സിപിഎമ്മില്‍ അണികള്‍ സമരം ചെയ്യാനും ജയിലില്‍പോകാനും മാത്രം, സ്ഥാനങ്ങള്‍ നേതാക്കന്‍മാരുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും, രാജിക്കൊരുങ്ങി പാര്‍ട്ടി പ്രവര്‍ത്തകര്‍
സിപിഎം നേതാക്കന്‍മാരുടേയും മന്ത്രിമാരുടെയും മക്കളെയും മരുമക്കളെയും ബന്ധുക്കളെയും പൊതുമേഖലാ സ്ഥാപനങ്ങളില്‍ അവരോധിച്ചതിനെതിരെ സിപിഎമ്മില്‍ പ്രതിഷേധം ശക്തം. നേതക്കന്‍മാര്‍ പാര്‍ട്ടിയെവഞ്ചിക്കുകയാണെന്ന് ആരോപിച്ച് രാജിവെക്കാനൊരുങ്ങുകയാണ് പ്രവര്‍ത്തകര്‍.
ഇപി ജയരാജന്റെ ഭാര്യാ സഹോദരിയായ പി കെ ശ്രീമതി എംപിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ കെഎസ്ഐഇ ലിമിറ്റഡ് മാനേജിങ് ഡയറക്ടറാക്കിയതിനെതിരെ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും കടുത്ത പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കയാണ്.
പാര്‍ട്ടിയില്‍ സജീവമായി അണികളെയും അനുഭാവികളെയും തഴഞ്ഞ് മന്ത്രിമാരുടെയും സിപിഐ(എം) നേതാക്കളുടെയും മക്കളെയും മരുമക്കളെയും ബന്ധുക്കളെയും സംസ്ഥാന സര്‍ക്കാറിന്റെ വിവിധ സ്ഥാപനങ്ങളുടെ തലപ്പത്ത്് എത്തിക്കാന്‍ സിപിഐ(എം) സെക്രട്ടറിയേറ്റ് തീരുമാനം എടുത്തുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇതോടെ പാര്‍ട്ടിക്ക് വേണ്ടി അധ്വാനിക്കുന്നവരെ തഴഞ്ഞ് മക്കള്‍ രാഷ്ട്രീയത്തിലേക്ക് സിപിഐ(എം) കടക്കുന്നു എന്നാണ് വ്യക്താമായി വരുന്നത്.
വി എസ് അച്യുതാനന്ദനെ ഭരണപരിക്ഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍മാനാക്കി നിയമിച്ച് അസാധാരണത്വത്തിന് തുടക്കമിട്ട സിപിഎമ്മിന്റെ ഇപ്പോഴത്തെ നീക്കം എല്ലാവരെയും അമ്പരപ്പിക്കുന്നതാണ്. നേതാക്കളുടെ മക്കളേയും ബന്ധുക്കളേയും പൊതുമേഖലാസ്ഥാപനങ്ങളുടെ ഉന്നതപദവികളില്‍ അവരോധിക്കാനുള്ള പാര്‍ട്ടി നീക്കമുണ്ടെന്ന വാര്‍ത്ത കടുത്ത അമര്‍ഷം അണികള്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടണ്ട്. സിപിഐ(എം) കേന്ദ്രകമ്മിറ്റിയംഗം പി.കെ.ശ്രീമതിയുടെ മകനെ കെഎസ്ഐഇ ലിമിറ്റഡ് മാനേജിങ് ഡയറക്ടറാക്കിയതിനുപിന്നാലെ കൂടുതല്‍ നേതാക്കളുടെ മക്കള്‍ക്ക് പദവികള്‍ നല്‍കാന്‍ സിപിഐ(എം) സെക്രട്ടേറിയറ്റാണ് അനുമതി നല്‍കിയത്.
മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ കൊച്ചുമകന്‍, സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദന്റെ മകന്‍, സംസ്ഥാനസമിതിയംഗം കോലിയക്കോട് കൃഷ്ണന്‍ നായരുടെ മകന്‍ എന്നിങ്ങനെ പോകുന്നു സ്ഥാനം ലഭിക്കുന്നവരുടെ പട്ടിക.
നായനാരുടെ മകള്‍ ഉഷയുടെ മകന്‍ സൂരജ് രവീന്ദ്രനെ കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കിന്റെ എംഡിയായാണ് നിയമിക്കുക. കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കില്‍ സുപ്രധാന തസ്തികയിലാണ് ആനത്തലവട്ടം ആനന്ദന്റെ മകന്‍ ജീവനെ നിമയിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കിന്‍ഫ്രയില്‍ തന്നെ ജനറല്‍ മാനേജര്‍ തസ്തികയിലാണ് കോലിയക്കോടിന്റെ മകന് നിയമനം. പൊതുമേഖലാ സ്ഥാപനങ്ങളിലെ അഴിമതിയും സ്വജനപക്ഷപാതവും ഒഴിവാക്കുമെന്ന് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനവും സര്‍ക്കാര്‍ ചുമതലയേറ്റ ശേഷമുള്ള പ്രഖ്യാപനവുമായിരുന്നു. ഇതിന്റെ ഭാഗമായി വിവിധ തസ്തികളില്‍ പുതിയ നിയമനം നടക്കുമ്പോഴാണ് നേതാക്കളുടെ ബന്ധുക്കള്‍ യോഗ്യരായി വരുന്നത്.
ഇക്കൂട്ടത്തില്‍ ഏറ്റവും അധികം അവസരം മുതലെടുക്കുന്നത് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ തന്നെയാണ്. ഇപിയുടെ ബന്ധുക്കളില്‍ സുധീറിന് മാത്രമല്ല ജയരാജന്റെ മിടുക്കില്‍ ജോലി നേടിക്കൊടുത്തത്. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്റെ മകന്റെ ഭാര്യയെ കണ്ണൂര്‍ ക്ളേ ആന്‍ഡ് സെറാമിക്സില്‍ ജനറല്‍ മാനേജര്‍ സ്ഥാനത്ത് ഇതിനോടകം നിയമിച്ചു കഴിഞ്ഞു.
മാനേജിങ് ഡയറക്ടര്‍ പദവിക്കായി വ്യവസായവകുപ്പുതന്നെ മുന്നോട്ടുവച്ച മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിയാണ് സിപിഐ(എം) നേതാക്കളുടെ മക്കള്‍ക്ക് നിയമനം നല്‍കാനൊരുങ്ങുന്നത്.
ഇപി ജയരാജന്റെ ഭാര്യാ സഹോദരിയാണ് പികെ ശ്രമീതി എംപി. സുധീര്‍ നമ്പ്യാരുമായി ഈ നിലയിലുള്ള ബന്ധുത്വം മന്ത്രി ഇപി ജയരാജനുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥര്‍ ചുമതല വഹിച്ചിരുന്ന പദവിയാണ് കെഎസ്ഐഇ എംഡി സ്ഥാനം. കെഎം ബീന ഐഎഎസിന് ഉണ്ടായിരുന്ന അധിക ചുമതല ഒഴിവാക്കിയാണ് ശ്രീമതി ടീച്ചറുടെ മകനായ സുധീര്‍ നമ്പ്യാരെ നിയമിച്ചത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പികെ ശ്രീമതി മന്ത്രിയായിരുമ്പോള്‍ സുധീര്‍ നമ്പ്യാരുടെ ഭാര്യയെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിച്ചിരുന്നു. താഴ്ന്ന തസ്തികയില്‍ ആദ്യം നിയമനം നല്‍കുകയും പിന്നീട് സ്ഥാനക്കയറ്റം ചെയ്യുകയും ചെയ്ത് വലിയ രാഷ്ട്രീയ വിവാദമായി മാറി. പികെ ശ്രീമതി ആരോഗ്യമന്ത്രിയായിരിക്കുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് വേണ്ട ഉപകരണങ്ങള്‍ വിതരണം ചെയ്യാനുള്ള കരാര്‍ മകന്‍ സുധീര്‍ നമ്പ്യാറിന്റെ കമ്പനിക്ക് ലഭിച്ചിരുന്നു. ഇത് ആരോപണമായി ഉയര്‍ന്നുവന്നിരുന്നുവെങ്കിലും അതില്‍ അന്വേഷണമോ മറ്റ് നടപടികളോ ഉണ്ടായിട്ടില്ല.
കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് നിയമനങ്ങള്‍ക്ക് അനുമതി നല്‍കിയത്. ഇതനുസരിച്ച് വൈകാതെ തന്നെ നേതാക്കളുടെ മക്കള്‍ പുതിയ തസ്തികളില്‍ ചുമതലയേല്‍ക്കും.
https://www.facebook.com/Malayalivartha