നോട്ട് പരിഷ്‌ക്കരണം വന്നതോടെ തീവ്രവാദവും ഇല്ലാതായി; നരേന്ദ്ര മോഡിയെ പരിഹസിച്ച് ശിവസേന നേതവ് ഉദ്ദവ് താക്കറേ
നോട്ട് പരിഷ്‌ക്കരണം പ്രഖ്യാപിച്ച് ഒരു മാസം പൂര്‍ത്തിയാക്കുമ്‌ബോല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്ക് കണക്കറ്റ പരിഹാസവുമായി ശിവസേന. മോഡിയുടെ നോട്ട് നിരോധനം വന്നതോടെ ലോകത്തെ മുഴുവന്‍ തീവ്രവാദവും ഇല്ലാതായെന്നും മോഡി നടപ്പിലാക്കിയ വഴി ഇനി തീവ്രവാദ ബാധിത രാജ്യങ്ങള്‍ക്ക് ധൈര്യമായി നടപ്പിലാക്കാമെന്നും ശിവസേന അദ്ധ്യക്ഷന്‍ ഉദ്ദവ് താക്കറേ മോഡിയെ കളിയാക്കി.
ഗംഭീരം, മോഡിജി തീവ്രവാദം ചെറുക്കാനായി ഏറ്റവും നല്ല വഴി നോട്ട് നിരോധനമാണെന്ന് ലോകത്തിന് ബോധ്യപ്പെടുത്തി. തീവ്രവാദ ബാധിത രാജ്യങ്ങള്‍ക്ക് തീവ്രവാദം ഇല്ലാതാക്കാന്‍ ഇന്ത്യയിലെ നോട്ട് നിരോധനത്തിന്റെ മാര്‍ഗം സ്വീകരിച്ചാല്‍ മതിയെന്നായിരുന്നു ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ വാക്കുകള്‍.
ന്യൂഡല്‍ഹിയില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉദ്ദവ് താക്കറേ. തുടങ്ങുമ്‌ബോള്‍ ജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല എന്നാണ് മോഡി പറഞ്ഞത്. അമ്ബത് ദിവസം കഴിഞ്ഞാല്‍ എല്ലാം ശരിയാകുമെന്നായിരുന്നു മോഡിജിയുടെ വാക്കുകള്‍. മുപ്പത് ദിവസം കഴിഞ്ഞു. അച്ഛേ ദിന്‍ വരുന്നതിനു വേണ്ടി ഇനിയും ഇരുപത് ദിവസം കാത്തിരിക്കണമെന്നും ഉദ്ദവ് താക്കറേ പറഞ്ഞു.
https://www.facebook.com/Malayalivartha