മോഡിയെ കണക്കെ കളിയാക്കി ചൈനീസ് മാധ്യമങ്ങള്‍, നോട്ട് നയം രാഷ്ട്രീയ ജോക്കിംഗ് മാത്രം
കള്ളനോട്ടും കള്ളപ്പണവും നിയന്ത്രിണത്തിലാക്കാമെന്നുള്ള നയം പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നീക്കം രാഷ്ട്രീയ ജോക്കിംഗ് മാത്രമാണെന്ന് ചൈന. കള്ളനോട്ടും കള്ളപ്പണവും ഇല്ലാതാക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ കഴിയാതിരുന്നതിനുള്ള കാട്ടിക്കൂട്ടലുകളായിട്ടാണ് ചൈനീസ് മാധ്യമങ്ങള്‍ നോട്ടുകള്‍ നിരോധിച്ചതിനെ വിലയിരുത്തിയത്.
ഇത്തരമൊരു നീക്കത്തിന്റെ ദുരിതം പേറേണ്ടി വരുന്നത് സാധാരണക്കാരാണെന്നും അവര്‍ പറയുന്നു. 2013 ല്‍ ചൈനീസ് പ്രസിഡന്റ് സി ജിംഗ്പിങ് തുടങ്ങിവെച്ച അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പകുതിയില്‍ എത്തി നില്‍ക്കേ ഇന്ത്യയുടെ നീക്കങ്ങള്‍ വളരെ ശ്രദ്ധയോടെയാണ് ചൈനീസ് മാധ്യമങ്ങളും നോക്കിക്കാണുന്നത്.
500 ന്റെയും 1000 ന്റെയും നോട്ടുകള്‍ നിരോധിക്കുന്നത് കൊണ്ട് കണക്കില്‍ പെടാത്ത പണത്തിന്റെ പ്രശ്‌നത്തെ മറികടക്കാന്‍ കഴിയുമോയെന്നും ഇവര്‍ ചോദിക്കുന്നു.
അതേസമയം ഇന്ത്യ സ്വീകരിക്കുന്ന പുതിയ നയത്തിന് ചൈനീസ് സാന്പത്തികവിദഗ്ദ്ധര്‍ ഇരു ചേരികളിലാണ്. ഒറ്റരാത്രികൊണ്ട് രാജ്യത്തെ ഏറ്റവും മൂല്യമുള്ള നോട്ട് നിരോധിക്കുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഒരു വിഭാഗം പറയുന്നു. ഇന്ത്യയിലേക്ക് സംഭാവനയായി വരുന്ന പണത്തിന്റെ 75 ശതമാനവും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് എത്തുന്നതെന്നും അതു മറന്ന് മോഡി പെട്ടെന്ന് കള്ളപ്പണം ഇല്ലാതാക്കാനുള്ള ഈ ഇറങ്ങിത്തിരിക്കലിനെ പഞ്ചാബിലും ഉത്തര്‍പ്രദേശിലുമുള്ള തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാകണമെന്നും ചൈനീസ് വിദഗ്ദ്ധര്‍ പറയുന്നു.
https://www.facebook.com/Malayalivartha