നേതാക്കളോടൊപ്പം അലഹാബാദില്‍ സോണിയയും പ്രിയങ്കയും
ഇന്ദിരാഗാന്ധിയുടെ ജന്മശതാബ്ദി ചടങ്ങില്‍ പങ്കെടുത്തശേഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മകള്‍ പ്രിയങ്കയും പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും ആനന്ദ് ഭവന്‍ പരിസരത്തു കുറച്ചുസമയം നടത്തക്കുകയും കമല നെഹ്‌റു ആശുപത്രികൂടി സന്ദര്‍ശിച്ചത്തിനും ശേഷമാണു ഡല്‍ഹിക്കു മടങ്ങിയത്.
തിങ്കളാഴ്ച ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റ് സംഘടിപ്പിച്ച ഫോട്ടോ പ്രദര്‍ശന പരിപാടിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തിരുന്നുവെങ്കിലും രാത്രിയോടെ അദ്ദേഹം ഡല്‍ഹിക്കു മടങ്ങി. സോണിയ ഗാന്ധി അധ്യക്ഷയായ ട്രസ്റ്റാണു കമല നെഹ്‌റു ആശുപത്രി നടത്തുന്നത്. അലഹാബാദില്‍ സോണിയയും പ്രിയങ്കയും ഒരുമിച്ചെത്തുന്നത് ഒരു ദശകത്തിനുശേഷമാണ്.
അവസാനം ഇരുവരുമെത്തിയതു 2002ല്‍ യുപി നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനായിരുന്നുവെന്നു യുപിസിസി വക്താവു പറഞ്ഞു.
https://www.facebook.com/Malayalivartha