ബിജെപിയിലായിരുന്ന നവജോത് സിങ്ങ് സിദ്ദുവിന്റെ ഭാര്യ കോണ്‍ഗ്രസിലേക്ക്
മുന്‍ ബിജെപി നേതാവും ക്രിക്കറ്റ് താരവുമായ നവജോത്സിങ്ങ് സിദ്ദുവിന്റെ ഭാര്യ നവജോത് കൗര്‍ സിദ്ദു കോണ്‍ഗ്രസില്‍ ചേരും. ഇതിനോടൊപ്പം ആവാസ് ഇ പഞ്ചാബ് നേതാവ് പര്‍ഗത് സിങ്ങും കോണ്‍ഗ്രസില്‍ ചേരും. തിങ്കളാഴ്ചയാണ് ഇരുവരുടേയും പാര്‍ട്ടി പ്രവേശനം.
പഞ്ചാബ് കോണ്‍ഗ്രസ് നേതാവ് അമരേന്ദര്‍ സിങ്ങ് ഇരുവരേയും സ്വാഗതം ചെയ്തു. അമരേന്ദര്‍ തന്നെയാണ് ഇരുവരുടേയും കോണ്‍ഗ്രസ് പ്രവേശനം പ്രഖ്യാപിച്ചത്. വരുന്ന പഞ്ചാബ് തെരഞ്ഞെടുപ്പിനെ ഇരുവരുടേയും പ്രവര്‍ത്തനം സഹായിക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ഇവര്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ടു. ബിജെപിയുടെ മുന്‍ പഞ്ചാബ് എംഎല്‍എ ആയിരുന്നു നവജോത് കൗര്‍ സിദ്ദു.
പിന്നീട് അവര്‍ പാര്‍ട്ടി വിടുകയായിരുന്നു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ സിദ്ദു ബിജെപി കാര്‍ഡില്‍ രാജ്യസഭ എംപിയായിരുന്നു. അടുത്തയിടയ്ക്ക് അദ്ദേഹം ബിജെപിയില്‍ നിന്നും രാജി വച്ച് ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. പര്‍ഗത് സിങ്ങ് മുന്‍ ഹോക്കീ ക്യാപ്റ്റനും ഒളിംപ്യനുമാണ്.
https://www.facebook.com/Malayalivartha