കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടെയും ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വീണ്ടും ഹാക്ക് ചെയ്യപ്പെട്ടു
കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുകള്‍ വീണ്ടും ഹാക്ക് ചെയ്യപ്പെട്ടു. രണ്ട് അക്കൗണ്ടുകളിലൂടെയും സംഭ്യേതര സന്ദേശങ്ങളാണ് ട്വീറ്റ് ചെയ്യുന്നത്. അല്‍പസമയം മുന്‍പാണ് രണ്ട് അക്കൗണ്ടുകളില്‍ നിന്നും അശ്ലീല കമന്റുകള്‍ വന്നത്.
ഇന്നലെ രാത്രിയും രാഹുലിന്റെ ട്വിറ്റര്‍ ഹാക്ക് ചെയ്തിരുന്നു. അധികം താമസിയാതെതന്നെ സന്ദേശം പിന്‍വലിക്കുകയായിരുന്നു. രാഹുലിന്റെ ട്വിറ്റര്‍ അക്കൗണ്ടിന്റെ പേരും മാറ്റിയിരുന്നു. സംഭവത്തിനു പിന്നില്‍ ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇതിനു തൊട്ടുപിന്നാലെയാണ് ഇന്നത്തെ സംഭവവും. സംഭവത്തില്‍ രാഹുല്‍ ഗാന്ധി പൊലീസില്‍ പരാതി നല്‍കി.
https://www.facebook.com/Malayalivartha