മോഹന്‍ ലാലിന്റെ വഴിയേ ആമിര്‍ ഖാന്‍; കള്ളപ്പണമില്ല, നോട്ട് അസാധുവാക്കല്‍ ബാധിച്ചില്ല
കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ തന്നെ ഒരുതരത്തിലും ബാധിച്ചില്ലെന്ന് ബോളിവുഡ് താരം ആമിര്‍ ഖാന്‍.. തന്റെ കൈയില്‍ കള്ളപ്പണമില്ലെന്നും വരുമാനത്തിന് അനുസരിച്ച് നികുതി അടയ്ക്കുന്നുണ്ടെന്നും ആമിര്‍ പറഞ്ഞു. കറന്‍സി ക്ഷാമം ബാധിച്ചില്ലെന്നും ക്രെഡിറ്റ് കാര്‍ഡും ചെക്കും ഉപയോഗിച്ചാണ് പണമിടപാടുകള്‍ നടത്തിയത്. അതേ സമയം രാജ്യത്തെ ജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ നടപടി ബുദ്ധിമുട്ടുണ്ടാക്കിയെന്നും ആമിര്‍ പറഞ്ഞു.
ധീരവും പ്രധാനപ്പെട്ടതുമായ ഒരുനടപടിയാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. നോട്ട് അസാധുവാക്കലിനെ പൂര്‍ണ്ണമായി പിന്തുണക്കുന്നെന്നും ആമിര്‍ വ്യക്തമാക്കി. ബുദ്ധിമുട്ടുകള്‍ സഹിച്ച് സര്‍ക്കാരിന്റെ നടപടിയെ എല്ലാവരും പിന്തുണക്കണമെന്നും ആമിര്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha