ബി.ജെ.പി.സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്ര ശേഖർ ബേപ്പൂരിലെത്തി; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ.കി. ബാത്തിൻ്റെ 121-ാം എപ്പിസോഡ് കാണുക ലക്ഷ്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ.കി. ബാത്തിൻ്റെ 121-ാം എപ്പിസോഡ് കാണുവാൻ ബി.ജെ.പി.സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്ര ശേഖർ ബേപ്പൂരിലെത്തി. ഊഷ്മള സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. ബേപ്പൂർ ഭദ്രകാളി ക്ഷേത്രത്തിന് സമീപം പ്രത്യേകം തയ്യാറാക്കിയ പന്തലിൽ വലിയ എൽ.ഇ.ഡി.സ്ക്രീനിൽ മൻകി. ബാത് കാണുന്നതിനായ് ബി.ജെ.പിയുടെ വലിയൊരു നേതൃനിര തന്നെ ബേപ്പൂരിലെത്തിയിരുന്നു .
മൻ കി ബാത് തനിക്ക് എല്ലാ മാസവും പ്രചോദനമാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.കോഴിക്കോട് ബേപ്പൂരിൽ തത്സമ പ്രക്ഷേപണപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പുനരുപയോഗ സന്ദേശം പകർന്ന്കസേര മെടയുന്ന സുബ്രമഹ്ണ്യനെ പോലുള്ളവരെ മൻ കി ബാതിലൂടെ പരിചയപ്പെടുത്താൻ സാധിച്ചു എന്നതിൽ കോഴിക്കോട്ടുകാർക്ക് അഭിമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha