സോളാർ പരാമർശത്തിൽ വിശദീകരണവുമായി വി ഡി സതീശൻ
![](https://www.malayalivartha.com/assets/coverphotos/w657/74271_1508253387.jpg)
സോളാർ അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങളാണ് ഉള്ളതെന്ന പരാമർശത്തിൽ വിശദീകരണവുമായി കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശൻ. ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് കേസെടുക്കുകയും അന്വേഷണ റിപ്പോർട്ട് ആരോപണവിധേയർക്കു നൽകാതിരിക്കുകയും ചെയ്യുന്നത് അനീതിയാണ് എന്നാണു താൻ പത്രസമ്മേളനത്തിൽ പറഞ്ഞത്. ചാനലിൽ വന്നപ്പോൾ സോളാർ റിപ്പോർട്ട് ഗുരുതരമെന്ന് വി.ഡി.സതീശൻ പറഞ്ഞു എന്നായി വാർത്തയെന്നും സതീശൻ വ്യക്തമാക്കി.
കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുമ്പോൾ സാധരണ അതിന്റെ പ്രധാന ഭാഗങ്ങൾ പുറത്തു വിടാറുണ്ട്. ഇവിടെ സർക്കാർ റിപ്പോർട്ടിന്റെ പ്രധാന ഭാഗങ്ങളും എടുക്കാൻ പോകുന്ന നടപടികളും ഒരുമിച്ചു പ്രഖ്യാപിച്ചു. അതായത് റിപ്പോർട്ടിലെ പ്രധാന ഭാഗങ്ങൾ പുറത്തായ സ്ഥിതിക്ക് ഇനി എന്ത് രഹസ്യസ്വഭാവമാണു റിപ്പോർട്ടിനുള്ളതെന്നും സതീശൻ ചോദിക്കുന്നു.
.
https://www.facebook.com/Malayalivartha