കൊച്ചിയിൽ ജനിച്ച് അന്തർദ്ദേശീയ തലത്തിൻ നേട്ടങ്ങൾ ഉണ്ടാക്കിയ അതുല്യ പ്രതിഭ; ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ കസ്തൂരിരംഗൻ്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്ത് നിസ്തുലമായ സംഭാവനകളാണ് ഡോ . കെ. കസ്തൂരിരംഗൻ്റേത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . രാജ്യത്ത് വിജയകരമായ ബഹിരാകാശ ഗവേഷണങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. ഒൻപത് വർഷം ഐ.എസ്.ആർ.ഒ ചെയർമാൻ. ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ആര്യഭട്ട, ഭാസ്കര എന്നിവയുടെ പ്രോജക്ട് ഡയറക്ടർ. രാജ്യം പത്മവിഭൂഷൻ നൽകി ആദരിച്ച മഹനീയ വ്യക്തിത്വം.
ഡോ കസ്തൂരിരംഗൻ ഐ.എസ്.ആർ.ഒ മേധാവിയായിരുന്ന സമയത്താണ് ഇന്ത്യയുടെ ചന്ദ്ര യാത്രാ പദ്ധതിയുടെ ആദ്യ ആലോചനകൾ നടക്കുന്നത്. പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച റിപ്പോർട്ട് തയാറാക്കാൻ നിയോഗിക്കപ്പെട്ട സമയത്താണ് അദ്ദേഹവുമായി വളരെ അടുത്ത വ്യക്തിബന്ധം ഉണ്ടായത്. ശാസ്ത്രത്തിന് പുറമെ വിദ്യാഭ്യാസം, പരിസ്ഥിതി തുടങ്ങി വിവിധ മേഖലകളിൽ വിപുലമായ അറിവുണ്ടായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഡോ. കസ്തൂരി രംഗൻ്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ കസ്തൂരിരംഗൻ്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി. രാജ്യസഭാംഗം, ആസൂത്രണ കമീഷൻ അംഗം, ബഹിരാകാശ വകുപ്പ് സെക്രട്ടറി എന്നിങ്ങനെ വിവിധ ഉത്തരവാദിത്തങ്ങളിലൂടെ രാജ്യത്തിൻ്റെ പുരോഗതിയ്ക്കായി നിരവധി സംഭാവനകൾ കസ്തൂരിരംഗൻ നൽകി. അദ്ദേഹത്തിൻ്റെ വിയോഗം രാജ്യത്തിൻ്റെ വൈജ്ഞാനികമേഖലയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ്. കസ്തൂരിരംഗൻ്റെ സ്മരണകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
https://www.facebook.com/Malayalivartha