ബന്ധുനിയമന വിവാദത്തില്‍ ഇപി ജയരാജനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ടി വരുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മുഖ്യമന്ത്രി പിണറായി വിജയനോട് പറഞ്ഞതായി സൂചന, അറസ്റ്റ് ഒഴിവാക്കാന്‍ തലസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ച
ബന്ധുനിയമന വിവാദത്തില്‍പെട്ട വ്യവസായ മന്ത്രി ഇപി ജയരാജനെ ചോദ്യം ചെയ്യാന്‍ അനുമതി തേടി വിജിലന്‍സ് ഡയറക്ടര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. നിയമന വിവാദങ്ങളുടെ ഉള്ളടക്കം ഗുരുതര സ്വഭാവമുള്ളവയാണെന്ന് ജേക്കബ് തോമസ് മുഖ്യമന്ത്രിയോട് വിശദീകരിച്ചു. രാവിലെ ഔദ്യോഹിക വാഹനമൊഴിവാക്കി സ്വന്തം വാഹനത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രിയെ കണ്ടത്. മന്ത്രിക്കെതിരെ ക്വുക്ക് വെരിഫിക്കേഷന്‍ വേണ്ടിവരുമെന്നും ജേക്കബ് തോമസ് മുഖ്യമന്ത്രിയോട് പറഞ്ഞു.
ഇതിനെ തുര്‍ന്ന് മുഖ്യമന്ത്രി പിണറയി ജയരാജനോട് രാജിവെക്കാന്‍ നിര്‍ദ്ദേശിച്ചു. തന്റെ മന്ത്രിസഭയിലെ ഒരംഗത്തിനെതിരെ മന്ത്രിയായിരിക്കുബോള്‍ തന്നെ അന്വേഷണം വരുന്നത് ഭരണത്തിന്റെ പ്രതിച്ഛായ നഷ്ടപ്പെടുമെന്നും അതുകൊണ്ട് രാജിവെച്ച് അന്വേഷണത്തെ നേരിടാനുമാണ് പിണറായി ജയരാജനോട് നിര്‍ദ്ദേശിച്ചത്. ഇതേ തുടര്‍ന്നാണ് ഇപി ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനോട് രാജിസന്നദ്ധത അറിയിച്ചത്.
എന്നാല്‍ രാജിവെച്ചാന്‍ ഉടന്‍ തന്നെ അന്വേഷണം പ്രഖ്യാപിക്കാനാണ് വിജിലന്‍സിന്റെ തീരുമാനം. അന്വ്േഷണവും അറസ്റ്റും ചോദ്യം ചെയ്യലുമെല്ലാം ഇയാഴചയ്ക്കുള്ളിലുണ്ടാകുമെന്നാണ് വിജിലന്‍വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ അറസ്റ്റ് ഒഴിവാക്കി ഇപിയുടെയും പാര്‍ട്ടിയുടേയും പ്രതിച്ഛായ രക്ഷിക്കാന്‍ എകെജി സെന്ററില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
നാളെ നടക്കുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ജയരാജനെതിരെ കടുത്ത വിമര്‍ശനം ഉയരുമെന്ന ഘട്ടത്തില്‍ കൂടിയാണ് ഇ പി രാജിവെക്കാന്‍ തയ്യാറാണെന്ന് അറിയിച്ചത്.ഇന്ന് രാവിലെ ഉച്ചയോടെ ജയരാജനെതിരെ ത്വര പരിശോധനയ്ക്ക് ഉത്തരവിട്ടേക്കും. ഈ സാഹചര്യത്തില്‍ കൂടിയിയാണ് ജയരാജന്‍ രാജിവെക്കാന്‍ ഒരുങ്ങുന്നത്.
ത്വരപരിശോധന പ്രഖ്യാപിച്ചാല്‍ ജയരാജന്‍ മന്ത്രിയായി തുടരുന്നതിലെ ധാര്‍മികതയും ചോദ്യംചെയ്യപ്പെടും. വിജിലന്‍സ് അന്വേഷണം നേരിട്ടഘട്ടത്തില്‍ കെ.ബാബുവിന്റെയും കെ.എം. മാണിയുടേയും രാജി ആവശ്യപ്പെട്ടത് പ്രധാനമായും സിപിഐ(എം). നേതാക്കളായിരുന്നു. അതുകൊണ്ട് തന്നെ ജയരാജന്റെ രാജി അനിവാര്യമാവുകയാണ്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബിജെപി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍, ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ എന്നിവരാണ് ബന്ധുത്വ നിയമന വിവാദത്തില്‍ വിജിലന്‍സിന് പരാതി നല്‍കിയത്. ജയരാജനെതിരെ അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 13(1) ഡി, 15 എന്നിവ പ്രകാരം അന്വേഷണം അനിവാര്യമെന്നു തന്നെയായിരുന്നു വിജിലന്‍സ് നിയമോപദേഷ്ടാവിന്റെ നിലപാടും.
ജയരാജന്റെ ബന്ധുവും പി.കെ.ശ്രീമതി എംപിയുടെ മകനുമായ പി.കെ.സുധീര്‍ നമ്പ്യാര്‍ക്കു മാനദണ്ഡവും യോഗ്യതയും മറികടന്നു നിയമനം നല്‍കിയെന്ന പരാതിയിലാണ് ഈ വകുപ്പുകള്‍ ബാധകമാവുക. പൊതു പ്രവര്‍ത്തകന്‍ എന്ന പദവി ദുരുപയോഗം ചെയ്തു സ്വയമോ മറ്റുള്ളവര്‍ക്കോ അന്യായമായി സഹായം ചെയ്യുക, സര്‍ക്കാരിന് നഷ്ടമുണ്ടാക്കുക, ഇതിനുള്ള ശ്രമം നടത്തുക എന്നതാണ് അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 13(1) ഡി, 15 എന്നിവയുടെ ഉള്ളടക്കം. ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയെ ജേക്കബ് തോമസ് ധരിപ്പിച്ചിട്ടുണ്ട്. മന്ത്രിയായതു കൊണ്ടാണ് കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചതെന്ന വിശദീകരണമാണ് ജേക്കബ് തോമസ് നല്‍കുന്നത്. ഇന്ന് വിജിലന്‍സ് ഉദ്യോഗസ്ഥരുടെ യോഗം ചേരും. ഈ യോഗമാകും അന്വേഷണത്തില്‍ അന്തിമ തീരുമാനം എടുക്കുക.
https://www.facebook.com/Malayalivartha