Widgets Magazine
25
Apr / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭാരതത്തിന്റെ വളര്‍ച്ചയെ തടയാനാണ് ഭീകരവാദികള്‍ ലക്ഷ്യമിടുന്നത്; ആളുകളുടെ മതം ചോദിച്ചശേഷം വെടിവെച്ച് കൊലപ്പെടുത്തുന്ന ഭീകരവാദത്തെ അതീവ ഗൗരവതരമായി കാണണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍

25 APRIL 2025 06:55 PM IST
മലയാളി വാര്‍ത്ത

More Stories...

ആരാണ് ഈ സുരക്ഷാ വീഴ്ചയ്ക്ക് മറുപടി പറയുന്നത്? കാശ്മീരിൽ 24 വിനോദ സഞ്ചാരികൾ കൊല്ലപ്പെടാനിടയായ ഭീകരാക്രമണം സർക്കാരിൻറെ കനത്ത സുരക്ഷാ പരാജയമാണെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല

ഭീകരാക്രമണത്തിലും പ്രീണന രാഷ്ട്രീയം കളിക്കുന്ന നേതാക്കൾ അത്തരം നടപടികൾ തിരുത്താൻ തയ്യാറാവണം; നിരപരാധികളായ വിനോദ സഞ്ചരികളെ ക്രൂരമായി കൊലപ്പെടുത്തിയ പാക് ഭീകരരെ പറ്റി പറയുമ്പോൾ എന്തിനാണ് എം എ ബേബിയും വി ഡി സതീശനും അസ്വസ്ഥരാവുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ

കൊച്ചിയിൽ ജനിച്ച് അന്തർദ്ദേശീയ തലത്തിൻ നേട്ടങ്ങൾ ഉണ്ടാക്കിയ അതുല്യ പ്രതിഭ; ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ കസ്തൂരിരംഗൻ്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

മതതീവ്രവാദത്തെ വെള്ളപൂശുന്ന എമ്പുരാന്റെ തമ്പുരാൻ ; പഹൽഗാം ഭീകരാക്രമണത്തിൽ സമൂഹ മാധ്യമത്തിലൂടെ അനുശോചനം രേഖപ്പെടുത്തിയ ചലച്ചിത്രതാരം മോഹൻലാലിനെതിരെ വൻ പ്രതിഷേധം

കാശ്മീര്‍ കൂട്ടക്കുരുതിയുടെ വേദന രാജ്യത്ത് തളംകെട്ടിനില്ക്കുകയും ചെയ്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി ആഘോഷപൂര്‍വം എകെജി സെന്ററിന്റെ ഉദ്ഘാടനം നടത്തിയത് അനൗചിത്യം; വിമർശിച്ച് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ മുരളീധരന്‍

പാക്കിസ്ഥാനിൽ നിന്ന് വന്ന ഭീകരൻ പാവപ്പെട്ട ജനങ്ങളെ തെരഞ്ഞു പിടിച്ചു കൊന്നതായും ബിജെപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.  കശ്മീരില്‍ സാധാരണക്കാരാണ് ആക്രമിക്കപ്പെട്ടത്. ആക്രമണം നടത്തിയവര്‍ക്ക് കൃത്യമായ മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും പറഞ്ഞിട്ടുണ്ട്. ഇതിനെ ചില അയല്‍രാജ്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു. തീവ്രവാദത്തെ അംഗീകരിക്കില്ല, അതിനു ഉന്മൂലനാശം വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളോട് വാഗ്ദാനം ചെയ്ത വികസനം നടപ്പാക്കി നൽകിയ ഏക പാർട്ടി ബിജെപിയാണ്. 2014ൽ മോദിക്ക്  നൽകിയ ജനവിധി രാജ്യത്തിന്റെ വികസനത്തിന്‌ വേണ്ടിയായിരുന്നു. സിപിഎമ്മിന്റെ പിന്തുണയോടെ കേന്ദ്രത്തിൽ കോൺഗ്രസ്‌ ഭരിച്ച കാലത്ത് ശതകോടികളുടെ അഴിമതിയാണ് രാജ്യത്ത് നടന്നത്. അവിടെ നിന്നുമാണ് ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയായി മോദി സർക്കാർ ഇന്ത്യയെ വളർത്തിയത്. വാണിജ്യ വ്യാപാര മേഖലയിൽ രാജ്യത്തെ വളർത്താൻ മോദിയുടെ നയങ്ങൾക്ക് സാധിച്ചു.

കേരളത്തിന്റെ അയൽ സംസ്ഥാനങ്ങളിൽ പുതിയ പദ്ധതികൾ നടപ്പാക്കുമ്പോൾ നമ്മുടെ സംസ്ഥാനത്ത് ഒന്നും മുന്നോട്ട് പോകുന്നില്ല. കേന്ദ്ര പദ്ധതികളുടെ പേരുകൾ മാറ്റി അതിന്റെ ക്രെഡിറ്റ് അടിച്ച് മാറ്റൽ മാത്രമാണ് പിണറായി സർക്കാർ ചെയ്യുന്നത്. ആയുഷ്മാൻ ഭാരത്‌ പദ്ധതി പോലും കേരളത്തിൽ ഇവർ നടപ്പാക്കുന്നില്ല. പോഷൻ പോലുള്ള കേന്ദ്ര പദ്ധതികൾ പേര് മറച്ചു പിടിച്ചു നടപ്പാക്കുന്നു. മത്സ്യതൊഴിലാളികൾക്കോ പാവപ്പെട്ട ആശാ പ്രവർത്തകർക്കോ ഒന്നും ചെയ്തു കൊടുക്കാത്ത സംസ്ഥാന സർക്കാർ കേന്ദ്ര വിരുദ്ധത പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു.

മോദി സർക്കാർ രാജ്യത്ത് നടപ്പാക്കിയ ഒറ്റ പദ്ധതിയും ജനങ്ങളെ വേർതിരിച്ചു കാണുന്നതല്ല. ഇത് ജനങ്ങൾക്കറിയാം. മുനമ്പത്തെ 610 ക്രിസ്ത്യൻ കുടുംബങ്ങൾ കാലങ്ങളായി കോൺഗ്രസിന് വോട്ട് നൽകിയിട്ടും പ്രീണന രാഷ്ട്രീയത്തിനായി ആ ജനതയെ വഞ്ചിച്ചവരാണ് കോൺഗ്രസ്സുകാർ. എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുന്ന ഏക പാർട്ടി ബിജെപി മാത്രമാണെന്ന് രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു.

വികസിത കേരളം എന്നത് ഓരോ ബിജെപി പ്രവർത്തകരുടെയും ദൗത്യമാണ്. വരുന്ന മാസങ്ങൾ ഓരോരുത്തരും നിരന്തരം അധ്വാനിച്ചാൽ ഈ നാട്ടിൽ നിറയെ പരിവർത്തനം കൊണ്ടുവരാൻ സാധിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.
 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആളിയാര്‍ ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (2 hours ago)

ഷിംല കരാര്‍ മരവിപ്പിക്കുമെന്ന പാക്കിസ്ഥാന്റെ പ്രഖ്യാപനത്തിനു പിന്നാലെ പാക്കിസ്ഥാന്‍ പതാക നീക്കി ഇന്ത്യ  (3 hours ago)

ഐടി പാര്‍ക്കുകളില്‍ ഇനി മദ്യം വിളമ്പാന്‍ സര്‍ക്കാര്‍ അനുമതി  (3 hours ago)

ഭാരതത്തിന്റെ വളര്‍ച്ചയെ തടയാനാണ് ഭീകരവാദികള്‍ ലക്ഷ്യമിടുന്നത്; ആളുകളുടെ മതം ചോദിച്ചശേഷം വെടിവെച്ച് കൊലപ്പെടുത്തുന്ന ഭീകരവാദത്തെ അതീവ ഗൗരവതരമായി കാണണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖ  (3 hours ago)

അല്‍ത്താഫ് ലല്ലിയെന്ന ഭീകരന്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്  (4 hours ago)

ഈ സാമ്പത്തിക വർഷത്തെ മെയിന്റനൻസ്‌ ഗ്രാന്റ്‌ ഒന്നാം ഗഡു അനുവദിച്ചു; സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 1396 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ  (4 hours ago)

ആരാണ് ഈ സുരക്ഷാ വീഴ്ചയ്ക്ക് മറുപടി പറയുന്നത്? കാശ്മീരിൽ 24 വിനോദ സഞ്ചാരികൾ കൊല്ലപ്പെടാനിടയായ ഭീകരാക്രമണം സർക്കാരിൻറെ കനത്ത സുരക്ഷാ പരാജയമാണെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല  (5 hours ago)

ഇന്ത്യ പാക്ക് യുദ്ധം ആസന്നം  (5 hours ago)

തൃശ്ശൂരിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ  (5 hours ago)

ഭീകരാക്രമണത്തിലും പ്രീണന രാഷ്ട്രീയം കളിക്കുന്ന നേതാക്കൾ അത്തരം നടപടികൾ തിരുത്താൻ തയ്യാറാവണം; നിരപരാധികളായ വിനോദ സഞ്ചരികളെ ക്രൂരമായി കൊലപ്പെടുത്തിയ പാക് ഭീകരരെ പറ്റി പറയുമ്പോൾ എന്തിനാണ് എം എ ബേബ  (5 hours ago)

കൊച്ചിയിൽ ജനിച്ച് അന്തർദ്ദേശീയ തലത്തിൻ നേട്ടങ്ങൾ ഉണ്ടാക്കിയ അതുല്യ പ്രതിഭ; ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ കസ്തൂരിരംഗൻ്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (5 hours ago)

അതിജീവന പോരാട്ടത്തിൻ്റെ മുഹൂർത്തങ്ങളുമായി നരിവേട്ട; ഒഫീഷ്യൽ ട്രെയിലർ പുറത്ത്  (5 hours ago)

ഇന്ത്യയുടെ ബഹിരാകാശ ഗവേഷണങ്ങളേയും പര്യവേക്ഷണങ്ങളേയും പുതിയ ഉയരങ്ങളിലേയ്ക്ക് നയിച്ച വ്യക്തി; ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ കസ്തൂരിരംഗൻ്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി  (5 hours ago)

അങ്കിളേ...നമ്മൾ ഏതു സിനിമയാണ് കാണാൻ പോകുന്നത്? സർക്കീട്ട് ഒഫീഷ്യൽ ട്രെയിലർ പുറത്ത്  (5 hours ago)

മകനെയോർത്ത് നെഞ്ച് പൊട്ടി അമ്മമാർ, പഹൽ​ഗാമിൽ കൂട്ടനിലവിളി  (5 hours ago)

Malayali Vartha Recommends