നേതാക്കന്‍മാരുടെ മക്കള്‍ പഠിച്ചതും പഠിക്കുന്നതും കോടികള്‍ ഫീസ് പിരിക്കുന്ന സ്വാശ്രയ കോളജുകളില്‍, പാവപ്പെട്ടവരുടെ മക്കള്‍ക്ക് പഠിക്കാന്‍ സീറ്റില്ല
സ്വശ്രയമേനേജ് മെന്റുകളെ സര്‍ക്കാര്‍ സഹായിക്കുന്നുവെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നതാണ്. തങ്ങളുടെ മക്കളും ചെറുമക്കളും പഠിക്കുന്ന വിവിധ കോളജുകളിലെ മാനേജ്‌മെന്റുകളെ സഹായിക്കാനാണ് സ്വസ്രയഫീസ് വര്‍ദ്ധിപ്പിച്ചത്. ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള നേതാക്കളുടെ സ്വാശ്രയകോളജുകളില്‍ പഠിക്കുന്നവരുടെ വിവരങ്ങളാണ് ഇരുപക്ഷവും പുറത്ത് വിടുന്നത്. 25ഓളം യുഡിഎഫ് നേതാക്കളുടെ മക്കള്‍ സ്വാശ്രയ കോളേജുകളില്‍ പഠിക്കുന്നുവെന്ന് സിപിഎം ആരോപിച്ചിരുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ മെഡിക്കല്‍ പിജിക്ക് പഠിക്കുന്നത് അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ്. അതും മാനേജ്‌മെന്റ് ക്വാട്ടയില്‍. ഇയാള്‍ എംബിബിഎസിനു പഠിച്ചതും ഇവിടെ തന്നെയായിരുന്നു. ലക്ഷങ്ങള്‍ കോഴ നല്‍കിയ ശേഷമായിരുന്നു പ്രവേശനം. മെഡിക്കല്‍ പിജിക്ക് മതിപ്പ് ഫീസ് മൂന്നു കോടി രൂപയും എംബിബിഎസിനു ഒരു കോടി രൂപയും ആണ്.
ലീഗിന്റെ മുന്‍ മന്ത്രിമാരായ എം.കെ മുനീറിന്റെ മകന്‍ പഠിക്കുന്നത് എംഇഎസ് മെഡിക്കല്‍ കോളജിലാണ്. അബ്ദുറബിന്റെ മകന്‍ പഠിക്കുന്നത് തൃശ്ശൂര്‍ അമലയിലും. ഇതെല്ലാം തന്നെ മാനേജ്‌മെന്റ് ക്വാട്ടയില്‍. കഴിഞ്ഞ ദിവസം അനുഭാവ സത്യഗ്രഹം നടത്തിയ ലീഗ് എംഎല്‍എ എന്‍.ഷംസുദ്ദീന്റെ മകള്‍ പഠിക്കുന്നത് പാലക്കാട് കരുണ മെഡിക്കല്‍ കോളജിലാണ്. എന്തായാലും സ്വാശ്രയ വിവാദം മുറുകുമ്പോള്‍ രണ്ട് പക്ഷത്തുള്ള നേതാക്കളും സ്വന്തം കാര്യത്തില്‍ ഒരുപോലെയാണെന്നാണ് വ്യക്തമാകുന്നത്. അതിന് പിന്നാലെയാണ് 17 ഇടതു നേതാക്കളുടെ മക്കള്‍ പഠിച്ച സ്വാശ്രയ കോളേജുകളുടെ വിവരങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് പുറത്തുവിട്ടത്.
സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസിന്റെ മകള്‍ ആശയയുടെ മക്കള്‍ ആതിരാ രാജ് അമൃതയിലെ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ്. അതേസമയം മകന്‍ ആനന്ദ് രാജ് രണ്ടാം വര്‍ഷം എംബിബിഎസിനും പഠിക്കുന്നു.
സിപിഐ(എം) എംഎല്‍എ എസ് ശര്‍മ്മയുടെ മകളും സിപിഐ എംഎല്‍എ രാമചന്ദ്രന്റെ മകന്‍ പഠിക്കുന്നതും കോടികള്‍ ഫീസ്് വരുന്ന അമൃത മെഡിക്കല്‍ കോളേജില്‍ തന്നെയാണ്. ഇടതു നേതാക്കളുടെ സ്വാശ്രയ മെഡിക്കല്‍ ബന്ധം അവിടം കൊണ്ടും തീരുന്നില്ല.
കോടിയേരിയുടെ മരുമകള്‍ പഠിച്ചത് തൃശൂര്‍ അമല മെഡിക്കല്‍ കോളജിലാണ്. മന്ത്രി ഇ പി ജയരാജന്റെ മരുമകള്‍ സ്വാശ്രയമെഡിക്കല്‍ കോളേജായ അമൃതയിലാണ് എം ഡിക്ക് പഠിക്കുന്നത്. മന്ത്രി എ സി മൊയ്തീന്റെ മകള്‍ ഷീബാ മൊയ്തീന്‍ പഠിച്ചതും സ്വാശ്രയ കോളേജില്‍ തന്നെയാണ്. തൃശൂര്‍ ചെറുതുരുത്തി സ്വാശ്രയ ആയുര്‍വേദ മെഡിക്കല്‍ കോളജിലാണ് ഷീബയുടെ മെഡിക്കല്‍ പഠനം നടന്നത്.
നേരത്തെ ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന ട്രഷററര്‍ രമേശന്റെ മകള്‍ എന്‍ആര്‍ഐ ക്വാട്ട'യില്‍ കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളജില്‍ അഡ്മിഷന്‍ നേടിയത് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇത് കൂടാതെയാണ് മറ്റ് സിപിഐ(എം) നേതാക്കളുടെ മക്കളുടെ പഠനത്തിന്റെ പട്ടികയും പുറത്തുവന്നത്. യൂത്ത് കോണ്‍ഗ്രസ് പുറത്തുവിട്ട ലിസ്റ്റില്‍ പറയുന്ന നേതാക്കളുടെയും ബന്ധുക്കളുടെയും വിവരങ്ങള്‍ ഇങ്ങനെയാണ്
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന്‍ അനൂപ് സുരേന്ദ്രന്‍ പഠിച്ചതുകൊല്ലം ടികെഎം എഞ്ചിനീയറിങ് കോളേജിലാണ്. കരുനാഗപ്പള്ളി എംഎല്‍എ രാമചന്ദ്രന്റെ മകന്‍ പഠിക്കുന്നത് അമൃത മെഡിക്കല്‍ കോളജിലാണ്. മുരളി പെരുനെല്ലി എംഎല്‍എയുടെ മകള്‍ പഠിക്കുന്നത് തൃശൂര്‍ ചിറ്റലപ്പിള്ളിയിലെ ഐഇഎസ് സ്വാശ്രയ എഞ്ചിനീറിങ് കോളേജിലാണ്. സി കെ ഹരീന്ദ്രന്‍ എംഎല്‍എയുടെ മകള്‍ പഠിക്കുന്നത് നെയ്യാറ്റിന്‍കരയിലെ നിംസ് ദന്തല്‍കോളജില്‍ മൂന്നാവര്‍ഷ ബിഡിഎസിനാണ്.
കോട്ടയം സിപിഐ(എം) ജില്ലാ സെക്രട്ടറിയും, മുന്‍ എംഎല്‍എ യുമായ വാസവന്റെ മകള്‍ പഠിച്ചത് വെഞ്ഞാറമൂടുള്ള ഗോകുലം സ്വാശ്രയ കോളജിലാണ്. ഡി വൈ എഫ് ഐ മുന്‍ സംസ്ഥാന ട്രഷററര്‍ രമേശന്റെ മകള്‍ പഠിച്ചതും എന്‍ആര്‍ഐ ക്വാട്ട'യില്‍ കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളജിലാണ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും മുന്‍ ഡിവൈഎഫ്‌ഐ നേതാവുമായ ഷൈലജാ ബീഗത്തിന്റെ മകള്‍ കണ്ണൂരിലെ സ്വാശ്രയ മെഡിക്കല്‍കോളജിലാണ് പഠിക്കുന്നത്.
തിരുവനന്തപുരത്തെ പ്രമുഖ സിപിഐ(എം) നേതാവ് എ എ റഷീദിന്റെ രണ്ട് മക്കളും പഠിക്കുന്നത് എസ് യു റ്റി മെഡിക്കല്‍ കോളജിലാണ്. സ്‌റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റും, കസ്യൂമര്‍ഫെഡ് ചെയര്‍മാനുമായ മെഹ്ബൂബിന്റെ മകള്‍ സ്വാശ്രയ കോളജിലാണ് പഠിച്ചത്.
മുന്‍ സ്പീക്കറും, മുന്‍ മന്ത്രിയും ഇപ്പോള്‍ കെടിഡിസി ചെയര്‍മാനുമായ എം വിജയകുമാറിന്റെ മകള്‍ പഠിച്ചത് തിരുവനന്തപുരത്തെ സ്വാശ്രയ കോളജാണ് മോഹന്‍ദാസ് കോളജ് ഓഫ് എഞ്ചിനീറിംഗിലാണ്.
https://www.facebook.com/Malayalivartha