫ്‌ഐഓ നല്‍കിയ കുറ്റപത്രം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണോയെന്ന പരിശോധന ആ ഘട്ടത്തിലാണ് നടക്കുക.
കുറ്റം നിലനിലനിൽക്കുന്നതാണെന്ന് കോടതിക്ക് ബോധ്യപ്പെടേണ്ടതുണ്ട്. തുടർന്ന് മാത്രമേ വീണ വിജയനുള്‍പ്പെടെയുള്ളവര്‍ നിയമപരമായി പ്രതിചേര്‍ക്കപ്പെടുമോ എന്ന കാര്യത്തില്‍ വ്യക്തത വരുകയുള്ളൂ. അതിന് ശേഷമേ വിചാരണ നേരിടേണ്ടതായുള്ളൂ എന്നാണ് വിവരം.
https://www.facebook.com/Malayalivartha