കേരളം നാളെ വിധിയെഴുതുമ്പോള്.
കഴിഞ്ഞ രണ്ടര മാസക്കാലത്തെ പ്രചാരണത്തിലൂടെ സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള വാക്ക് പോരട്ടങ്ങള്‍ക്കും, ശബ്ദ കൊലാഹലങ്ങള്‍ക്കും ഇന്നലെ ആറു മണിയോടെ സമാപനമായി. ഇനി സ്ഥാനാര്‍ഥികള്‍ക്ക് നിശ്ശബ്ധ പ്രചാരണത്തിന്റെ മണിക്കൂറുകള്‍.ശനിയാഴ്ച ആറു മണി വരെ ആയിരുന്നു ശബ്ദ പ്രചാരണത്തിന് അനുമതി ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോളിംഗ് സമയം വൈകീട്ട് അഞ്ചു മണിയില്‍ നിന്ന് ആറുമണി വരെ ദീര്‍ഘിപ്പിച്ചതിനാലാണ് പ്രചാരണത്തിന്റെ സമയവും ദീര്‍ഘിപ്പിച്ചത്. പതിവിലും കൂടുതല്‍ വീറും വാശിയും നിറഞ്ഞതായിരുന്നു ഇത്തവണത്തെ പ്രചാരണം. ഏറെ വിവാദങ്ങളും നാടകീയതയും സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള വാക്‌പോരാട്ടങ്ങളും ശ്രദ്ധേയമായി. നിലവിലുള്ള ഇരു മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. കേരളത്തില്‍ അക്കൗണ്ട് തുറക്കുന്നതിനായി ബി ജെ പി നടത്തിയ ശക്തമായ പ്രചാരണ പരിപാടികളും ശ്രദ്ധിക്കപെട്ടു .
പ്രധാന മന്ത്രി നരേന്ദ്ര മോഡി , കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധി , ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ, സി പി എം നേതാകളായ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് ത്രിപുര മുഖ്യ മന്ത്രി മാണിക് സര്‍ക്കാര്‍ സി പി ഐ നേതാവ് സുധാകര്‍ റെഡ്ഡി മുന് പ്രധാന മന്ത്രി ദേവ ഗൗഡ, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തുടങ്ങിയ കേന്ദ്രതിലുള്ളവര്‍ കൂടി കളം നിറഞ്ഞതോടെ കേരളത്തിലെ തിരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധ നേടി. കൂടാതെ ബി ഡി ജെ എസ് സഖ്യം നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ്.
ഒട്ടേറെ വിവാദങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പ്രചാരണം ആയിരുന്നു കഴിഞ്ഞത്. സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള പോരട്ടങ്ങള്‍ക്ക് പുറമേ പ്രധാന മന്ത്രിയുടെ സൊമാലിയാന്‍ പരാമര്‍ശം, വി എസ് ചാണ്ടി പോരാട്ടം, ജിഷയുടെ കൊലപാതകീ, ബാര്‍ കോഴ, സോളാര്‍ തുടങ്ങിയ ചൂടുള്ള ഒട്ടേറെ ചര്‍ച്ചകള്‍ക്കും ഈ തിരഞ്ഞെടുപ്പ് പ്രചാരണം സാക്ഷ്യം വഹിച്ചു.
ന്യൂ ജെന്‍ രീതിയിലുള്ള പ്രചാരണത്തിന് വന്‍ സ്വീകാര്യതയായിരുന്നു. സ്ഥാനര്തികള്‍ തമ്മിലുള്ള വാക്ക് പോരാട്ടത്തിനു ഇത് പുതിയൊരു മാനം നല്കി. നിരവധി ട്രോളുകളിലൂടെയും മറ്റും എല്ലാ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്ട്ടികളും അങ്ങോട്ടും ഇങ്ങോട്ടും പോരാടി. ബാറും സോളാറും ഭൂമി ഇടപാടുകളും കൊണ്‌ഗ്രെസ്സിനെതിരെ സി പി എം ആയുധമാക്കിയപ്പോള്‍ പിണറായിവി. എസ് പോരും . ടി പി യും വികസനവും കോണ്ഗ്രസ് ആയുധമാക്കി.
പതിവിലും വ്യത്യസ്തമായി സിനിമ താരങ്ങളുടെ സാമീപ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു ഇത്തവണത്തെ കേരളത്തിലെ തിരഞ്ഞെടുപ്പ്. മുകേഷ്,ജഗദീഷ് , ഭീമന്‍ രഘു തുടങ്ങിയവര സ്ഥാനാര്‍ഥികള്‍ ആയപ്പോള്‍ അവര്‍ക്കു വേണ്ടി പ്രചാരണത്തിനു മോഹന്‍ ലാല്‍ മുതല്‍ ഒട്ടേറെ സിനിമ താരങ്ങളും രംഗത്തെത്തി . താരപ്പോരിനു സഖ്യം വഹിക്കുന്ന പത്തനാപുരത്ത് മോഹന്‍ ലാല്‍ ഗണേഷ് കുമാറിനു വേണ്ടി പങ്കെടുത്തതും ഇതേ തുടര്‍ന്ന് സിനിമാ താരം സലിം കുമാര്‍ രാജി വച്ചതുമടക്കം ഒട്ടേറെ നാടകീയതയും നിറഞ്ഞതായിരുന്നു ഇത്തവണത്തെ ഇലക്ഷന്‍ പ്രചാരണ പരിപാടികള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha