ഇനി എങ്ങോട്ട് ജോര്‍ജ് ?
പി സി ജോര്‍ജ് ഇനി എങ്ങോട്ട് ? കഴിഞ്ഞ രണ്ടു വര്‍ഷമായി കേരള രാഷ്ട്രീയത്തിലും ടെലിവിഷന്‍ ചാനലുകളിലും ഉയര്‍ന്നു പി സി എന്ന പി സി ജോര്‍ജ് സ്വന്തം രാഷ്ട്രീയത്തെ വഴിതിരിച്ചു വിടാന്‍ ഒരുങ്ങുകയാണോ ?
കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച നവംബര്‍ 13ാം തീയ്യതിയിലെ കേന്ദ്ര സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് പിന്‍വലിച്ചില്ലെങ്കില്‍ ചീഫ് വിപ്പ് രാജിവെയ്‌ക്കുമെന്നാണ് പി സി ജോര്‍ജിന്റെ അന്ത്യശാസനം. ഞാന്‍ രാജിവെച്ചാല്‍ പിന്നെ ഉമ്മന്‍ചാണ്ടിക്ക് അവിടിരിക്കാനാവുമോ ? കെ എം മാണിയും പി ജെ ജോസഫും രാജിവെയ്‌ക്കേണ്ടി വരില്ലേ? ജോര്‍ജ് ഉറക്കെ ചോദിക്കുന്നു.
കസ്‌തൂരിരംഗന്‍ പ്രശ്‌നത്തെ നെഞ്ചോടു ചേര്‍ത്ത് മുറുകെ പിടിച്ചിരിക്കുകയാണ് പി സി ജോര്‍ജ്. വിഷയത്തിന്റെ ശക്തിയും പ്രസക്തിയും എന്തുമാത്രമുണ്ടെന്ന് അദ്ദേഹം മനസിലാക്കിയിരിക്കുന്നു. കസ്‌തൂരിരംഗന്‍ പ്രശ്‌നത്തില്‍ പതിനായിരക്കണക്കിന് ആളുകളാണ് ആരുടെയും നിര്‍ബന്ധമില്ലാതെ തെരുവിലേയ്‌ക്ക് പ്രതിഷേധവുമായി ഇറങ്ങിയത്. ലക്ഷക്കണക്കിനാളുകള്‍ ആശങ്കയോടെ കാത്തു കഴിയുന്നു. നോട്ടിഫിക്കേഷനിലുള്ള 123 വില്ലേജുകളിലും അതിന്റെ ബഫര്‍ സോണിലുമായി 75 ലക്ഷത്തോളം ജനങ്ങള്‍ കഴിയുന്നുണ്ടെന്നാണ് കണക്ക്. ഇതൊരു വലിയ വോട്ടുബാങ്കാണ്. ഇടുക്കി പോലുള്ള പ്രദേശങ്ങള്‍ കേരളാ കോണ്‍ഗ്രസിന്റെ തട്ടകവും.
കേരളാ കോണ്‍ഗ്രസില്‍ പി സി ജോര്‍ജ് ഏറെക്കുറെ ഒറ്റപ്പെട്ടിരകിക്കുകയാണ്. യുഡിഎഫിലും സുഹൃത്തുക്കള്‍ തീരെ കുറവ്. ഇടതുമുന്നണിയാവട്ടെ, ജോര്‍ജിനെ ഏഴയലത്തുപൊലും അടുപ്പിക്കാറുമില്ല. മലയോരപ്രദേശങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ നോട്ടിഫിക്കേഷന്‍ പേടിച്ചുകഴിയുന്ന ലക്ഷങ്ങളില്‍ പിസി ജോര്‍ജ് പുതിയ സാദ്ധ്യതകള്‍ കാണുന്നു.
കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള കേന്ദ്ര നോട്ടിഫിക്കേഷന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് പിന്‍വലിക്കുന്നില്ലെങ്കില്‍ ജോര്‍ജിനു രാജിവെയ്‌ക്കാം. ചീഫ് വിപ്പ് സ്ഥാനം രാജിവെയ്‌ക്കുന്നത് കൊണ്ട് ജോര്‍ജിനു നഷ്ടപ്പെടാനുള്ളത് കൊടിവെച്ച സ്റ്റേറ്റ് കാര്‍ മാത്രം. മാണിക്കും ജോസഫിനുമൊക്കെയാണെങ്കില്‍ പല കാര്യങ്ങളും പോകാനുണ്ട്. ജോര്‍ജിനു കീഴെയും മേലെയും നോക്കാനില്ല. വെറുതെ രാജി വെച്ച് പൊടിയും തട്ടിയിറങ്ങാം. ഇത് മലയോര നിവാസികളെ ആവേശം കൊള്ളിപ്പിക്കുമെന്ന് അദ്ദേഹത്തിനറിയാം. തീപ്പൊരി പ്രസംഗങ്ങളുമായി ഇടുക്കിയിലും മൂന്നാറിലുമൊക്കെ കറങ്ങി നടന്നാല്‍ ജനം പിന്നാലെ കൂടും. അങ്ങനെ ഒരു പുതിയ പാര്‍ട്ടിക്ക് ജന്മം നല്‍കാമെന്ന് ജോര്‍ജ് കരുതുന്നുണ്ടാവും.
കേരളാ കോണ്‍ഗ്രസില്‍ ഇത്രയും കാലം മറ്റു നേതാക്കള്‍ക്ക് വേണ്ടി മുദ്രാവാക്യം വിളിച്ചും മറ്റുള്ളവരെ അധിക്ഷേപിച്ചും നടന്ന പിസി ജോര്‍ജിന് ഇനി രാഷ്ട്രീയത്തില്‍ ഒരു പുതിയ വളര്‍ച്ച വേണമെങ്കില്‍ സ്വന്തം പാര്‍ട്ടി തന്നെ ഉണ്ടാക്കണമെന്ന് വ്യക്തമായി അറിയാം. ഒരു പാര്‍ട്ടി, ഒരു വാക്താവ്, ഒരു എംഎല്‍എ, ഒരു മന്ത്രി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തില്‍ നിലനില്‍പ്പിന്റെയും വളര്‍ച്ചയുടെയും അസല്‍ സൂത്രവാക്ക്യം ഇതു തന്നെ. അണികള്‍ ഉചച്ചത്തില്‍ മുദ്രാവാക്യം മുഴക്കും;
''പി സി ജോര്‍ജേ നേതാവേ
ധീരതയോടെ നയിച്ചോളൂ
ലക്ഷം ലക്ഷം പിന്നാലേ"
https://www.facebook.com/Malayalivartha