'കരുണാനിധിയുടെ മകന്‍ കാളവണ്ടിയില്‍'
തമിഴ്‌നാട്ടില്‍ വോട്ടര്‍മാരെ കാണാന്‍ ഡി.എം.കെ അധ്യക്ഷന്‍ എം. കരുണാനിധിയുടെ മകനെത്തിയത് കാളവണ്ടിയില്‍. ഇളയമകന്‍ എം.കെ തമിലരസുവാണ് 93കാരനായ പിതാവ് രണ്ടാമതും ജനവിധി തേടുന്ന തിരുവാരൂര്‍ മണ്ഡലത്തില്‍ വേറിട്ട പ്രചാരണവുമായി രംഗത്തിറങ്ങിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 50,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കരുണാനിധി ഇവിടെനിന്നും ജയിച്ചത്. അനേകം കര്‍ഷകരുളള മണ്ഡലമായതിനാല്‍ അവരുമായി സംസാരിക്കാനും യാത്രചെയ്യാനും തമിലരസു കാളവണ്ടിയാണ് ഉപയോഗിക്കുന്നത്. മെയ് 16ന് നടക്കുന്ന അസ്സംബ്ലി തെരഞ്ഞെടുപ്പില്‍ ഡി.എം.കെയും കോണ്‍ഗ്രസും സംഖ്യത്തിലാണ് മത്സരിക്കുന്നത്. കഴിഞ്ഞ ദിവസം കരുണാനിധിയും സോണിയാ ഗാന്ധിയും പ്രചാരണവുമായി ബന്ധപ്പെട്ട് ഒരു വേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha