തന്നെ ഒഴിവാക്കിയാല്‍ എല്ലാവരും കുടുങ്ങും, കോടിയേരി ബാലകൃഷ്ണനോട് സ്വരം കടുപ്പിച്ച് ഇപി ജയരാജന്
ബന്ധു നിയമന വിവാദത്തില്‍ രാജിവെക്കാന്‍ ആവശ്യപ്പെട്ട സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് മന്ത്രി ഇപി ജയരാജന്‍ തട്ടിക്കയറിയതായി റിപ്പോര്‍ട്ട്. എല്ലാ വിഴുപ്പും തന്റെ മേല്‍കെട്ടിവെച്ച് സുഖിക്കാമെന്ന് ആരെങ്കിലും വിചാരിച്ചാല്‍ എല്ലാവരും കുടുങ്ങുമെന്ന് ഇപി കോടിയേരിയോട് കടുത്ത സ്വരത്തില്‍ പറഞ്ഞതായി സൂചന. കുടുംബത്തെ നന്നാക്കാന്‍ എല്ലാവരും ശ്രമിച്ചിട്ടുണ്ട്. അതിനെ കുറിച്ചൊന്നും കൂടുതല്‍ എന്നെകൊണ്ട് പറയിപ്പിക്കരുതെന്ന് ഇപി കോടിയേരിയോട് പറഞ്ഞു. പാര്‍ട്ടിയില്‍ ഇപി ജയരാജന്റെ രാജിക്ക് സമ്മര്‍ദ്ദമേറവേ ഇന്നലെ വൈകുന്നേരം ഇപി ജയരാജനെ കോടിയേരി എകെജി സെന്ററിലേക്ക വിളിച്ച് വരുത്തി ചര്‍ച്ച നടത്തിയിരുന്നു.
ഈ ചര്‍ച്ചയിലാണ് ഇപി ജയരാജന്‍ കോടിയേരിയോട് സ്വരം കടുപ്പിച്ച് പെരുമാറിയത്.
ജയരാജന്റെ ബന്ധുവും പി.കെ.ശ്രീമതി എംപിയുടെ മകനുമായ പി.കെ.സുധീര്‍ നമ്പ്യാര്‍ക്കു മാനദണ്ഡവും യോഗ്യതയും മറികടന്നു നിയമനം നല്‍കിയെന്ന പരാതിയാണ് ഉയര്‍ന്നത്. സുധീര്‍ നമ്പ്യാര്‍ക്കെതിരെ നേരത്തെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കോടിയേരിയുടെ മകന്‍ ബിനീഷ് കോടിയേരിയും സുധീര്‍ നമ്പ്യാരും ബിസ്‌നസ് പാര്‍ണര്‍മാരാണെന്നുള്ള വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. മാത്രമല്ല പല നിയമനങ്ങളുടെ പിന്നിലും ഇവര്‍ ഇടപെട്ടതായുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. മാത്രമല്ല പാര്‍ട്ടിയുടെ പ്രധാനപ്പെട്ട വരുമാന സ്രോതസ് ഇപി വഴിയായിരുന്നു.
അത് പാര്‍ട്ടി അറിഞ്ഞ് കൊണ്ടുള്ളതാണെന്ന് നേരത്തെ തന്നെ ആരോപണമുണ്ട്. അന്തര്‍ സംസ്ഥാന ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നും രണ്ട് കോടിരൂപ വാങ്ങി പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയ സംഭവത്തിലും പ്ലീനത്തിനിടെ വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്റെ പരസ്യം ദേശാഭിമാനി പത്രത്തില്‍ നല്‍കിയതിന് പിന്നിലും ഇ പി ജയരാജനായിരുന്നു. അന്ന് ഇപിക്ക് പിണരായുടെ പിന്തുണ ഉണ്ടായിരുന്നു.
എന്നാല്‍ ഇന്ന് മുഖ്യമന്ത്രിയെന്ന നിലയില്‍ ഇപി ജയരാജനെ പിന്തുണയ്ക്കാന്‍ പിണറായിക്ക് കഴിയില്ല. മാത്രമല്ല സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തന്നെ സെക്രട്ടറി സ്ഥാനത്തിന് തടസമായത് കോടിയേരിയുടെ ഇടപെടലാണെന്ന അരിശം ഇപി ജയരാജന് അന്നുമുതലേ ഉണ്ട്. അന്നത്തെ സംസ്ഥാന സെക്രട്ടറി പിണറായി ഉള്‍പ്പടെ പുതിയ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത് ഇപി ജയരാജന്റെ പേരായിരുന്നു. എന്നാല്‍ ഇപിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ഡ കോടിയേരി കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ നിരത്തിയാണ് ഇപിയുടെ സെക്ട്രട്ടറി സ്ഥാനത്തേക്കുള്ള പോക്കിന് തടയിട്ടത്. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെ കോടിയേരി സെക്രട്ടറിയാവുകയും ചെയ്തു. അന്നുമുതലാണ് ഇപിയും കോടിയേരിയും തമ്മില്‍ മാനസികമായ അകള്‍ച്ച തുടങ്ങിയത്.
തനിക്കും പികെ ശ്രീമതിക്കുമെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തനിച്ച് പ്രതിരോധിക്കാനാണ് ഇപിയുടെ നീക്കം. തനിക്കെതിരെ പാര്‍ട്ടി തലത്തില്‍ നിന്നുള്ള ഗൂഢാലോചനകള്‍ നടക്കുന്നുവെന്നും അതിന് പിന്നില്‍ കോടിയേരിയാണെന്നും ഇപിക്ക് സംശയമുണ്ട്.
https://www.facebook.com/Malayalivartha