മതതീവ്രവാദത്തെ വെള്ളപൂശുന്ന എമ്പുരാന്റെ തമ്പുരാൻ ; പഹൽഗാം ഭീകരാക്രമണത്തിൽ സമൂഹ മാധ്യമത്തിലൂടെ അനുശോചനം രേഖപ്പെടുത്തിയ ചലച്ചിത്രതാരം മോഹൻലാലിനെതിരെ വൻ പ്രതിഷേധം

പഹൽഗാം ഭീകരാക്രമണത്തിൽ സമൂഹ മാധ്യമത്തിലൂടെ അനുശോചനം രേഖപ്പെടുത്തിയ ചലച്ചിത്രതാരം മോഹൻലാലിനെതിരെ വൻ പ്രതിഷേധം. മതതീവ്രവാദത്തെ വെള്ളപൂശുന്ന എമ്പുരാന്റെ തമ്പുരാൻ എന്ന തലക്കെട്ടിലാണ് വിമർശനങ്ങൾ സജീവമായിരിക്കുന്നത്. ഒരു എമ്പുരാൻ കൂടി നിർമ്മിച്ച് പഹൽഗാം ഭീകരാക്രമണത്തെ വെള്ള പൂശണം എന്ന തരത്തിലുള്ള നിർദ്ദേശങ്ങളും നിരവധിയാണ്. പൃഥ്വിരാജും മുരളീ ഗോപിയും ചേർന്ന് തന്നെ കുഴപ്പത്തിലാക്കി എന്ന ധാരണയിലാണ് മോഹൻലാൽ. സംഘപരിവാർ സംഘടനയും ആർ എസ് എസും തന്നെ മൊഴി ചൊല്ലിയതായി മോഹൻലാൽ വിശ്വസിക്കുന്നു. ഇത്രയും കാലം മോഹൻലാലിനുണ്ടായിരുന്ന പിന്തുണയാണ് ഹിന്ദു സംഘടനകൾ പിൻവലിച്ചിരിക്കുന്നത്..തീർത്തും അപ്രതീക്ഷിതമായാണ് ഇത് നഷ്ടമായത്.ലാലിന്റെ പുതിയ ചിത്രമായ തുടരും റിലീസായതോടെയാണ് മോഹൻലാൽ പുതിയ പ്രതിസന്ധിയിലായത്.
നരേന്ദ്രമോദി 2019 ൽ അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ മോഹൻലാൽ രാജ്യസഭയിലെത്തുമെന്ന് വാർത്തകളുണ്ടായിരുന്നു. ഇലക്ഷനിൽ മത്സരിക്കണമെന്ന ഒരാശയവും ബി ജെ പി മുന്നോട്ടു വച്ചതായി അക്കാലത്ത് വാർത്തകൾ ഉണ്ടായിരുന്നു. അത്ര അടുപ്പമായിരുന്നു ലാലും ബി ജെ പിയും തമ്മിലുണ്ടായിരുന്നത്.
നരേന്ദ്രമോദിയും മോഹൻലാലും തമ്മിൽ മികച്ച ബന്ധമാണുള്ളത്. ലാലിന്റെ അഛന്റെ പേരിലുള്ള ഫൗണ്ടേഷന്റെ ഉദ്ഘാടനം നിർവഹിച്ചത് നരേന്ദ്രമോദിയാണ്. തനിക്കൊപ്പം മോഹൻലാൽ നിൽക്കുന്ന ചിത്രം മോദി ട്വിറററിലുമിട്ടു. അതോടെ മോഹൻലാൽ ബിജെപിയുമായി അടുക്കുന്നു എന്ന പ്രചരണം വ്യാപിച്ചു .ഇത് ദോഷമായെന്ന് മനസിലാക്കിയതോടെ മോഹൻലാൽ ഇലക്ഷൻ വാർത്ത നിഷേധിച്ചത് . ചില ചിത്രങ്ങൾ അപ്രതീക്ഷിതമായി പരാജയപ്പെട്ടതോടെയാണ് ഇത്.
മോഹൻലാലിന് ലഫ്റ്റനന്റ് പദവി നൽകിയത് യു പി എ സർക്കാരാണ്. എ. കെ. ആന്റണിയായിരുന്നു അന്ന് പ്രതിരോധമന്ത്രി. മോഹൻലാലും ആന്റണിയുമായി മികച്ച ബന്ധമാണുള്ളത്. ലഫ്റ്റനന്റ് പദവി ലഭിച്ചപ്പോൾ ലാൽ കോൺഗ്രസ്സുകാരനാണെന്ന് പ്രചരണം ഉയർന്നിരുന്നു. മോഹൻ ലാലിന് പ്രത്യക്ഷമായ രാഷ്ട്രീയ വിശ്വാസമൊന്നുമില്ലെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നത്. മോഹൻലാലിനെ കോൺഗ്രസും ബി ജെ പിയുമാക്കാൻ വ്യാപകമായ ശ്രമം നടക്കുന്നുണ്ട്. അതേസമയം എൻ എസ് എസുമായി അദ്ദേഹം ബന്ധം പുലർത്തുന്നുണ്ട്. ജി സുകുമാരൻ നായരുമായുള്ള അടുപ്പത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അതേസമയം കോളേജ് വിദ്യാഭ്യാസ കാലത്ത് എ, ബി വി പിയുമായി ലാൽ അടുപ്പം പുലർത്തിയിരുന്നത് .
വൃശ്ചികം ഒന്നിന് സ്വാമിശരണം എന്ന പോസ്റ്റിട്ടതോടെയാണ് മോഹൻലാലും ബിജെപിയുമായി ബന്ധമുണ്ടെന്ന് ജനങ്ങൾ ധരിച്ചത്. . ഇത് പൂർണമായും തെറ്റിദ്ധാരണയാണെന്ന് പറയാൻ കഴിയില്ല. ബി ജെ പിയുടെ കേരളത്തിലെ പല പ്രമുഖ നേതാക്കളുമായി മോഹൻ ലാലിന് ബന്ധമുണ്ട്. അവർ വഴിയാണ് അദ്ദേഹം നരേന്ദ്രമോദിയെ കണ്ടത്. മോദിയാകട്ടെ ലാലിനെ കണ്ടത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്.
രാജ്യസഭയിലെ എം പി സ്ഥാനം ബി ജെ പി എന്ന നിലയിലുള്ളതായിരുന്നില്ല. കലാകാരൻമാർക്ക് രാജ്യം നൽകുന്ന ആദരമായാണ് സ്ഥാനം നൽകുന്നത്. എന്നാൽ ബി ജെ പിക്ക് താത്പര്യമില്ലാതെ അത് നൽകാനാവില്ല. അതേസമയം ഒരു എം.പി സ്ഥാനത്തിന്റെ പേരിൽ തന്നിലുള്ള പ്രേക്ഷക ശ്രദ്ധ ഇല്ലാതാക്കാൻ ലാൽ ഒരുക്കമല്ല. എന്നാൽ തനിക്ക് ലഭിക്കുന്ന അപൂർവ നേട്ടം വേണ്ടെന്നുവയ്ക്കാൻ മോഹൻലാലിന് താത്പര്യമില്ല. സുരേഷ്ഗോപിക്ക് എം.പി. സ്ഥാനം നൽകിയപ്പോൾ തന്നെ ഇതിൽ അദ്ദേഹത്തിന് നോട്ടം വീണതാണ് .
പാർലെമെന്റ് തെരഞ്ഞടുപ്പിൽ ലാൽ മത്സരിക്കണമെന്നാണ് ബി ജെ പിയുടെ താത്പര്യം. എന്നാൽ ലാൽ അതിന് തയ്യാറല്ല. എം.പി. സ്ഥാനം നൽകിയാൽ സ്വീകരിക്കുമെന്ന വ്യക്തമായ സൂചന ആന്റണി പെരുമ്പാവൂർ നൽകിയിട്ടുണ്ടെന്ന് മനസിലാക്കുന്നു. . ആന്റണിയുമായാണ് ചർച്ച പുരോഗമിച്ചത് . മോഹൻലാൽ ചിത്രത്തിൽ പ്രവേശിച്ചിട്ടുണ്ടായിരുന്നില്ല. . സമൂഹം ബഹുമാനിക്കുന്നവരെ ബിജെപിയിലെത്തിക്കണമെന്ന ചിന്തയാണ് മോദിക്കും കൂട്ടർക്കുമുള്ളത്.
മോഹൻലാലിനെ ഡൽഹിയിലേക്ക് വിളിച്ചു വരുത്തിയത് ഇന്ത്യൻ പ്രധാനമന്ത്രിയാണ്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ മോഹൻലാലിനെ മത്സരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നരേന്ദ്ര മോദി അദ്ദേഹത്തോട് സംസാരിച്ചത്. എന്നാൽ പൊതു രാഷ്ട്രീയ കാര്യങ്ങളാണ് ഇവർ സംസാരിച്ചതെന്നും ലോക്സഭാ തെരഞ്ഞടുപ്പിന്റെ കാര്യം ചർച്ചാ വിഷയമായില്ലെന്നുമാണ് ലാലുമായി ബന്ധപ്പെട്ടവർ അന്ന് പറഞ്ഞു. താൻ തെരഞ്ഞടുപ്പിൽ മത്സരിക്കുന്ന വിവരം അറിഞ്ഞില്ലെന്ന് മോഹൻലാൽ അന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഒരു ജോലി ചെയ്യുന്നുണ്ടെന്നും അത് തുടരാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മോദിയുടെ മനസിൽ മോഹൻലാൽ തന്നെയാണ് ഉണ്ടായിരുന്നത്. ശശി തരൂരിനെതിരെ മത്സരിക്കാൻ ഒരു ആഗോള പൗരൻ തന്നെ വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ മനസിലിരുപ്പ്. മോഹൻലാൽ മത്സരിക്കുകയാണെങ്കിൽ എൻ എസ് എസിന്റെ ഉൾപ്പെടെ പിന്തുണ ബി ജെ പി ക്ക് ലഭിക്കുമെന്ന് മോദി കരുതിയിരുന്നു. .എൻ എസ് എസുമായി ഏറെ അടുപ്പം പുലർത്തുന്നയാളാണ് മോഹൻലാൽ. എൻ എസ് എസ് പെരുന്നയിൽ സംഘടിപ്പിച്ച യോഗത്തിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
അടുത്ത കാലത്ത് പിണറായി വിജയനുമായി ലാൽ അടുത്തിരുന്നു. അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രിയെ പ്രകീർത്തിച്ച് പോസ്റ്റുമിട്ടു. പല തവണ പിണറായിയെ അദ്ദേഹം കണ്ടു. അതോടെയാണ് കേരളത്തിൽ സജീവമായി പ്രവർത്തിക്കുന്ന മോദിയുടെ സ്ലീപ്പിംഗ് സെൽ പ്രധാനമന്ത്രിയെ വിവരം അറിയിച്ചത്. പ്രധാനമന്ത്രി ലാലിനെ കാണാൻ ആഗ്രഹിക്കുകയായിരുന്നു.
മോഹൻലാൽ തുടങ്ങിയ വിശ്വശാന്തി ഫൗണ്ടേഷന്റെ ചുമതല ബി ജെ പി വിശ്വാസികൾക്കാണ്. അക്കാര്യം പുറത്തു വന്നപ്പോൾ തന്നെ ബി ജെ പി ബന്ധത്തിൽ സംശയം തോന്നിയിരുന്നു. ഒരിക്കലും വിവാദങ്ങളിൽ ഉൾപ്പെടുന്നയാളല്ല മോഹൻലാൽ. ആരെയും പിണക്കാനും അദ്ദേഹം തയ്യാറല്ല. അങ്ങനെയുള്ള ലാലാണ് എമ്പുരാൻ വിവാദത്തിൽ വീണത്. അമ്മ എന്ന സംഘടനയുടെ വിവാദത്തിൽ നിന്നു പോലും ലാൽ ഒഴിഞ്ഞുപോയിരുന്നു.
അമ്മ പിരിച്ചു വിടാനുള്ള മോഹൻലാലിന്റെ തീരുമാനം ഉണ്ടായത് അദ്ദേഹത്തിന് കേന്ദ്ര സർക്കാർ നൽകിയ ലഫ്റ്റനന്റ് കേണൽ പദവി തെറിക്കുമെന്ന സാഹചര്യത്തിലായിരുന്നു. അമ്മയുടെ തലപ്പത്ത് നിന്ന് എത്രയും വേഗം മാറി നിന്നില്ലെങ്കിൽ ലഫ്റ്റനന്റ് കേണൽ പദവി പോകുമെന്ന് ബി ജെ പി യുടെ ഉന്നത കേന്ദ്രങ്ങളിൽ നിന്നും മോഹൻലാൽ മനസിലാക്കി. ലഫ്റ്റനന്റ് കേണൽ പദവിയുടെ അധികാരത്തെയും മഹത്വത്തെയും കുറിച്ച് നന്നായി മനസിലാക്കിയിട്ടുള്ള മോഹൻലാലിന് ഇക്കാര്യം മനസിലാക്കിയപ്പോൾ ആ തീരുമാനം സ്വയം സ്വീകരിച്ചു. താൻ രാജിവയ്ക്കുന്നതോടൊപ്പം അമ്മയെ മൊത്തത്തിൽ പിരിച്ചു വിടാൻഅദ്ദേഹം തീരുമാനിച്ചത് തനിക്കെതിരെ ഉണ്ടാകാനിടയുള്ള എല്ലാ പ്രതിസന്ധികളും അവസാനിപ്പിക്കാൻ വേണ്ടിയാണ്.
ലഫ്റ്റനന്റ് കേണൽ പദവിയിൽ ഇരിക്കുന്നയാൾ സ്ത്രീകളെ പീഡിപ്പിക്കുന്ന ഒരു സംഘടനയെ എന്ന് ആരോപണം വന്നാൽ അത് രാജ്യത്തിന് തന്നെ മോശമാകും. ഇനി സ്വയം ആരോപണം നേരിടേണ്ടി വന്നാലോ? ഒന്നും പറയാതെ പിൻമാറുന്നതാണ് ഉചിതമെന്ന് മോഹൻലാൽ കരുതിയെങ്കിൽ തെറ്റ് പറയാനാവില്ല. താരസംഘടനയായ ‘അമ്മ’യുടെ ഭരണസമിതി പിരിച്ചുവിട്ടത് പൊട്ടിത്തെറിയുടെ വക്കിൽ നിന്നാണെന്ന് വാർത്തകൾ വന്നെങ്കിലും ഒന്നുമുണ്ടായില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ‘അമ്മ’യ്ക്കുള്ളിൽ ഉയര്‍ന്ന അമർഷവും നേതൃത്വത്തോടുള്ള എതിർപ്പും സംഘടനയെത്തന്നെ പിളർത്തിയേക്കും എന്ന സ്ഥിതി വന്നു ചേർന്നു. എന്നാൽ മോഹൻലാൽ വിചാരിച്ചാൽ തീരാവുന്ന പ്രശ്നമേയുണ്ടായിരുന്നുള്ളു. അതിനു പകരം രാജിയാണ് ഉചിതം എന്ന തീരുമാനത്തിലേക്ക് ഭാരവാഹികൾ എത്തുകയായിരുന്നു..
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ, ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദീഖ് പറഞ്ഞത് റിപ്പോർട്ടിലെ കാര്യങ്ങൾ ‘ഒറ്റപ്പെട്ടത്’ എന്നായിരുന്നു. റിപ്പോർട്ട് പുറത്തുവരണമെന്നോ വേണ്ടെന്നോ തങ്ങൾക്ക് അഭിപ്രായമില്ലെന്നും സിദ്ദീഖ് പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് വൈസ് പ്രസിഡന്റ് ജഗദീഷ് അതിനു വിരുദ്ധമായി സംസാരിച്ചു രംഗത്തെത്തിയത്. ഒറ്റപ്പെട്ട സംഭവമല്ല എന്നും റിപ്പോർട്ടിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി നടപടി ഉണ്ടാവണമെന്നും ജഗദീഷ് വ്യക്തമാക്കിയത് ‘അമ്മ’യ്ക്കുള്ളിലെ അടിയൊഴുക്കുകളുടെ സൂചനയായിരുന്നു. മറ്റൊരു വൈസ് പ്രസിഡന്റ് ജയൻ ചേർത്തലയും അഭിപ്രായപ്പെട്ടത് ‘അമ്മ’യുടെ പ്രവർത്തനങ്ങളിൽ വലിയ കുറവുകളുണ്ടെന്നാണ്. ഇതിനു തൊട്ടുപിന്നാലെയാണ് സിദ്ദീഖിനെതിരെയുള്ള ആരോപണങ്ങള്‍ പുറത്തു വരുന്നതും അദ്ദേഹത്തിന്റെ രാജി ഉണ്ടാവുന്നതും. സമാനമായി, സംവിധായകൻ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാൻ പദവിയും ഒഴിഞ്ഞിരുന്നു. ഇനി എന്ത് എന്ന ചോദ്യമുയർന്നതിനു പിന്നാലെയാണ് സംഘടനയുടെ എക്സിക്യുട്ടീവ് ചേരാനും പ്രതിസന്ധി ചര്‍ച്ച ചെയ്യാനും തീരുമാനമുണ്ടാകുന്നത്.
സിദ്ദീഖ് ഒഴിഞ്ഞതിനു ശേഷം ജനറൽ സെക്രട്ടറി പദവി വഹിച്ചിരുന്ന ജോയിന്റ് സെക്രട്ടറി ബാബുരാജിന് എതിരെ കൂടി ആരോപണം ഉയർന്നതോടെ ‘അമ്മ’ കൂടുതൽ പ്രതിസന്ധിയിലായി. ആരോപണവിധേയർ സ്ഥാനമൊഴിഞ്ഞ് അന്വേഷണം നേരിടുകയാണ് വേണ്ടതെന്നും ‘അമ്മ’യ്ക്ക് വീഴ്ച പറ്റിയെന്നും പൃഥ്വിരാജ് അഭിപ്രായപ്പെടുക കൂടി ചെയ്തതോടെ, ഇതേ അഭിപ്രായമുള്ളവർക്ക് പിന്തുണയേറി. ആരോപണം നേരിടുന്ന ബാബുരാജ് സ്ഥാനമൊഴിയണമെന്ന് കഴിഞ്ഞ ഭരണസമിതിയിലുണ്ടായിരുന്ന ശ്വേത മേനോൻ പരസ്യമായി ആവശ്യപ്പെട്ടു. താൽക്കാലിക സെക്രട്ടറി പദവി പോലും ബാബുരാജ് വഹിക്കരുത് എന്ന് ആവശ്യപ്പെടുന്നവരുടെ എണ്ണവും കൂടി. ജഗദീഷ് സെക്രട്ടറിയാവണമെന്നും ഒരു വനിത ഈ പദവിയിലേക്കു വരട്ടെ എന്നും ചര്‍ച്ചകളുണ്ടായി. ഡബ്ല്യുസിസിയുടെ കാര്യത്തിലടക്കം അമ്മ ഭാരവാഹികൾ കൈക്കൊണ്ട ചില നിലപാടുകളോടും പല അംഗങ്ങൾക്കും വിയോജിപ്പുണ്ടായിരുന്നു. പലരും അതു പരസ്യമായി പ്രകടിപ്പിച്ചിരുന്നില്ലെന്നു മാത്രം. അത്തരം വിയോജിപ്പുകളും എതിർപ്പുകളും ഇപ്പോൾ മറനീക്കി പുറത്തുവരികയും ചെയ്തു. നടിമാരടക്കം പലരും പരസ്യ പ്രതികരണങ്ങൾക്കു മുതിർന്നതും അതുകൊണ്ടുതന്നെ.
എക്സിക്യുട്ടീവ് ചേരാൻ തീരുമാനിച്ചെങ്കിലും ഉടൻ ചേരുന്നതിൽ ഭരണസമിതിയിലെ ചില അംഗങ്ങൾക്കു താൽപര്യമില്ലായിരുന്നു എന്നാണു വിവരം. യോഗ തീരുമാനമറിയിക്കാൻ മാധ്യമങ്ങളെ കാണേണ്ടിവരുമെന്നതായിരുന്നു കാരണം. അതേസമയം, എക്സിക്യൂട്ടിവ് വിളിക്കാൻ വൈകുന്നതിനെതിരെ ‘അമ്മ’ അംഗങ്ങൾക്കിടയിൽ പ്രതിഷേധവുമുണ്ടായിരുന്നു. ഇതിനെപ്പറ്റി ‘അമ്മ’യുടെ വാട്സാപ് ഗ്രൂപ്പിൽ ചർച്ച നടന്നിരുന്നു. ഉടൻ തീരുമാനം എടുത്തില്ലെങ്കിൽ വാർത്താസമ്മേളനം വിളിച്ച് പലതും തുറന്നുപറയേണ്ടി വരുമെന്ന് പല അംഗങ്ങളും പറഞ്ഞതായാണ് സൂചന. തുടർന്നാണ് ഓൺലൈനിൽ യോഗം വിളിക്കാൻ തീരുമാനമുണ്ടായത്.
സംഘടനയുടെ കെട്ടുറപ്പു നിലനിർത്തുക അത്യാവശ്യമെന്ന് വന്നതോടെയാണ് ഒരു ധാർമിക കാര്യമെന്ന നിലയിൽക്കൂടി രാജിക്കാര്യത്തിലേക്ക് കടക്കാമെന്ന് നേതൃത്വം തീരുമാനിച്ചത്. മമ്മൂട്ടിയുമായി സംസാരിച്ച ശേഷം പ്രസിഡന്റ് മോഹൻലാൽ തന്നെയാണ് ഇക്കാര്യം ആദ്യം അവതരിപ്പിച്ചത് എന്നാണ് സൂചന. ഇങ്ങനെ മുന്നോട്ടുപോകാൻ കഴിയില്ലെന്നും ഭരണസമിതിക്കെതിരെ വൻ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നതെന്നും പറഞ്ഞ് മോഹൻലാൽ രാജി തീരുമാനം അറിയിക്കുകയായിരുന്നു. അംഗങ്ങളും അതിനോടു യോജിച്ചു. ഇതോടെ ഭരണസമിതി മൊത്തത്തിൽ പിരിച്ചുവിടാൻ തീരുമാനം എടുക്കുകയായിരുന്നു. ഈ സമയത്ത് മോഹൻലാൽ സ്വയം രക്ഷ മാത്രമാണ് നോക്കിയത്.
കാര്യം അറിയിക്കുമ്പോൾ മോഹൻലാൽ വികാരാധീനനായിരുന്നു എന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളിലൊരാൾ പറഞ്ഞത്. രണ്ടു മാസത്തിനു ശേഷം തിരഞ്ഞെടുപ്പു നടക്കുമ്പോൾ ആരായിരിക്കും അധികാരത്തിൽ വരിക എന്നതാണ് ഇനി ചോദ്യം. മലയാള ചലച്ചിത്ര മേഖലയിലെ ഒട്ടേറെപ്പേരാണ് ലൈംഗികാരോപണം നേരിടുന്നതും കേസിൽ അകപ്പെട്ടിരിക്കുന്നതും. ‘അമ്മ’ അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയിൽനിന്ന് കരകയറ്റാൻ ഇനി വരുന്നവർക്ക് കഴിയുമോ എന്ന ചോദ്യമാണ് ഇനി പ്രധാനം. രാജി തീരുമാനത്തിനുള്ള ചർച്ചകൾ നടന്നത് വാട്സാപ്പ് ഗ്രൂപ്പിലാണെന്നാണ് വിവരം. മമ്മൂട്ടിയുമായി സംസാരിച്ച ശേഷമാണ് മോഹൻലാൽ വാട്സാപ്പിൽ അംഗങ്ങളുമായി സംസാരിച്ചത്. ഇനിയും ആക്രമണം വരും. നമ്മൾ ഒഴിയുന്നതാണ് നല്ലതെന്ന് മോഹൻലാൽ വാട്സാപ്പിൽ പറഞ്ഞു. പുതിയ തലമുറ വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആരോപണങ്ങൾക്കെതിരെ പോരാടണമെന്നായിരുന്നു ചില അംഗങ്ങളുടെ അഭിപ്രായം. ഫൈറ്റ് ചെയ്യാൻ രാഷ്ട്രീയമല്ലെന്നും ഈ ഘട്ടത്തിൽ മറ്റു ചർച്ചകളിലേക്ക് പോകേണ്ട എന്നുമായിരുന്നു മോഹൻലാലിന്റെ മറുപടി.
എമ്പുരാൻ സിനിമ തങ്ങൾക്ക് ദോഷമുണ്ടാക്കിയെന്ന വിലയിരുത്തലിൽ ബി ജെ പി കേന്ദ്ര നേതൃത്വം എത്തിയ സാഹചര്യത്തിൽ മോഹൻലാലിന്റെ ലഫ്റ്റനന്റ് കേണൽ പദവി തെറിക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. തുടർന്ന് ബി ജെ പി ക്യാമ്പുകൾ എമ്പുരാനെതിരെ നടത്തുന്ന വ്യാപകപ്രചരണം നിർത്തണമെന്ന് മോഹൻലാൽ രാജീവ് ചന്ദ്രശേഖറിനോട് അഭ്യർത്ഥിച്ചു. ബി ജെ പി യോഗത്തിൽ രാജീവ് ചന്ദ്രശേഖർ താനും ലാലും തമ്മിൽ അടുത്ത സൗഹ്യദമുണ്ടെന്നും പറയാൻ മറന്നില്ല.
ഒരു സ്ഥാനമാനവും അത്രയെളുപ്പം കളഞ്ഞുകുളിക്കുന്നയാളല്ല മോഹൻലാൽ എന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും പ്യഥ്വിരാജിന്റെ സിനിമയിൽ അഭിനയിച്ച് മോഹൻലാൽ അബദ്ധത്തിൽ ചാടിയത് എങ്ങനെയാണ്? നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും മർമ്മത്തിൽ തൊട്ടുള്ള കളി ലാലിന് സംഭവിച്ച പാളിച്ചയാണോ? അതോ പ്യഥ്വിരാജും മുരളി ഗോപിയും ചേർന്ന് മോഹൻലാലിനെ പെടുത്തിയോ? മോഹൻലാൽ ഒരു മണ്ടനല്ല.എന്നിട്ടും അദ്ദേഹം പെട്ടു. ഇതിന് മുമ്പ് താര സംഘടനയായ അമ്മ പിരിച്ചു വിടാനുള്ള മോഹൻലാലിന്റെ തീരുമാനം ഉണ്ടായത് അദ്ദേഹത്തിന് കേന്ദ്ര സർക്കാർ നൽകിയ ലഫ്റ്റനന്റ് കേണൽ പദവി തെറിക്കുമെന്ന സാഹചര്യത്തിലാണ് .
മോഹൻലാൽ മുമ്പില്ലാത്ത പ്രതിസന്ധിയാണ് ഇപ്പോൾ അനുഭവിക്കുന്നത്. തനിക്കെതിരെയും ആരോപണം ഉണ്ടാകാനിടയുണ്ടെന്ന് അദ്ദേഹം സംശയിക്കുന്നു. എന്നാൽ കാര്യങ്ങൾ പക്വതയോടെ കൈകാര്യം ചെയ്യാനുള്ള മികവ് കാരണമാണ് മോഹൻലാൽ രക്ഷപ്പെട്ട് പോയത്. ഒരു സിനിമയിൽ എന്തിരിക്കുന്നു എന്ന ചോദ്യമാണ് ലാൽ ചോദിക്കുന്നത്. പക്ഷേ അദ്ദേഹം വിഷമിപ്പിച്ചത് മോദി സർക്കാരിനെയാണ്. തമിഴ് നാട്ടിൽ കമലഹാസനും വിജയുമൊക്കെ ഇതാണ് ചെയ്യുന്നത്.
മോഹൻലാലിന് ഇത്രയും കാലം ഉണ്ടായിരുന്നത് ബി.ജെ പി ഇമേജാണ്. കോളേജിൽ പഠിക്കുന്ന കാലത്ത് എ.ബി.വി പി കാരനായിരുന്നു ലാൽ. കേരളത്തിലെ അറിയപ്പെടുന്ന ബി ജെ പി നേതാക്കൾക്കെല്ലാം ലാലുമായി അടുപ്പമുണ്ട്. തന്റെ അടുത്ത സുഹൃത്താണ് മോഹൻലാൽ എന്ന് ബി ജെ പി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും പറഞ്ഞു. എമ്പുരാന്റെ പഴി പ്യഥ്വിരാജിന്റെ തലയിൽ ചാരിയിട്ട് ഊരിപോകാൻ ലാലിന് കഴിയുന്നുമില്ല.
ഒരു കാലത്ത് ബി ജെ പിയുമായി അടുപ്പം പുലർത്തുന്നതിന്റെ പേരിൽ മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിനെ ആനക്കൊമ്പ് കേസിൽ കേരള സർക്കാർ പ്രതിചേർത്തിരുന്നു. . വനം വകുപ്പാണ് ലാലിനെതിരെ കുറ്റപത്രം സമർപ്പിച്ചത്. ഏഴ് വർഷത്തെ ഇടവേളക്ക് ശേഷമാണ് നിയമനടപടികൾ തുടങ്ങിയത് . കേസിലുണ്ടായ താമസത്തിനെതിരെ ഹൈക്കോടതി രംഗത്തു വന്നതിനെ തുടർന്നായിരുന്നു നടപടി . ഇപ്പോഴും ആനക്കൊമ്പ് കേസ് ലാലിന്റെ തലയിലെ ഡമോക്ലസിന്റെ വാളാണ്.
സർക്കാർ നൽകിയ രണ്ട് വ്യത്യസ്ത റിപ്പോർട്ടുകളാണ് സർക്കാരിന് വിനയായി മാറിയത് . ആദ്യത്തെ റിപ്പോർട്ട് മോഹൻലാലിനെ കേസിൽ പ്രതിയാക്കണമെന്നായിരുന്നു. രണ്ടാമത്തെ റിപ്പോർട്ട് അദ്ദേഹത്തെ കേസിൽ നിന്നും ഒഴിവാക്കണം എന്നതാണ്. രണ്ടും നൽകിയത് യുഡിഎഫ് സർക്കാരിന്റെ കാലത്ത് വനം വകുപ്പായിരുന്നു.
ലാലിന്റെ തേവരയിലെ വീട്ടിൽ നിന്ന് 2012 ജൂണിലാണ് ആനക്കൊമ്പ് പിടിച്ചത്. ആദായനികുതി വകുപ്പാണ് അദ്ദേഹത്തിന്റെ വീട്ടിൽ രഹസ്യ റെയ്ഡ് നടത്തിയത്. 65,000 രൂപ നൽകി വാങ്ങിയെന്നായിരുന്നു മോഹൻലാലിന്റെ വിശദീകരണം കെ. കൃഷ്ണകുമാർ എന്നയാളിൽ നിന്നും താൻ ആനക്കൊമ്പ് വാങ്ങിയെന്നാണ് മോഹൻലാൽ വിശദീകരിച്ചത്. ആനക്കൊമ്പ് സൂക്ഷിക്കാൻ ലാലിന് ലൈസൻസ് ഉണ്ടായിരുന്നില്ല. കൃഷ്ണകുമാറിനെയും കേസിൽ പ്രതിയാക്കി.
മേഹൻലാലിനെതിരെ നടപടി വേണ്ടെന്ന് പല കോണുകളിൽ നിന്നും സർക്കാരിന് ഉപദേശം ലഭിച്ചിരുന്നു. എന്നാൽ സർക്കാർ വഴങ്ങിയില്ല. വളരെ മുമ്പേ നരേന്ദ്രമോദി സ്തുതിയുടെ പേരിലും മറ്റും ഇടതുപക്ഷവുമായി ലാൽ അത്ര നല്ല സ്വരചേർച്ചയിലായിരുന്നില്ല.
ആനക്കൊമ്പ് കണ്ടെത്തിയതിനെ തുടർന്ന് ആദ്യം ലാലിനെതിരെ കേസെടുത്തു. പിന്നീട് കേസ് റദ്ദാക്കി. അന്ന് മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിർദ്ദേശാനുസരണം നിയമത്തിൽ ഭേദഗതി വരുത്തി. ലാലിന് വേണ്ടി നിയമം പരിഷ്കരിക്കുകമായിരുന്നു അന്നത്തെ സർക്കാർ. ഇതിനിടയിൽ താരത്തിന്റെ കൈയിലുള്ളത് യഥാർത്ഥ ആനക്കൊമ്പാണെന്ന് മലയാറ്റൂർ ഡി എഫ്. ഒ സർക്കാരിന് റിപ്പോർട്ട് നൽകി. അതേസമയത്ത് തന്നെ മോഹൻലാലിനെ പിന്തുണച്ച് വനം വകുപ്പ് ഹൈക്കോടതിയിൽ റിപ്പോർട്ട് ഫയൽ ചെയ്തു. നിയമപരമല്ലാത്ത മാർഗത്തിലൂടെയല്ല മോഹൻലാൽ ആന കൊമ്പ് വാങ്ങിയതെന്ന പഴയ നിലപാടാണ് ഇക്കുറി വനം വകുപ്പ് തിരുത്തിയത്. മോഹൻലാലിനെതിരെ തുടർനടപടി വേണ്ടെന്നും വനംവകുപ്പ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലുണ്ട്.
2012 ൽ രജിസ്റ്റർ ചെയ്ത കേസ് വർഷങ്ങൾ കഴിഞ്ഞിട്ടും തീർപ്പാക്കാഞ്ഞത് എന്തു കൊണ്ടാണെന്നാണ് ഹൈക്കോടതി ചോദിച്ചത്. മൂന്നാഴ്ചക്കകം മജീസ്ട്രേറ്റ് കോടതി കേസിൽ റിപ്പോർട്ട് ഫയൽ ചെയ്യണമെന്നും സംസ്ഥാനത്തെ ഉയർന്ന കോടതി ഉത്തരവിട്ടു. ഇതിനെ തുടർന്നാണ് നടപടി വന്നത്. മോഹൻലാലിന്റെ കൈയിലുള്ളത് ഒറിജിനൽ ആനക്കൊമ്പ് ആണെന്നാണ് വനം വകുപ്പ് കണ്ടെത്തിയത്. ആനക്കൊമ്പ് സൂക്ഷിക്കാൻ സൂക്ഷിക്കാൻ ലാലിന് അധികാരമില്ലെന്നും കണ്ടെത്തിയിരുന്നു . പിന്നീട് നിലപാട് സർക്കാർ തന്നെ തിരുത്തി. മോഹൻലാലിന് വേണ്ടി നിയമം തന്നെ പരിഷ്കരിച്ചു. ലാൽ ആനക്കൊമ്പ് വാങ്ങിയതായി പറയുന്ന കൃഷ്ണകുമാർ ആരെന്ന് വനംകുപ്പ് കണ്ടെത്തിയിട്ടില്ല. അയാൾക്ക് ആനക്കൊമ്പ് എവിടെ നിന്നാണ് കിട്ടിയതെന്നും കണ്ടെത്തിയിട്ടില്ല. കൃഷ്ണകുമാറിന് ആനക്കൊമ്പ് സൂക്ഷിക്കാൻ ആരാണ് അധികാരം നൽകിയതെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. ഇത്രയും പ്രമാദമായ ഒരു കേസ് വനം വകുപ്പ് നിസാരവത്കരിച്ചത് ചർച്ചയായി. ഒരു വ്യക്തിക്ക് വേണ്ടി നിയമത്തിൽ സർക്കാർ വെള്ളം ചേർത്തതും ചോദ്യം ചെയ്യപ്പെട്ടു.
സിപിഎമ്മുമായി അടുപ്പം പുലർത്തുന്ന പ്രമുഖ വ്യക്തികളുടെ കേസുകൾ സർക്കാർ ലോക്കറിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ മോഹൻ ലാലിന്റെ കാര്യത്തിൽ അമിതമായ ആവേശമാണ് കാണിച്ചത്. മോഹൻലാലിൽ നിന്നും കണ്ടെടുത്ത ആനക്കൊമ്പിനെ കുറിച്ച് പലതരം ദുരൂഹതകൾ പ്രചരിക്കുന്നുണ്ട്.ആനകളെ കൊന്ന് ആനക്കൊമ്പ് അപഹരിക്കുന്ന ചിലരെ പിടികൂടിയപ്പോഴും മോഹൻലാൽ വിവാദത്തിലേക്ക് കടന്നു വന്നിരുന്നു. ഇങ്ങനെയുള്ള ലാലാണ് എമ്പുരാനിൽ വീണ് ബി. ജെ പി ക്ക് ശത്രുവായി മാറിയത്. അതിനിടയിൽ പഹൽഗാം സംഭവവുമുണ്ടായി. ഇനി എങ്ങനെ മുന്നോട്ടു പോകുമെന്ന് മോഹൻലാലിന് വ്യക്തതയില്ല.
https://www.facebook.com/Malayalivartha