സ്വന്തം പാര്‍ട്ടിക്കാര്‍ തെറ്റ് ചെയ്താല്‍ അവര്‍ക്കൊപ്പം ഞാന്‍ ഉണ്ടാകില്ല: മുകേഷ്
ഇടത് നേതാക്കളില്‍ അഴിമതിക്കാരുണ്ടെന്ന് തെളിഞ്ഞാല്‍ അവര്‍ക്കൊപ്പം താനുണ്ടാകില്ലെന്ന് ഇടത് സ്ഥാനാര്‍ഥിയും നടനുമായ മുകേഷ്. കൊല്ലം പ്രസ് ക്ലബില്‍ നടന്ന തിരഞ്ഞെടുപ്പ് പരിപാടിയില്‍ കശുവണ്ടിവികസന കോര്‍പ്പറേഷനിലെ ക്രമക്കേടിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുകേഷ്. കോര്‍പ്പറേഷനില്‍ ക്രമക്കേട് നടന്നെന്ന പരാതിയില്‍ അന്വേഷണം നടക്കുകയാണ്. റിപ്പോര്‍ട്ട് വരട്ടെയെന്ന് അദ്ദഹം പറഞ്ഞു. ബോര്‍ഡില്‍ ഇടതുപക്ഷ നേതാക്കളും ഉണ്ടല്ലോയെന്ന് ചോദിച്ചപ്പോള്‍ മുകേഷ് പറഞ്ഞതിങ്ങനെഅഴിമതിയില്‍ ഇടത് നേതാക്കളുണ്ടെങ്കില്‍, അവര്‍ നേതാക്കളായി തുടരുകയാണെങ്കില്‍ അവര്‍ക്കൊപ്പം ഞാന്‍ കാണില്ല. എല്ലാത്തിനും ഞാന്‍ കൂട്ടുനില്‍ക്കില്ല. ഞാന്‍ സ്വതന്ത്രനാണ്. പലതും ചോദിച്ചിട്ടും പറഞ്ഞിട്ടുമാണ് തിരഞ്ഞെടുപ്പിനിറങ്ങിയത്. റിപ്പോര്‍ട്ട് വരട്ടെയെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥി സൂരജ് രവിയും പറഞ്ഞു. ബോര്‍ഡില്‍ സി.ഐ.ടി.യു.ക്കാരുമുണ്ടല്ലോ, അതേപ്പറ്റി മിണ്ടാത്തതെന്താണ്. അഴിമതിക്കെതിരെ വ്യക്തമായ നിലപാടുണ്ട്. അഴിമതിക്കാര്‍ക്ക് കൂട്ടില്ലസൂരജ് പറഞ്ഞു. സുരേഷ് ഗോപിയെ രാജ്യസഭാംഗമാക്കിയതില്‍ രാഷ്ട്രീയം മറന്ന് അനുമാദിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha