കെ.ബി ഗണേഷ് കുമാറിന് ആശംസയുമായി നിവിന്‍ പോളി
മോഹന്‍ലാലിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ ഒഴിയും മുന്‍പേ കെ.ബി ഗണേഷ്‌കുമാറിന് മലയാള സിനിമയിലെ യുവനടനായ നിവിന്‍ പോളിയുടെ ആശംസ. വീഡിയോ സന്ദേശത്തിലൂടെയാണ് നിവിന്‍ പോളി സഹപ്രവര്‍ത്തകനായ സിനിമാതാരത്തിന് ആശംസകള്‍ നേര്‍ന്നത്. സമയമില്ലാത്തതുകൊണ്ടാണ് പത്തനാപുരത്തെത്താന്‍ കഴിയാത്തതെന്ന് പറഞ്ഞുകൊണ്ടാണ് ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആരംഭിക്കുന്നത്. പ്രവര്‍ത്തനശൈലി കൊണ്ട് തനിക്കേറ്റവും അധികം ബഹുമാനവും ആരാധനയും തോന്നിയ ആളാണ് ഗണേഷ്‌കുമാര്‍. അഴിമതി ഇല്ലാത്ത രാഷ്ട്രീയക്കാരനാണ് ഗണേഷെന്നും അദ്ദേഹത്തിന്റെ വിജയത്തിനായി എല്ലാ ആശംസകളും നേരുന്നുവെന്നും നിവിന്‍ വിഡിയോയില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha