മോദിക്ക് വച്ചത് ഷീല ദീക്ഷിതിനും കൊണ്ടപ്പോള്‍
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീലാ ദീക്ഷിതും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പുറത്തുവിട്ട തെളിവുകളില്‍ കുടുങ്ങി . ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നരേന്ദ്ര മോദിക്ക് പണം നല്‍കിയെന്നതിനോടൊപ്പം ദില്ലി മുഖ്യമന്ത്രിക്കും ഒരു കോടി രൂപ നല്‍കിയെന്ന് സഹാറ രേഖകളില്‍ ഉള്ളതാണ് ഷീല ദീക്ഷിത്തിനെ വെട്ടിലാക്കിയത്. ബിര്‍ല, സഹാറ എന്നീ കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് നരേന്ദ്ര മോദി കോടിക്കമണക്കിന് രൂപ കൈപ്പറ്റിയെന്നാണ് രാഹുലിന്റെ ആരോപണം. സഹാറയുടെ ഓഫീസില്‍നിന്ന് ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത രേഖകളാണ് ഇതിന്റെ തെളിവായി ഉയര്‍ത്തിക്കാട്ടിയത്. ഇതേ രേഖകളില്‍ തന്നെ ദില്ലി മുഖ്യമന്ത്രിക്ക് ഒരു കോടി രൂപ നല്‍കിയെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
2013 സെപ്തബര്‍ 23 ന് ദില്ലി മുഖ്യമന്ത്രിക്ക് പണം നല്‍കിയെന്നാണ് രേഖപ്പെടുത്തിയത്. ഇതോടെയാണ് അന്ന് ദില്ലി മുഖ്യമന്ത്രിയായ ഷീല ദീക്ഷിത്തും വെട്ടിലായത്.പുറത്തു വന്ന തെളിവുകള്‍ ആധികാരികമെന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ ആവര്‍ത്തിക്കുന്നതിനാല്‍ ഒഴിഞ്ഞുമാറാന്‍ ഷീല ദീക്ഷിത്തിനാകില്ല. ഷീല ദീക്ഷിത്തില്‍ തട്ടി മോഡിക്കെതിരായ ആരോപണം ദുര്‍ബലമാകാതിരിക്കാന്‍ എല്ലാ ആരോപണവും അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്സ് വ്യക്തമാക്കുകയും ചെയ്തു. മൂന്നു മാസത്തിനിടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ ഷീല ദീക്ഷിത്തിനെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ്സ് പ്രഖ്യാപിച്ചിരിക്കുന്നത്. സഹാറ രേഖകളില്‍ പേര് ഉള്‍പ്പെട്ടത് ബിജെപി യുപിയില്‍ പ്രചാരണ ആയുധമാക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha