കേരളത്തെ ഗുണ്ടാസംഘങ്ങള്‍ക്ക് വലിച്ചെറിഞ്ഞ് കൊടുക്കുമ്പോള്‍...
നടുക്കം മാറുന്നില്ല. വിറയാര്‍ന്ന ശബ്ദത്തില്‍ കേരളം ഭയപ്പാടോടെ പരസ്പരം പറയുന്നു ഈ നാട് സുരക്ഷിതമല്ല. ബാബുരാജിന്റെ നെഞ്ചില്‍ വെട്ടേറ്റതിന്റെ വാര്‍ത്ത നടുക്കത്തോടെയാണ് കേരളം കേട്ടത്. അതിന്റെ മഷിയുണങ്ങും മുമ്പ് ഇതാ മറ്റൊരു ഗുണ്ടാ ആക്രമണം.ബാബുരാജിനേയും നടിയേയും പോലെ പ്രമുഖ താരങ്ങള്‍ക്ക് ഇതാണ് അവസ്ഥയെങ്കില്‍ ചോദിക്കാനും പറയാനുമാരുമില്ലാത്ത സാധാരണ അമ്മ പെങ്ങന്മാര്‍ക്കോ.
തട്ടിക്കൊണ്ടു പോകലും അപമാനപ്പെടുത്തലും ബ്ലാക്‌മെയിലിംഗും ഒക്കെയായി കേരളം ലജ്ജിക്കുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇരട്ടച്ചങ്കനെ വാഴ്ത്തി ജനങ്ങള്‍ സാമൂഹിക വിരുദ്ധ മാളത്തിലൊളിക്കുമെന്നും പേടിച്ചു. പക്ഷേ സംഭവിച്ചതു മറിച്ച്. പാര്‍ട്ടി നേതാക്കളുടെ പിന്തുണയോടെ ഗുണ്ടാ സംഘങ്ങള്‍ തിമിര്‍ത്താടുന്നു. ചോരയുടെ മണം കേരളമാകെ പടരുകയാണ്. അപമാനപ്പെടുത്തലുകളുടെ കണ്ണുനീരില്‍ മനസ്സാക്ഷി മരവിച്ചിരിക്കുകയാണ്.
പാര്‍ട്ടി നേതാക്കളുടെ തട്ടിക്കൊണ്ടു പോകല്‍ കുട്ടി നേതാക്കളുടെ സ്ത്രീ പീഡനങ്ങള്‍ എല്ലാം പാര്‍ട്ടിയിടപെട്ടൊതുക്കുന്നു. കാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുന്നു. മാനേജ്‌മെന്റിന് പാര്‍ട്ടി പിന്തുണ. ഇതൊക്കെ കാണുമ്പോള്‍ സാമൂഹിക വിരുദ്ധര്‍ അടങ്ങിയിരിക്കുമോ. എന്തു ചെയ്യാം എന്ന സൊമാലിയന്‍ അവസ്ഥ. നടു റോഡില്‍ സ്വന്തം കാറില്‍ സഞ്ചരിക്കുന്ന പെണ്‍കുട്ടി (സിനിമാ നടിയെന്നതു ആലങ്കാരികം മാത്രം) തട്ടിക്കൊണ്ടു പോയി മൃഗീയമായി പീഡിപ്പിക്കുക...
ഇവരെ പിടികൂടി നിയമത്തിനു മുന്നില്‍ എത്തിച്ചാലും എന്താണ് സംഭവിക്കുക. ചാനലുകളുടെ ബ്രേക്കിംഗ് ന്യൂസിനപ്പുറം നമ്മുടെ മനസ്സാക്ഷിയുണരണം. ജനം നിയമം കയ്യിലെടുക്കുന്ന കിരാത യുഗത്തിലേയ്ക്ക് തിരിയാതെ തരമില്ലെന്നു വരുന്നു.
പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിത്. 24 മണിക്കൂറിനകം പ്രതികളെ കണ്ടുപിടിക്കണം. കൃത്യത്തില്‍ നേരിട്ടു പങ്കാളികളാകാതെ ഗൂഢാലോചനയിലുള്ള മുഴുവന്‍ പേരെയും കണ്ടെത്തണം. അവരെ മാതൃകാപരമായി ശിക്ഷിക്കണം. പെണ്‍കുട്ടികളെ മാറത്തണച്ചു പിടിച്ച് പ്രാര്‍ത്ഥനയോടെ പ്രഭാതങ്ങളില്‍ യാത്രയാക്കുന്ന അമ്മമാരുടെ വേദന, ഉത്കണ്ഠ കേരളത്തില്‍ നിന്നു മാറ്റണം. ജനങ്ങള്‍ കരുത്തുറ്റ ഒരു നടപടിക്കായി കാത്തിരിക്കുന്നു.
https://www.facebook.com/Malayalivartha