അടുത്തത് മുഖ്യന്‍, രാജിവെച്ചില്ലെങ്കില്‍ പുറത്താക്കുമെന്ന കോടിയേരിയുടെ നിലപാട് ജയരാജന് തിരിച്ചടിയായി
ബന്ധുനിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ രാജിവച്ചത് വേറെ വഴിയില്ലാതെ. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ ഇപിയെ ന്യായീകരിക്കാന്‍ സെക്രട്ടറിയേറ്റില്‍ ശ്രമിച്ചെങ്കിലും തോമസ് ഐസകിനെപ്പോലുള്ള മുതിര്‍ന്ന അംഗങ്ങള്‍ ഇപിയെ രൂക്ഷമായി വിമര്‍ശിച്ചു. പിണറായി ഇപിയെ രക്ഷിക്കാന്‍ ശ്രമിക്കേണ്ടന്ന് എ കെ ബാലന്‍ തുറന്നടിച്ച്. എന്നാല്‍ കോടിയേരി കടുത്ത നിലപാട് സ്വീകരിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന് യോചിക്കേണ്ടി വന്നു. ആതോടെ മന്ത്രിസഭയിലെ രണ്ടാമനും പിണറായിയുടെ വലംകയ്യുമായ ഇപി ജയരാജന്‍ മന്ത്രി സഭയില്‍ നിന്നും പുറത്തേക്ക് എന്ന് തീരുമാനിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പിരിയുകയായിരുന്നു.
ജയരാജനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ രാജി. മുഖ്യമന്ത്രി പിണറായി വിജയന് ഇ.പി രാജിക്കത്ത് കൈമാറി. ബന്ധുനിയമന വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്തുവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ജയരാജന് മന്ത്രിസഭയില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നത്.
കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍െ്രെപസസിന്റെ എം.ഡി സ്ഥാനത്ത് പി.കെ ശ്രീമതി ടീച്ചറിന്റെ മകന്‍ സുധീര്‍ നമ്പ്യാരെയും കേരള ക്ലെയ്‌സ് ആന്‍ഡ് സെറാമിക്‌സിന്റെ ജനറല്‍ മാനേജര്‍ സ്ഥാനത്ത് സഹോദര പുത്രന്റെ ഭാര്യ ദീപ്തി നിഷാദിനെ നിയമിച്ചതുമാണ് ജയരാജനെ വെട്ടിലാക്കിയത്. ബന്ധു നിയമനങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് ജയരാജനെ പാര്‍ട്ടിയും എല്‍.ഡി.എഫ് ഘടകകക്ഷികളും കൈവിട്ടു.
ജയരാജന്റെ രാജിക്കാര്യം നാളെ നടക്കാനിരിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യാനിരിക്കെയാണ് അദ്ദേഹം രാജിവച്ചത്.
എന്നാല്‍ നിയമനവിവാദം ജയരാജനില്‍ ഒതുങ്ങുന്നില്ലെന്നാണ് യുഡിഎഫ് വൃത്തങ്ങള്‍ നല്‍കുന്നസൂചന. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യസഹോദരി പുത്രന് നിയമനത്തിന്റെ പേരില്‍ മുഖ്യനെ പ്രതികൂട്ടിലാക്കാനാണ് യുഡുിഎഫിന്റെ അടുത്ത പരിപാടി. ഇത് നിയമസഭയിലും പ്രതിപക്ഷം ഉന്നയിക്കുമെന്നും യുഡിഎഫ് മുതിര്‍ന്ന നേതാക്കള്‍ സൂചിപ്പിച്ചു.
മാത്രമല്ല ജയരാജനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയും നാളെ പരിഗണിക്കുന്നുണ്ട്. ഹര്‍ജി പരിഗണിക്കുമ്പോള്‍ ജയരാജനെതിരെ പ്രാഥമികാന്വേഷണം പ്രഖ്യാപിച്ച വിവരം വിജിലന്‍സ്, കോടതിയെ അറിയിക്കും.
കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ നിന്നുള്ള എം.എല്‍.എയാണ് ഇ.പി ജയരാജന്‍. ഇത് ആദ്യമായാണ് അദ്ദേഹം മന്ത്രിയാകുന്നത്. 199196ലും 2011 മുതല്‍ കഴിഞ്ഞ അഞ്ച് വര്‍ഷവും ഇ.പി എം.എല്‍.എ ആയിരുന്നു. വിദ്യാര്‍ത്ഥി യുവജന സംഘടനാ പ്രവര്‍ത്തനത്തിലൂടെ പൊതുരംഗത്ത് വന്ന ഇ.പി ഡി.വൈ.എഫ്.ഐയുടെ ആദ്യത്തെ അഖിലേന്ത്യ പ്രസിഡന്റ് ആണ്. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെ മുന്‍ ജനറല്‍ മാനേജരാണ്.
https://www.facebook.com/Malayalivartha