ബന്ധു നിയമന വിവാദം: ജയരാജനു പുറമേ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ നിയമനങ്ങളും വിജലന്‍ അന്വേഷിക്കുന്നു
ബന്ധു നിയമന വിവാദത്തില്‍ മന്ത്രി ഇപി ജയരാജനു പുറമേ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യമന്ത്രി വിസ് ശിവകുമാര്‍, ഭക്ഷ്യമന്ത്രി അനൂബ് ജേക്കബും വിജിലന്‍സ് അന്വേഷണത്തില്‍ കുടുംങ്ങും. ഇവരും തങ്ങളുടെ ഭരണകാലത്ത് ബന്ധുനിമനങ്ങള്‍ നടത്തിയതായി പരാതിയുണ്ട്.
അന്വേഷണത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ നിയമനങ്ങളും അന്വേഷിക്കാനാണ് പിണറായി വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയത്. യുഡിഎഫ് സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നടത്തിയ നിയമനങ്ങളാണ് അന്വേഷിക്കുക. മുന്‍ സര്‍ക്കാര്‍ നിയമിച്ച എഡിപി ശശീന്ദ്രനെ ഇന്ന് മാറ്റിയിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അനേകം ബന്ധു നിയമനങ്ങള്‍ നടന്നതായി പരാതി ഉയര്‍ന്നിരുന്നു. ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും ബന്ധുക്കള്‍ ഉള്‍പ്പെടെ 16 പേരെ കഴിഞ്ഞ സര്‍ക്കാര്‍ തിരുകിക്കയറ്റിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇക്കാര്യം കൂടി അന്വേഷിക്കാനാണ് വിജിലന്‍സ് നീക്കം.
കഴിഞ്ഞ ഭരണകാലയളവില്‍ നടത്തിയത് പതിനാറോളം ബന്ധുനിയമനങ്ങളാണ്. ഈ നിയമനങ്ങളാണ് പരിശോധിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അമ്മായിയുടെ മകന്‍ കുഞ്ഞ് ഇല്ലമ്പള്ളി, മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സഹോദരന്‍ കെ. വേണുഗോപാല്‍ എന്നിവര്‍ ഉള്‍പ്പടെ പ്രമുഖരുടെ ബന്ധുക്കള്‍ക്കാണു കഴിഞ്ഞ സര്‍ക്കാര്‍ നിയമനം നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിജിലന്‍സിന്റെ തീരുമാനം. വ്യവസായ മന്ത്രിസ്ഥാനത്ത് നിന്ന് ഇപി ജയരാജന്‍ ഇന്ന് രാജിവയ്ക്കുമെന്നാണ് സൂചന. ഇതിന് ശേഷം പ്രതിപക്ഷത്തെ വെട്ടിലാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കം. ഇതാണ് അഞ്ച് കൊല്ലത്തെ നിയമന വിവാദം അന്വേഷിപ്പിക്കാനുള്ള തീരുമാനത്തിലൂടെ നടപ്പാക്കുന്നത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അമ്മായിയുടെ മകന്‍ കുഞ്ഞ് ഇല്ലമ്പള്ളിക്കു സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് ചെയര്‍മാനായി നിയമനം നല്‍കിയപ്പോള്‍ രമേശ് ചെന്നിത്തലയുടെ സഹോദരന്‍ കെ. വേണുഗോപാലിന് നിയമനം കേരള ഫീഡ്‌സില്‍ മാനേജിങ് ഡയറക്ടര്‍ തസ്തികയിലായിരുന്നു. മുന്‍ ദേവസ്വം മന്ത്രി വി എസ്. ശിവകുമാറിന്റെ സഹോദരനെ ശബരിമല എക്‌സിക്യുട്ടീവ് ഓഫീസറായാണ് നിയമിച്ചത്. മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ ഭാര്യ എം ടി. സുലേഖ എത്തിയത് സര്‍വവിജ്ഞാന കോശം ഡയറക്ടര്‍ സ്ഥാനമാണെങ്കില്‍ മുന്മന്ത്രി അനൂപ് ജേക്കബിന്റെ ഭാര്യ അനിലാ മേരി വര്‍ഗീസിനെ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറായും അദ്ദേഹത്തിന്റെ സഹോദരി അമ്പിളി ജേക്കബിനെ തിരുവനന്തപുരത്തു ടെക്‌നോപാര്‍ക്കില്‍ത്തന്നെ ഉയര്‍ന്ന ശമ്പളത്തോടെ കേരള ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മാര്‍ക്കറ്റിങ് മാനേജരായുമാണ് നിയമിച്ചത്. 2011 ല്‍ 50,000 രൂപ മാസ ശമ്പളത്തില്‍ നിയമിതയായ അമ്പിളി ജേക്കബിനെതിരേ കഴിഞ്ഞ വര്‍ഷം വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഏറ്റവുമധികം നിയമനങ്ങള്‍ നടന്നത് കെ.സി. ജോസഫിന്റെ വകുപ്പായ നോര്‍ക്ക റൂട്‌സിലായിരുന്നു. അദ്ദേഹം തന്റെ െ്രെഡവര്‍ക്കും സെക്രട്ടേറിയറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാവിന്റെ ഭാര്യയ്ക്കും െ്രെപവറ്റ് സെക്രട്ടറി രാജശേഖരന്‍ നായരുടെ അനന്തരവനും നോര്‍ക്കയില്‍ ജോലി നല്‍കി. സ്വന്തം ഗ്രൂപ്പുകാരനായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ െ്രെഡവറുടെ മകള്‍ക്കും ജോസഫിന്റെ ബന്ധുസ്‌നേഹത്തില്‍ നോര്‍ക്കയില്‍ ജോലികിട്ടി. എംഎ!ല്‍എയായിരുന്ന ആര്‍. ശെല്‍വരാജിന്റെ മകള്‍ക്കു വെയര്‍ഹൗസ് കോര്‍പറേഷനില്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലാണ് നിയമനം നല്‍കിയത്. മുസ്ലിം ലീഗ് മുന്‍ എംഎ!ല്‍എ: വി എം. ഉമ്മറിന്റെ മരുമകന്‍ പി. അബ്ദുള്‍ ജലീല്‍ സ്‌റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഓപ്പണ്‍ ആന്‍ഡ് ലൈഫ്‌ലോങ് എഡ്യുക്കേഷന്‍ ഡയറക്ടറായപ്പോള്‍ ലീഗ് വനിതാ നേതാവിന്റെ മകനായ കെ.പി. നൗഫല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത് ഐടി അറ്റ് സ്‌കൂള്‍ പദ്ധതി നടത്തിപ്പിലായിരുന്നു.
https://www.facebook.com/Malayalivartha