എം.കെ ദാമോദരനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
മുഖ്യമന്ത്രിയുടെ നിയമോദേഷ്ടാവ് അഭിഭാഷകന്‍ എം.കെ ദാമോദരനെ തല്‍സ്ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജജേഖരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
ബാര്‍ കൗണ്‍സില്‍ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ദാമോദരന്‍ നിയമോദേഷ്ടാവ് സ്ഥാനത്ത് തുടരുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കുമ്മനം ഹര്‍ജി നല്‍കിയത്.
മുതിര്‍ന്ന അഭിഭാഷകനായ ദാമോദരനെ സര്‍ക്കാര്‍ പ്രത്യേക പദവി നല്‍കി നിയമിച്ചാല്‍ സര്‍ക്കാരിനെതിരായി ഒരു കേസിലും ഹാജരാകാന്‍ പാടില്ല. ബാര്‍ കൗണ്‍സിലിന്റെ ഈ നിയമത്തെ ലംഘിച്ചാണ് അദ്ദേഹം പല കേസുകളും വാദിക്കുന്നതെന്ന് കുമ്മനംചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha