കേന്ദ്രമന്ത്രിസഭയില്‍നിന്ന് കാബിനറ്റ് മന്ത്രി കല്‍രാജ് മിശ്രയും പുറത്തേക്ക്
പ്രായ പരിധി കഴിഞ്ഞതിനെ തുടർന്ന് കേന്ദ്രമന്ത്രിസഭയില്‍നിന്ന് കാബിനറ്റ് മന്ത്രി കല്‍രാജ് മിശ്രയും പുറത്തേക്ക്. കേന്ദ്രമന്ത്രി സഭയിലെ ചെറുകിട വ്യവസായ മന്ത്രാലയ ചുമതല വഹിച്ചിരുന്ന കല്‍രാജ് മിശ്ര ഞായറാഴ്ച നടക്കാനിരിക്കുന്ന മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായാണ് രാജി തീരുമാനം. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ആവശ്യപ്പെട്ടതനുസരിച്ചാണ് രാജി വയ്ക്കുന്നത്. രാജി സന്നദ്ധത നേരത്തേ അറിയിച്ചിരുന്നുവെന്നും കല്‍രാജ് മിശ്ര പറഞ്ഞു.
മന്ത്രിമാരുടെ പ്രായപരിധി 75 എന്നാണ് ബിജെപി ധാരണ. എന്നാല്‍ കല്‍രാജ് മിശ്രയ്ക്ക് ഇപ്പോള്‍ 76 വയസ് കഴിഞ്ഞു. മന്ത്രിസഭയില്‍ നിന്ന് അദ്ദേഹം രാജി വാക്കാൻ ഇതാണ് കാരണം. കഴിഞ്ഞ ദിവസമായിരുന്നു കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ രാജിവച്ചത്. രാജീവ് പ്രതാപ് റൂഡി, ഉമാഭാരതി രാജി, സഞ്ജീവ് കുമാര്‍ ബല്യാന്‍, ഫഗന്‍ സിംഗ് കുലസ്തേ, മഹേന്ദ്ര നാഥ് പാണ്ഡേ തുടങ്ങിയവരും രാജിവച്ചിരുന്നു.
https://www.facebook.com/Malayalivartha