ആഭ്യന്തരമന്ത്രി കോട്ടയത്തുവെച്ച് എംഎല്‍എയ്‌ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത് എന്തിന്?
എല്ലാം പെട്ടന്നവസാനിക്കുമെന്ന് കരുതിയതാണ്. എന്നാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെതിരെയുള്ള പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് സി.പി.എം. ശ്രമം. ടി.പി. വധവുമായി ബന്ധപ്പെട്ട് സി.പി.എമ്മിന് തിരുവഞ്ചൂരിനോട് ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കിട്ടിയ അവസരം പാഴാക്കാതിരിക്കാനുള്ള ശ്രമത്തിലാണ്. അപകീര്‍ത്തികരമായ മന്ത്രിയുടെ പ്രസംഗത്തിനെതിരെ അവകാശ ലംഘനത്തിന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സ്‌പീക്കര്‍ക്ക് കത്തും നല്‍കുകയുണ്ടായി. ഇത്‌കൂടാതെ എല്ലാ ജില്ലാകേന്ദ്രത്തിലും വിവിധ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുന്നു.
https://www.facebook.com/Malayalivartha