#കംപ്ലീറ്റ് ഡിസാസ്റ്റര്‍; മോഹന്‍ലാല്‍ എല്ലാം തികഞ്ഞ ദുരന്തം: വിടി ബല്‍റാം
1000, 500 നോട്ടുകളുടെ നിരോധനത്തെ ന്യായീകരിച്ച നടന്‍ മോഹന്‍ലാലിനെ പരോക്ഷമായി പരിഹസിച്ച് വിടി ബല്‍റാം എംഎല്‍എ. മികച്ച അഭിനേതാക്കള്‍ തമ്മില്‍ പരസ്പരം പാരയാണെന്ന് ആരാ പറഞ്ഞെ എന്നു ചോദിച്ചും എല്ലാം തികച്ച ദുരന്തം എന്ന് ഹാഷ് ടാഗിട്ട് വിശേഷിപ്പിച്ചുമാണ് വിടി ബല്‍റാമിന്റെ ആക്ഷേപഹാസ്യം. കംപ്ലീറ്റ് ഡിസാസ്റ്റര്‍ എന്ന ഹാഷ്ടാഗാണ് ബല്‍റാം പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നതും. നേരത്തെ കോണ്‍ഗ്രസ് നേതാവ് വിഡി സതീശനും മോഹന്‍ലാലിനെതിരെ വിമര്‍ശനവുമായി എത്തിയിരുന്നു.
വിയര്‍പ്പൊഴുക്കിയുണ്ടാക്കിയ കാശിനുവേണ്ടി എടിഎമ്മിനു മുമ്ബില്‍ വരി നില്‍ക്കുന്നവരെ മദ്യപരോട് ഉപമിച്ച മോഹന്‍ലാല്‍ സാധാരണക്കാരെ അവഹേളിക്കുകയാണ് ചെയ്തതെന്ന് സതീശന്‍ പറഞ്ഞിരുന്നു.
രാജ്യത്ത് വിനിമയത്തിലുണ്ടായിരുന്ന മൊത്തം കറന്‍സിയുടെ എണ്‍പത്തിആറു ശതമാനം ഒറ്റ രാത്രി കൊണ്ട് പിന്‍വലിച്ച് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയ നരേന്ദ്ര മോഡിക്ക് കുട പിടിക്കുമ്‌ബോള്‍ ഇവരുടെ വേദന ലാല്‍ കാണാതെ പോയത് എന്ത് കൊണ്ടാണെന്ന് മനസ്സിലാവുന്നില്ല. മാസങ്ങള്‍ക്ക് മുന്നേ നിശ്ചയിച്ച സ്വന്തം മക്കളുടെ വിവാഹത്തിന് പോലും റേഷന്‍ പോലെ അനുവദിച്ച രണ്ടര ലക്ഷത്തിനു ക്യൂ നില്‍ക്കേണ്ടി വന്നവരുടെയും അതില്‍ മനം നൊന്തു ബാങ്കില്‍ തന്നെ ആത്മഹത്യ ചെയ്യേണ്ടി വന്ന പിതാക്കന്മാരുടെയും വേദന എന്തെ നിങ്ങള്‍ കണ്ടില്ലെന്നും സതീശന്‍ ചോദിച്ചിരുന്നു.
നേരത്തെ മോഹല്‍ാലാല്‍ തന്റെ ബ്ലോഗില്‍ കൂടി നോട്ട് നിരോധനത്തെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നടത്തിയത് ആത്മാര്‍ത്ഥമായ സര്‍ജിക്കല്‍ സ്‌ട്രൈക്ക് തന്നെയായിരുന്നുവെന്നാണ് തന്റെ അഭിപ്രായം എന്നും പെട്ടെന്നുള്ള എല്ലാ ബുദ്ധിമുട്ടുകള്‍ക്കുമപ്പുറം ഇത് ഒരു നല്ല ലക്ഷ്യത്തിന് വേണ്ടിയുള്ളതാണെന്ന് മനസിലാക്കുന്നതെന്നും ലാല്‍ ബ്ലോഗില്‍ കുറിച്ചിരുന്നു. മദ്യത്തിനും സിനിമയ്ക്കും ക്യൂ നില്‍ക്കുന്നവര്‍ ബാങ്കിനും എടിഎമ്മിനും മുമ്ബില്‍ ക്യൂനില്‍ക്കുന്നത് കൊണ്ട് കുഴപ്പം ഒന്നുമില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha