'അഴി'മതി
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് 31 കേസുകളുണ്ടെന്ന വാദത്തിലുറച്ച് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്റെ ഫേസ്ബുക് പോസ്റ്റ്. ഈ പ്രശ്‌നം ഇപ്പോള്‍ കോടതിയുടെ മുമ്പിലായതിനാല്‍ വിശദാംശങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും വി.എസ് വ്യക്തമാക്കുന്നു.തന്റെ പേരില്‍ ഒരു എഫ്.ഐ .ആര്‍ പോലുമില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തേയും വി.എസ് പരിഹസിച്ചു. താങ്കളുടെ കീഴിലുള്ള ആജ്ഞാനുവര്‍ത്തികളായ പൊലീസുകാരും വിടുപണി ചെയ്യുന്ന വിജിലന്‍സ് ഉദ്യോഗസ്ഥരും നട്ടെല്ല് പണയം വെച്ചതുകൊണ്ടാണ് ഉമ്മന്‍ചാണ്ടിക്കെതിരെ എഫ്.ഐ.ആര്‍ ഇടാത്തത്. തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ രണ്ട് കേസുകളില്‍ എഫ്.ഐ.ആര്‍. ഇടാന്‍ ഉത്തരവായതും മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലെ കേസില്‍ കടുത്ത പരാമര്‍ശം ഉണ്ടായതും ബംഗളുരു ജില്ലാ കോടതിയില്‍ ഒരു കോടി അറുപത് ലക്ഷം രൂപയുടെ റിക്കവറി സ്യൂട്ട് ഉള്ളതും കുറിപ്പില്‍ വി.എസ് ഓര്‍മപ്പെടുത്തുന്നു.മേയ് 16 കഴിഞ്ഞാല്‍ മുഖ്യമന്ത്രി എന്ന തൊപ്പി താങ്കളുടെ തലയിലുണ്ടാവില്ലല്ലോയെന്നും കോടതികള്‍ കയറയിറങ്ങി നടക്കാന്‍ ഇഷ്ടം പോലെ സമയം കാണുമെന്നും ഫേസ്ബുക് പോസ്റ്റില്‍ പരിഹസിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha